ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯൮ മംഗളോദയം [പുസ്തകം ൨

                അഷ്ടകാശ്രാദ്ധത്തിന്റെ   അനുഷ്ഠാനം  സ്മൃതിയിൽ വിധിയ്ക്കുന്നു‌

ണ്ട് ; വേദത്തിൽ അതു കാണുന്നതുമില്ല. അതിനാൽ അഷ്ടകാശ്രാദ്ധ വിധായകമായ സ്മൃതിയ്ക്കു പ്രാമാണ്യമുണ്ടോ ഇല്ലയോ? ഈ ചോദ്യത്തെ

പർയ്യാലോചിച്ചിട്ടുള്ള  ജൈമിനിയുടെ  അഭിപ്രായം, അഷ്ടകാശ്രാദ്ധവിധാ

യകമായ വേദവചനം പ്രത്യക്ഷത്തിൽ കാണുന്നില്ലെങ്കിലും ഉപനയനാ ദ്ധ്യയനാദിസ്മൃതികൾക്കു വേദമൂലകത്വമുള്ളതുകൊണ്ട് അഷ്ടകാശ്രാദ്ധവും

 വേദമൂലകമാണെന്നനുമിയ്ക്കാമെന്നും, അതിനാൽ ആ  സ്മൃതി പ്രമാണമാ

ണെന്നുമാകുന്നു. ജൈമിനീയസൂത്രം നോക്കുക:-"അപി വാ കർത്തൃസാമാ ന്യാൽ പ്രമാണമനുമാനം സ്വാൽ". ഈ അംശത്തിൽ ഭാഷ്യാകാരൻ അഭി പ്രായപ്പെടുന്നതു, സ്മൃത്യുക്തങ്ങളായ ധർമ്മങ്ങൾക്കു പ്രത്യക്ഷത്തിൽ ഫലം കാണുന്നുണ്ടെങ്കിൽ അതുകൊണ്ടുത്തന്നെ അവയ്ക്കു പ്രാമാണ്യമുണ്ടെന്നും,

പ്രത്യക്ഷഫലം  കാണാത്ത പക്ഷം ശ്രുതിവചനത്തെ അനുമിയ്ക്കുവാനേ
നിവൃത്തിയുള്ളുവെന്നും  ആകുന്നു. 
             സ്മൃതികാരന്മാർ കാലസ്ഥിതിയ്ക്കനുസരിച്ച്  ലോകരക്ഷയ്ക്കുപകരി

യ്ക്കുന്ന ചില ധർമ്മങ്ങളെ സ്വയമായി വിധിക്കുകയും, അന്നത്തെ ലോക സ്ഥിതിയ്ക്കു ദോഷാവഹങ്ങളായ ധർമ്മങ്ങളെ നിഷേധിക്കുകയും ചെയ്തി ട്ടുണ്ട്.

          'സമുദ്രയാത്രാസ്വീകാരം    കമണ്ഡലുവിധാരണം
           ദ്വിജാനാമസവർണ്ണാസു  കന്യാസൂപയമസ്തഥാ
           ദേവരേണ  സുതോൽപത്തിർമ്മധുപർക്കേ  പശോർവ്വധഃ
     ................................................
           ഇമാൻ  ധർമ്മാൻ കലിയുഗേ  വർജ്ജ്യാനാഹുർമ്മനീഷിണഃ .'

എന്നു ബൃഹന്നാരദീയത്തിലും,

     'ദീർഗ്ഘകാലം  ബ്രഹ്മചർയ്യം  ധാരണഞ്ച  കമണ്ഡലോം
  ...................................................
      ഏതാനി ലോകഗുപ്യർത്ഥം  കലേരാടൌ  മഹാത്മഭിഃ 
      നിവർത്തിതാനി കർമ്മാണി വ്യവസ്ഥാർവ്വകം  ബുധൈഃ'

എന്ന് ആദിത്യപുരാണത്തിലും കാണുന്നതുകൊണ്ടു, വേദോക്തങ്ങളല്ലാ തെ കേവലസ്മൃതിമൂലകങ്ങളായ ധർമ്മങ്ങൾക്കു കാലസ്ഥിതിയ്ക്കനുസരിച്ചു

  കൂട്ടലും കുറയ്ക്കലും  ചെയ്യുന്നതിന്നു വിരോധമില്ലെന്നു  സിദ്ധിയ്ക്കുന്നു .  
           സ്മൃതികളുടെ  പ്രാമാണ്യാപ്രാമാണ്യവിചാരം  ഇനിയും  കഴിഞ്ഞി

ട്ടില്ല. ഒരേ കാർയ്യത്തിൽത്തന്നെ വേദത്തിൽ ഒരു പ്രകാരവും സ്മൃതിയിൽ മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/332&oldid=165405" എന്ന താളിൽനിന്ന് ശേഖരിച്ചത്