ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൭] പലവക ൨൮നു

ആറുലക്ഷം ഉറുപ്പിക മൂലധനമായി നടത്തിവരുന്ന മലബാർ സ്പി ന്നിങ്ങ് ആൻഡ് വീവിങ്ങ് കമ്പനിയുടെ ൧നുംനു ലെ ആയവ്യയവിപര പത്രംകൊണ്ട് കഴിഞ്ഞകൊല്ലത്തെ ആദായ ൮൫൮൬നു ക ൧൪ ണ ൪ പൈ യാണെന്നും,ഓഹരിക്കാർക്കും നൂറ്റിന്നും ഏഴരവിതാ പലിശ കൊ ടുപ്പാൻ ഡയരക്ടർ ശിപാർശ ചെയ്തിട്ടുണ്ടെന്നും കാണുന്നു. ഈ കമ്പനി യിലെ ഓഹരികളിൽ മൂന്നിലൊരുഭാഗത്തിലധികം എടുത്തിട്ടുള്ളതു നമ്പൂ തിരിമാരാണ്.

      • **** **** ******
        നമ്പൂതിരിമാരുടെ വിവാഹകാര്യത്തെസ്സംബന്ധിച്ചു രണ്ടു ലേഖന

ങ്ങൾ ഈലക്കത്തിൽ ഞങ്ങൾ ചേർത്തിട്ടുണ്ട്. ഒരേസമയത്തുതന്നെ രണ്ടു ലേഖനങ്ങൾ വന്നുചേർന്നതു ഈ കാര്യത്തിൽ സമുദായസ്നേഹികളുടെ ശ്രദ്ധ പതിഞ്ഞു തുടങ്ങിയിരിക്കണമെന്നുള്ളതിലേക്ക് നല്ല ലക്ഷ്യമാണ് ഇപ്പോഴെങ്കിലും ഇതിനെപ്പറ്റി ചിലർ ആലോചിച്ചുതുടങ്ങിയിരിക്കുന്ന തിൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നു.ഇതിനെപ്പറ്റിയുള്ളഅഭിപ്രാ യഭേദങ്ങളെ പത്രധർമ്മർമനുസരിച്ചു പ്രതിപാദിക്കുന്ന എല്ലാ ലേഖനങ്ങ ളേയും ഞങ്ങൾ ആദരവോടെ സജീകരിച്ചു പ്രതിപാദിക്കുന്ന എല്ലാലേഖനങ്ങ ളേയും ഞങ്ങൾ ആദരവോടെ സജീകരിച്ചു പ്രസിദ്ധപ്പെടുത്തുന്നതാണ്.

      • **** **** ******
      കഴിഞ്ഞ വൃശ്ചികാമൃതല്ക്കു നടന്നിട്ടുള്ള യോഗക്ഷേമോപസഭകളുടെ 

വിവരം സിക്രട്ടരി ഞങ്ങൾക്കറിവുതന്നതു ഈയിടയിൽമാത്രമാണ്.ഇതു വരെ അറിയിക്കാതിരിപ്പാനുള്ള കാരണം ശരീരാസ്പാസ്ഥ്യമാണെന്നും അദ്ദേഹത്തിന്റെ കത്തുകൊണ്ടറിയുന്നു.സ്ഥലച്ചുരുക്കത്താൽ മേടത്തി ലെസഭാവിവരംമാത്രം താഴേചേർക്കുന്നു. മേടം പാംനു വരിക്കുമാഞ്ചേ ത്തനക്കൽവെച്ച് ഒരുപസഭനടത്തുന്നു. അതിൽ അഗ്രാസനംവഹിച്ചതു ഉമപ്പിട്ടു കാവുനമ്പൂതിരിപ്പാടവർകളാണ്. വിഷയം വസൂരികീറീവെക്കലാ യിരുന്നു. ആ കാർയ്യത്തിൽ വേണ്ടത്രപ്രവർത്തിപ്പാൻ ചിലവിനായി നൂ റ്റിൽചിലവാനാ ഉറുപ്പിക വാഗ്ദാത്തംചെയ്യപ്പെട്ടു മേടം ൮മാംനൂ തൃശ്ശൂ ർ'ഭാരതീഭ്രഷണം'മാത്തിൽവെച്ചു ഭരണസഭകൂടി. എം.കെ.വെ ങ്കിടിശ്വരയ്യർ ബി.എ.ബി.എൽ.അവർകളെ സമ്മതപ്രകാരം നിയമോ പദേഷ്ടാവായി വിശ്ചയിച്ചു.മൂലധവം പിരിക്കുന്നവർക്കു കമീഷൻ കൊ ടുപ്പാൻ തീർച്ചപ്പെടുത്തി.സഭാകാർയ്യങ്ങൾ പ്രസിദ്ധപ്പെടുത്തുവാൻഒരുവർത്ത മാനപത്രം തുടങ്ങുവാനും തീരുമാനിച്ചു.അന്നു അവിടെവെച്ചുതന്നെ ഒരു പസഭകൂടി. ഈസഭയിൽ എം.കെ.വെങ്കിടീശപരമയ്യരവർകൾ ഒരു ഗീതാപ്ര സംഗംചെയ്ക്കയുണ്ടായി.സഭ്യന്മാർ പ്രസംഗത്തെ നല്ലവണ്ണം അഭിനന്ദിച്ചു.

                         ------------------------

73*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/321&oldid=165393" എന്ന താളിൽനിന്ന് ശേഖരിച്ചത്