ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൬ മംഗളോദയം [പുസ്തകം ൨

പദേശിയ്ക്കപ്പെടുന്നതിനാൽ വേദം തന്നെയാണ് ധർമ്മത്തിന്റെ മൂലം . ധർമ്മം പ്രായേണ പ്രത്യക്ഷാനുമാനങ്ങൾക്ക് അഗോചരമായതുകൊണ്ട് അതിന്റെ തത്ത്വം മനസ്സിലാക്കുവാൻ വൈദികമായ വിധിവചനമ ല്ലാതെ വേറെ ഗതിയില്ല . ഈ വിഷയത്തിൽ ജൈമിനിസൂത്രത്തിന്റെ ഭാഷ്യകാരനായ ശബരസ്വാമി ഇങ്ങിനെ അഭിപ്രായപ്പെടുന്നു:- 'ചോദ ന (വൈദികമായ വിധിവാക്യം) ഭൂതം, വർത്തമാനം, ഭാവി, സൂക്ഷ്മം, വ്യ വഹിതം, വിപ്രകൃഷ്ടം, എന്നിപ്രകാരമുള്ള അപ്രത്യക്ഷകാർയ്യങ്ങളെ അറി യിക്കുവാൻ ശക്തിയുള്ളതാണ്. മറ്റൊന്നിനും ഈ ശക്തിയില്ല.' ഇങ്ങി നെത്തന്നെ എല്ലാ ധർമ്മശാസ്ത്രജ്ഞന്മാരും ധർമ്മത്തിന്റെ മൂലപ്രമാണം വേദമാണെന്നു സിദ്ധാന്തിക്കുന്നു. ശരിയായ ധർമ്മാനുഷ്ഠാനംകൊണ്ടു മനു ഷ്യവർഗ്ഗത്തിന്റെ ബാഹ്യാന്തരചേഷ്ടകൾ ക്രമപ്പെടുകയും, ആവഴിയ്ക്കു ധർമ്മ്യമായ വിധത്തിൽ ജീവിതത്തെ നയിക്കുവാൻ കഴിയുകയും ചെയ്യു ന്നു. അതിനാൽ ധർമ്മശാസ്ത്രത്തിന്റെ ഉദ്ദേശ്യം മനുഷ്യരെ ധർമ്മമാർഗ്ഗ ത്തിൽക്കൂടെ നടത്തുകയാകുന്നു. വേദത്തിലെ ധർമ്മവിധികൾ ഈ ഉദ്ദേ ശ്യത്തെ ക്രമമായി നിർവ്വഹിയ്ക്കുന്നവയാകയാൽ വേദമാണ് നമ്മുടെ ധ ർമ്മത്തിന്റെ മൂലപ്രമാണം.

          ധർമ്മമൂലം വേദമാണെങ്കിലും വേദവിധികളെകൊണ്ടുമാത്രം  ഇ

പ്പോഴത്തെ ധർമ്മാനുഷ്ഠാനത്തിനു പൂർത്തി വരുന്നില്ല. കല്പസൂത്രങ്ങളും, സാഹിതകളും, പുരാണങ്ങളും, ഇതിഹാസങ്ങളും മറ്റും ഇല്ലാതിരുന്ന ആ ദ്യകാലങ്ങളിൽ ധാർമ്മികന്മാർക്കു വേദത്തെ മാത്രമേ ആലോചിയ്ക്കേണ്ടിയി രുന്നുള്ളൂ. കാലക്രമേണ വേദത്തിന്റെ ഓരോ ശാഖകളിൽ അതിസൂക്ഷ്മ മായി നിക്ഷേപിക്കപ്പെട്ടിരിയ്ക്കുന്ന ധർമ്മതത്ത്വങ്ങളെ ശരിയായി മനസ്സി ലാക്കുവാൻ പ്രയാസമായിത്തുടങ്ങി. അപ്പോഴാണ് ധർമ്മശാസ്ത്രഗ്രന്ഥ ങ്ങളുടെ സംഖ്യ വർദ്ധിച്ചു തുടങ്ങിയത്. സൂത്രക്കാരനായ ജൈമിനിമഹ ർഷിയുടെ കാലത്തുതന്നെ കല്പസൂത്രസംഹിത മുതലായ ചില ധർമ്മശാ സ്ത്രഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. ആ വക ധർമ്മശാസ്ത്രക്കാരന്മാർ ഭിന്നഭി ന്നങ്ങളായ ധർമ്മങ്ങളെ ഉപദേശിയ്ക്കുകയും ചെയ്തിരുന്നു. ഈ ഭിന്നഭിന്ന ത്വം നിമിത്തം ശരിയായ ധർമ്മമാർഗ്ഗം അസ്പഷ്ടമായി പോയതിനാൽ സ ന്ദിഗ്ദ്ധവിഷയങ്ങളെ വിമർശിപ്പാനായി പൂർവ്വമീമാംസ എന്ന ധർമ്മശാസ്ത്ര ഗ്രന്ഥം നിർമ്മിക്കപ്പെട്ടു. അന്നുമുതൽക്ക് ആ മഹാഗ്രന്ഥത്തിനു പ്രാ മാണ്യം സിദ്ധിച്ചു.

ജൈമിനിയുടെ മതം അതിസൂക്ഷമങ്ങളായ സൂത്രങ്ങളുടെ ഇട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/330&oldid=165403" എന്ന താളിൽനിന്ന് ശേഖരിച്ചത്