ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൬] മലയാളത്തിലെ ജാതിനിർണ്ണയം ൨൪൧ ത്തിൽ നിവസിപ്പിച്ചതായിട്ടാണു കേരളത്തിലെ ഒരു പൂവ്വചരിത്രമെന്നു വിചാരിച്ചുവരുന്ന കേരളോല്പത്തിയിൽ നിന്നും അറിയുന്നതും ഈ സംശയനിവൃത്തിക്കുതകുന്ന മറ്റുരേഖകൾ ഇല്ലായ്ക്കയാൽ അത്ര മേല്പട്ടുപോകാതെ ആർയ്യബ്രാമണരായ നമ്പൂതിരിമാരുടെ പ്രവേശനാന്തരം അവരെയും നാം ഇപ്പോൾ ദൃഷ്ടാന്തത്തിൽ കണ്ടുവരുന്ന അസംഖ്യം ജാതിമതസ്ഥന്മാരെയും അവരുടെ സ്ഥിതിയെയും നടപടിയെയും ഒരോരുത്തർ പ്രത്യേകം അനുഷ്ഠിച്ച്പോരുന്ന ചില ആചാരങ്ങളെയും പറ്റിമാത്രം ഇവിടെ സംഗ്രഹിച്ചുപ്രസ്താവിക്കുന്നു.

         ശ്രീ ശങ്കരാചാര്യർ
  കേരളത്തിലെ ജാതിനിർണ്ണയത്തെപ്പറ്റി  പര്യാലോചിക്കുമ്പോൾ  ആദ്യമായി ശ്രീ പരശുരാമന്റെയും,പിന്നെ മഹാവേദാന്തിയായ ശ്രീ ശങ്കരാചാര്യരുടേയും നേരെയാണു നമ്മുടെ ദൃഷ്ടി ചെല്ലുന്നതു.ഇതിൽ ആദ്യത്തെ ആൾ,ഹിന്തുക്കൾ കേരളഭൂമിയിൽ പ്രവേശിക്കുന്നതിന്നു മുമ്പും അനുസരിച്ചുവന്നിരുന്ന ചതുർവർണ്ണങ്ങളെ(അതായതു ബ്രാഹ്മണ:,ക്ഷത്രിയ:,വൈശ്യ:,ശൂദ്ര:,)ഭേദപ്പെടുത്താതെ ആചരിപ്പിച്ചിച്ചുള്ളതു കൊണ്ടും, രണ്ടാമത്തെ ആൾ അവരുടെ ജാതിമതത്തെ കുറെക്കൂടി പരിഷ്കരിച്ചു വ്യവസ്ഥപ്പെടുത്തി ചില നിബന്ധനകൾ ഉണ്ടാക്കിത്തീർത്തിട്ടുള്ളതുകൊണ്ടും,ആനിശ്ചയങ്ങളെയും നിബന്ധനകളെയും ഇന്നും നിയമമോ വേദവാക്യമൊ എന്നവിധം സ്വീകരിച്ചുപോരുന്നതുകൊണ്ടും ഇരുവരും നമ്മുടെ മതപരിഷ്കാരികളായി ഗണിക്കപ്പെട്ടിരിക്കുന്നു.       
                          ശങ്കരാചാരാചാര്യരുടെ ജനനാ ക്രിസ്താബ്ദ ൫00-മാണ്ടിന്നു സമീപിച്ചാണ്."ഇദ്ദേഹം സകലവിദ്യകളും ഗ്രഹിച്ചു പ്രസിദ്ദനായി സർവ്വജ്ഞപീഠം ഏറിഇരിക്കുംകാലത്തു കേരളഭൂമിയിലെ അവസ്ഥ ൨൪000 ഗ്രന്ഥമാക്കിച്ചമച്ചു..ശ്രീപരശുരാമൻ ഏർപ്പെടുത്തപ്പെട്ട ൬൪ ഗ്രാമക്കാരെയും വരുത്തി അടക്കും,ആചാരവും,നീതിയും,നിലയും,കലഭേദങ്ങളും,മര്യാദയും,യഥാക്രമവും,എച്ചിലും,വിഴുപ്പും,തീണ്ടലും,കളിയും,കുഴിപറഞ്ഞുനീർതീർക്കുവാനും, കുലംപറഞ്ഞുവച്ചുണ്മാനും അവരവർക്കു ഓരോ പ്രവർത്തികളും  ആചാരങ്ങളും ഭാഷകളും അതിന്നുതക്കവണ്ണംകൽപ്പിക്കുകയും ചെയ്തു.നാലുവർണ്ണംകൊണ്ടു ൧൨ കുലം ആക്കി.അതുകൊണ്ടു ൬൮  കുലവർണ്ണമെന്നും ൭൮ കുലമെന്നും കല്പിച്ചു". ഇദ്ദേഹത്തിനുശേഷം ഇദ്ദേഹത്തിന്റെ നിശ്ചയങ്ങളെ ഭേദപ്പെടുത്താൻതക്കവണ്ണം 

യോഗ്യതയുള്ള ആരും ഉണ്ടായിട്ടില്ലാത്തതിനാൽ ഈ നിശ്ചയങ്ങളെ

61*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/265&oldid=165383" എന്ന താളിൽനിന്ന് ശേഖരിച്ചത്