ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്തായിരിക്കും?അങ്ങിനെയല്ല,ഈശ്വര൯ ഒരു ലൗകികനായ ഗുരുവിനെപ്പോലെ അക്ഷരമാലയും ശബ്ദങ്ങളും പഠിപ്പിക്കുകയല്ല, അയാളുടെ മനസ്സിൽ ഭാഷയറിവാനുള്ള ശക്തിയെ ഉൽബോധിപ്പിക്കുകയാണു ചെയ്തതോന്നു വിചാരിക്കുക. എന്നാൽ നമ്മുടെ സ്വഭാവികശക്തവാദികളുടെ അഭിപ്രായത്തിലേക്കുതന്നെ വന്നുചാടുന്നു. ഇനി ഹീ, ഹാ എന്നുതുടങ്ങിയ ധ്വനികളാണ് എല്ലാ ഭാഷശബ്ദങ്ങൾക്കും മൂലമെന്നു സിദ്ധാന്തിക്കുന്ന ധ്വനിമൂലകത്വവാദികളുടെ യുക്തിപ്രകാരവും ചില ശബ്ദങ്ങൾക്കല്ലാതെ ധ്വനിമൂലകത്വത്തെ സാധിപ്പാ൯ കഴിയുന്നില്ല. അതിനാൽ അവരുടെ വാദം ചില ശബ്ദങ്ങളെസ്സംബദ്ധിച്ചുമാത്രമായിരിപ്പാനേ ഇടയുള്ളൂ. മൂകമഹാസഭയിലെ നിശ്ചയങ്ങളെ പ്രചാരപ്പെടുത്തുന്ന പക്ഷക്കാരുടെ അഭിപ്രായങ്ങൾക്കും യുക്തി സഹായിക്കുന്നില്ല. സഭാപ്രതിനിധികൾ ഹുംകാരം, ചിൽകാരം, ഫുൽകാരം മുതലായവയെ പ്രയോഗിച്ചിരിക്കാമെന്നല്ലാതെ സഭാനാഥനെത്തിരഞ്ഞെടുത്തതും അഭിപ്രായങ്ങൾ കൊണ്ടുവന്നതും പി൯താങ്ങിയതും മറ്റും ഏതുഭാഷാകൊണ്ടാണെന്നറിയില്ല. സഭയിൽനിന്നയച്ച പ്രാസംഗികന്മാ൪ പ്രസംഗിച്ചിരുന്നതും ഏതുഭാഷയിലാണെന്നറിയുവാ൯കഴിയുന്നില്ല. അതിനാൽ ഒടുവിൽപ്പറഞ്ഞ നൈസ൪ഗ്ഗികശക്തിപക്ഷക്കാരുടെ പക്ഷത്തെയാണു സിദ്ധാന്തപക്ഷമായി അംഗീകരിക്കേണ്ടത്.

                                                കെ. വി. എം.
                                 നംപൂതിരി 
                               യോഗക്ഷേമസഭ
                          

യോഗക്ഷേമസഭയുടെ രണ്ടാമത്തെ വാ൪ഷികയോഗം തൃശ്ശൂ൪വെച്ചു തുലാം ൧൪൫ മുതൽ മൂന്നുദിവസങ്ങളിൽ കൂടുവാ൯ നിശ്ചയിച്ചിരുന്ന വ൪ത്തമാനം മംഗളോദയം വായനക്കാ൪ ഓ൪ക്കുന്നുണ്ടായിരിക്കാം. ആ മഹായോഗം ശുഭമായി കഴിഞ്ഞുക്കൂടിയ വിവരം ഒന്നാമതായി പ്രസ്താവിച്ച തൽപ്രണയികളുടെ മനസ്സിനെ ആശ്വസിപ്പിച്ചുകൊള്ളുന്നു. യോഗക്ഷേമസഭ ആരംഭംമുതൽ സമുദായകാര്യങ്ങളിൽ കാണിച്ചുവരുന്ന ശ്രദ്ധാതിശയം നമ്പൂതിരിസമുദായത്തിന്റെ അത്യുന്നതമായ ഭാവികാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/32&oldid=165391" എന്ന താളിൽനിന്ന് ശേഖരിച്ചത്