ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪0 മംഗളോദയം [പുസ്തകം ൨

 ---------------------------------------------------------------------------------
   തികളാകുന്നു ഇതിനെപ്പറ്റി പ്രതിപാദിക്കുന്ന രേഖകൾ . ഇതുകൾ വർത്തമാനപത്രങ്ങൾ, മാസികകൾ,ഗവർമ്മേണ്ടുറിപ്പോർട്ടുകൾ,അപൂ
   ർവ്വംചില ചരിത്രങ്ങൽ എന്നിവവഴിയായിട്ടാണു പ്രവേളിച്ചിരിക്കുന്നത്.വിശ്വാസയോഗ്യമായ പഴയറിക്കാർഡുകൾഇല്ലാത്തസ്ഥിതിക്ക്,
   പിന്നെ വല്ല സാധനത്തിന്റേയൊ സംഗതിയുടേയൊ പൊട്ടൊ പൊടിയൊ കയ്യിൽകിട്ടിയാൽ വിദഗ്ദ്ധന്മാരായ ചാരന്മാർ അതിൽ
   നിന്നും ഏറ്റവും സാരവത്തായതും ഗൌരവമായും ഉള്ള കേസ്സുകൾ തെളിയിക്കുന്നതുപോലെ, മേൽപറയപ്പെട്ടവിധമുള്ള പൂർവാപരവിരു
   ദ്ധങ്ങളായ രേഖകളിൽനിന്നും യുക്തിയുടെ സഹായത്താൽ യോജിപ്പെന്നു തോന്നുന്നവിധം വല്ലതും പറയുവാനെ തരമുള്ളു.ഓരോ ജാതി
   ക്കാരേയും അവരുടെ ഉത്ഭവത്തേയും ആചാരനടപടികളേയും അന്വേഷിച്ചറിഞ്ഞ ഒരു ശാസ്ത്രം എഴുതുന്നതിന്നു ഗവർമ്മേണ്ടിൽനിന്നും 
   ചെയ്തുവരുന്ന ഏർപ്പാടു എത്രയും ശ്ലാഘ്യമായിട്ടുള്ളതാണെന്ന് ഈ സന്ദർഭത്തിൽ പ്രസ്താവിക്കാതെ ഇരിപ്പാൻ നിവൃത്തിയില്ല.
                                                                 പൂ ർ വ്വി ക ന്മാ രു ടെ ഉ ല്പ ത്തി  
                   
         ബ്രിട്ടീഷുമലബാർ,കൊച്ചി,തിരുവിതാംകൂർ ഈ മൂന്നുരാജ്യങ്ങളാണെല്ലൊ ഇപ്പോൾ മലയാളമായി കല്പിച്ചിരിക്കുന്നത്. മലയാളത്തിലെ 
    പൂർവ്വികന്മാരുടെ എന്നുതന്നെയല്ലാ മലയാളത്തിന്റെതന്നെ ഉല്പത്തി വളരെ തർക്കപ്പെട്ട ഒരു സംഗതിയാണ് .എന്നാൽ ക്രിസ്താബ്ദത്തി
    ന്നുമുമ്പുതന്നെ ശ്രീപരശുരാമൻ എന്ന ഒരാൾ ഉത്തരഇന്ത്യയിൽനിന്നു ഏതാനും ബ്രാഹ്മണരെ മലയാളത്തിൽകൊണ്ടുവന്നു കുടിയേറി
    പാർപ്പിച്ചതായി വളരെ ചരിത്രകാരന്മാർ യുക്തികൊണ്ടു സ്ഥാപിച്ചിട്ടുള്ളതും, അതിന്നു ഇന്നും ഭേദം വരാതെ എല്ലാവരും വിശ്വസിച്ചുവരു
    ന്നതും ആകുന്നു.
          ബ്രാഹ്മണരുടെ  ഉല്പത്തിയെപ്പറ്റി ഭിന്നാഭിപ്രായങ്ങ ഇല്ലെങ്കിലും കേരളത്തിലെ ആദ്യനിവാസികൾ ആരാന്നുള്ള സംഗതി ഇപ്പോഴും
     സംശയസ്ഥാനത്തിൽതന്നെ ഇരിക്കുന്നു. "ആര്യബ്രാഹ്മണരായ നമ്പൂതിരിമാർ കേരളത്തിൽ കുടിയേറിപ്പാർക്കുന്നതിനുമുമ്പു ഇവിടെ
     നായന്മാരായിരുന്നു സ്ഥിരവാസികൾ"എന്നുചില പുതിയ ചരിത്രശാസ്തജ്ഞന്മാർ യുക്തിപൂർവ്വം സ്ഥാപിച്ചുവരുന്നുണ്ടെങ്കിലും, മ്ൽപറയ
     പ്പെട്ടവിധം ബ്രാഹ്മണരെക്കൊണ്ടുവന്നു പാർപ്പിച്ചതിന്നുശേഷം ശ്രീപരശുരാമൻ പരദേശത്തുനിന്നു പലവകയിലുള്ള ശൂദ്രരെക്കൊണ്ടുവന്നു

അവരെ കേരള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/264&oldid=165382" എന്ന താളിൽനിന്ന് ശേഖരിച്ചത്