ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൮

                                    മംഗളോദയ                                                                                 [പുസ്തകം൨

ണ്ടുതന്നെയാണു ധൂമകേതുക്കളും സഞ്ചരിച്ചു വരുന്നത്. സുര്യങ്കലുള്ള ആകർഷണശക്തികൊണ്ടാണു സൂര്യകടാഹത്തിൽപെട്ട ഗോളങ്ങളുടെഗമനമാർഗ്ഗം നിയമിക്കപ്പെട്ടിട്ടുള്ളത്. അപ്രകാരമുള്ള ഗമനമാർഗ്ഗങ്ങൾ പലവിധത്തലുള്ള ആക്രതികളിലും വരാവുന്നതാണ് . ചില ഗോളങ്ങൾ സൂര്യന്റെ ചുരമം വൃത്തത്തിൽ ചുരമന്നവയും, ചിലതു അണ്ഡാകൃതിയിൽ സഞ്ചരിക്കുന്നവയും, മറ്റുചിലതു ഇരുമ്പുകുടിലിന്റെ ആകൃതിയിൽ സഞ്ചരിക്കുന്നവയും ആയിട്ടുണ്. ധൂമകേതുവർഗ്ഗത്തിൽ മേല്പറഞ്ഞ ആകൃതികളിലെല്ലാം ഗതിചെയ്യുന്ന വകക്കാരുണ്ട്. ചുരുക്കത്തിൽ പറയുന്നതായാൽ വക്കുരുണ്ട തൃക്കാക്കരപ്പനെ എതുപ്രകാരത്തിൽ വെട്ടിയാലും ഉണ്ടാകുന്ന വെട്ടുപാടിന്റെ ആകൃതിയിലെല്ലാം ധൂമകേതുക്കൾ സഞ്ചരിക്കന്നുണ്ട്. ധൂമകേതുക്കളെല്ലാം സൂര്യനെ വളഞ്ഞു ചുരമന്നവയുമാണ്. അണ്ഡാകൃതിയിലും കുടലിന്റെ ആകൃതിയിലും സഞ്ചരിക്കുന്ന ധൂമകേതുക്കളിൽ നവഗ്രഹങ്ങളേയും അതുകൾക്കു മേലെയുള്ള ഗോളങ്ങളേയും പ്രദക്ഷിണം വെക്കുന്നമാതിരി അണ്ഡകടാഹത്തിൽ അത്ര ദൂരം സഞ്ചരിക്കുന്നവയും ചിലതുണ്ട്.

                   ഇപ്പോൾ ഏകദേശം ഇരുന്തുറ്റിൽചില്വാനം ധൂമകേതുക്കളുടെ ഗമനമാർഗ്ഗങ്ങൾകണ്ടുകിട്ടീട്ടുണ്ട്. ഈ ധൂമകേതുക്കൾ മണിക്കൂറിൽ

മൂന്നുകോടിഇരുപതുലക്ഷംനാഴികവരെ ഗതിവേഗത്തോടുകൂടിയവയും, ഒന്നുമുതൽ എഴുപത്തഞ്ചുവരെ കൊല്ലങ്ങളെക്കൊണ്ടു സൂര്യനെ ഒരുവട്ടം ചുറ്റിമറിഞ്ഞു മറയുന്നവയും ആകുന്നു. ക്രസ്താബ്ദം ൧൫൩൧ ലും കണ്ടതായി ചരിത്രത്തിൽ പ്രസ്താവിക്കപ്പെട്ട ഒരു ധൂമകേതുവിനോടു ൧൬0൭ ൽ ഉദിച്ചുകണ്ട ധൂമകേതു പല വിധത്തിലും ഒത്തിരുന്നതായി ഹാലി എന്ന ഗണിതശാസ്ത്രജ്ഞൻ നോക്കികണ്ടു തീരുമാനപ്പെടുത്തി. എന്നതിന്റെശേഷം ന്യൂട്ടനും ഹാലിയും കൂടിയാലോചിച്ചു കണക്കുകൂട്ടി ഈ ധൂമകേതു ൭൫ കൊല്ലം കൂടുമ്പോൾ ഉദിക്കുന്നുവെന്നും, അണ്ഡാകൃതിയിൽ സഞ്ചരിക്കുന്നതാണെന്നും, മണിക്കുറിൽ മൂന്നുകോടിഇരുപതപതുലക്ഷം നാഴിക അതിന്നു ഗതിവേഗമുണ്ടെന്നും, അതിന്റെ ഗമനമാർഗ്ഗം ശനിയെക്കുടിവിട്ട് അകലത്തുകൂടിപ്പോകുന്നുവെന്നും തീർച്ചയാക്കിയിരിക്കുന്നു. അതു നമ്മുക്കു ഉദിച്ചുകാണാറാകുമ്പോൾ അതിന്റെ ഗതി സൂര്യനോടു ഏറ്റവും അടുത്തിട്ടാകയാൽ സൂര്യൻ അസ്തമിച്ചതിന്റെ ശേഷമൊ ഉദിക്കുന്നതിന്നുമുമ്പിലൊ മാതേരമെ അതു പ്രത്യക്ഷമാവുകയുള്ളു. അതിന്റെ വാൽ മേല്പോട്ടൊ കീഴ്പോ

ലക്കം൬] മലയാളത്തിലെ ജാതിനിർണ്ണയം ൨൩൭










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/262&oldid=165380" എന്ന താളിൽനിന്ന് ശേഖരിച്ചത്