ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪വ മംഗളോദയം [പുസ്തകം ൨

            --------------------------------------------------------------------------------------------------------------
                           ഇന്നും  ഏറെക്കുറെ നടത്തികൊ​ണ്ടുപോരുന്നു.  കേരളീയരുടെ ജാതിവ്യത്യാസത്തെപ്പറ്റിയും മറ്റും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ ഏറക്കുറെ നിരൂപണംചെയ്തിട്ടുള്ളതും ആകുന്നു.
                                                                                                                         ഹിന്തുക്കൾ 
                                             കേരളത്തിൽ ഇപ്പോഴുള്ള പലമതക്കാരെയും ഇനി പ്രത്യേകംപ്രത്യേകം പര്യാലോചനചെയ്യാം. ഇന്ത്യാസാന്രാജ്യത്തിലൊട്ടുക്കെന്നപോലെ തന്നെ കേരളത്തിലും 
                           അകധിപക്ഷം ഹിന്തുക്കളും, അവർതന്നെ ആദ്യനിവാസികളെന്നു വിചാരിക്കുപ്പെട്ടുപോരുന്നുവരും ആകയാൽ ഹിന്തുമതം ദീക്ഷിച്ചുവരുന്ന വിവിധജാതിക്കരേയും അവരുടെ 
                           അന്യോനബന്ധത്തേയും പറ്റി ഒന്നാമതായി പ്രസ്താവിക്കാം.
                                                                                                                    (തുടരും)                                                                                                                                                                                       
                                                                                                                        വീമ്പൂർ കടലായി കുഞ്ഞിക്കുട്ടനമ്പൂതിരിപ്പാട്
                                                                                                                  ഗ്രന്ഥനിരൂപണം
                                                                                                                     ൧.ചന്ദ്രശേഖരൻ                                                    
                                                    കഷ്ടിച്ചു നാലക്ഷരം കൂട്ടിയെഴുതുവാൻ വശമാനുമ്പോഴേക്കു എന്തെങ്കിലും ഒരു "നോവൽ" എഴുതിയില്ലെങ്കിൽ അവസ്ഥതികഞ്ഞില്ലെന്നുവിചാരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇക്കാലത്തു കുറച്ചൊന്നുമല്ല.മലയാളഭാഷയുടെ ഗ്രന്ഥദാരിദ്യം തീർക്കുവാനായി ആവക വിരുതന്മാർ ചെയ്യുന്ന പരിശ്രമം പലപ്പോഴും ഗുണത്തെക്കാളധികം ദോഷത്തെ ഉണ്ടാക്കുന്നതായിട്ടാണു കാണുന്നതു.ഒരു നോവലെഴുത്തുകാരൻ എത്രമാത്രം ലോകജ്ഞനും വിദ്വാനുമായിരിക്കണുമെന്നു ആവകക്കാർ അറിയുന്നതേയില്ല.അങ്ങനെയുള്ള "നോവലുക"ളുടെ ഉൽപത്തി മലയാളഭാഷയുടെ അഭിവൃദ്ധിയെ തടഞ്ഞുനിർത്തുന്നതു എത്രത്തോളമാണെന്നു പറയുവാൻ പ്രയാസമാണ്.ഈ സ്ഥിതിക്കു വല്ല "ചീരു" വിനേയോ"ചിരുതേവി"യേയൊ ന്ർമ്മിക്കാതെ 'ചന്ദ്രശേഖരൻ' എന്ന ഉൽകൃഷ്ടനോവഗ്രന്ഥത്തെ മലയാളത്തിലേക്കു തർജ്ജമചെയ്വാൻ പുറപ്പെട്ട മ.രാ.രാതേലപ്പുറത്തു നാരായണനമ്പി അവർകളെ ഞങ്ങൾ ഒന്നാമതായി അഭിനന്ദിക്കുന്നു.

"ചന്ദ്രശേഖര"ന്റെ കർത്താവു ബങ്കാളിഭാഷാസാഹിത്യത്തിലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/266&oldid=165384" എന്ന താളിൽനിന്ന് ശേഖരിച്ചത്