ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലത്തെ സൂചിപ്പിക്കുന്നുണ്ട്. ഒരു വേനലിന്നൊരുവ൪ഷവും ഉണ്ടാകാതിരിക്കയില്ല. ഈ സമുദായത്തിൽ വളരെക്കാലമായി ഒളിച്ചുക്കിടന്നിരുന്ന ഉത്സാഹശക്തി ഒന്നുണ൪ന്നിരിക്കുന്നുവെന്നു വിചാരിപ്പാ൯ മതിയായ കാരണങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസം, കന്യകാദാനം മുതലായ പ്രധാനവിഷയങ്ങളെപ്പറ്റി ആലോചിച്ച് ഉചിതമായ ഒരേ൪പ്പാടു ചെയ്താൽക്കൊള്ളാമെന്നു ഉൽക്കണ്ഠ സമുദായാംഗങ്ങളെ ഒരുപ്പോലെ ആക്രമിച്ചിരിക്കുന്നു. ലൗകികാര്യങ്ങളിൽ വിമുഖന്മാരായിരുന്നാലുണ്ടാവുന്ന ദോഷങ്ങളെ അറിഞ്ഞുവേണ്ടവിധം പ്രവ൪ത്തിപ്പാ൯ ഈ സമുദായംഗങ്ങളെ ഒരുങ്ങിത്തുടങ്ങുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞക്കൊല്ലത്തിൽ സഭയാൽ നടത്തപ്പെട്ടിട്ടുളള കാര്യങ്ങളെപ്പരിശോധിച്ചുനോക്കുന്നതായാൽ മേൽപ്പറഞ്ഞ സംഗതി നിസ്സംശയമായി ബോദ്ധ്യപ്പെടുന്നതാണ് . ഈ മാതിരിയുളള മാറ്റത്തിനു കാരണമായിത്തീ൪ന്നത് യോഗ ക്ഷേമസഭ ഒന്നുതന്നെയാണ് .

                 നിശ്ചയിച്ച സ്ഥലത്തു മഹായോഗം കൂടിക്കൂടെന്നൊരു ശാപം ഈ സഭക്കുണ്ടോ എന്നു സംശയിക്കേണ്ടിരിക്കുന്നു. ഇക്കൊല്ലത്തെ മഹായോഗം കൂടിയതു കുയ൪ ദാമോദര൪ നമ്പൂതിരിപ്പാടവ൪കളുടെ കലാകൗശലത്തിന്റെ വിജയസ്തംഭമായി വിളങ്ങുന്ന അവിടുത്തെ ഭാരരീഭ്രഷണം മഠത്തിൽവെച്ചാണ്. സ്ഥലത്തിന്റെ സൗകര്യവും സൗഷ്ഠവവും മറ്റൊരേടത്ത് ഇത്രയുണ്ടാവാ൯ ഇടയില്ലെന്നു പറയാതിരിപ്പാ൯ കവിതാ ചാതു൪യ്യമില്ലാത്തവരുടെ മനസ്സും അനുവദിക്കുകയില്ല.
          തളിപ്പറമ്പുമുതൽ തിരുവനന്തപുരംവരെയുളള ദിക്കുകളിൽനിന്നു മുന്നുറോളം നമ്പൂതിരിമാ൪ മഹായോഗത്തിൽ ഹാജരായിരുന്നു. എല്ലാംകോണ്ടും അ൪ഹത സിദ്ധിച്ചിട്ടുളള ദേഹവും വിദ്വേച്ഛരോമണിയെന്നു വിഖ്യാതനുമായ കൂടല്ലു൪ ദിവാകര൯ (അനുജ൯) നമ്പൂതിരിപ്പാടവ൪കളാണ് അഗ്രാസനത്തെ അലാകരിച്ചത് സംക്ഷിപ്തമാണെങ്കിലും സാരവത്തായ അവിടുത്തെ ഉപക്രമാപ്രസംഗാ സഭയുടെ ഭ്രതഭവിഷ്യദ്വ൪ത്തമാനങ്ങളെ വിശദമായി പ്രതിപാദിക്കുന്നതായിരുന്നു. വിഷയപട്ടികയിൽ പ്രവേശിക്കുമ്പോഴെക്കു സമയം അതിക്രമിച്ചതിനാൽ പതിനൊന്നാം തീയതിയിലത്തെ യോഗത്തിൽ തീരുമാനങ്ങളൊന്നും ഉണ്ടായില്ല.

പിറ്റെന്നാൾ ഒന്നരമണിക്കു സഭകൂടി. ഒന്നാമതായി ലാ൯ഡ് റിക്കോ൪ഡ് ഡിപ്പാ൪ട്ടുമെണ്ടിൽനിന്നും മറ്റുമുണ്ടാവുന്ന സങ്കടങ്ങളുടെ പരിഹാരത്തിനായി മൂന്നുഗവ൪മ്മേണ്ടുകളോടും അപേക്ഷിക്കേണ്ടതാണെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/33&oldid=165402" എന്ന താളിൽനിന്ന് ശേഖരിച്ചത്