ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൨ ] ധർമ്മശാസ്ത്രം ൨൯൯

റ്റൊരുപ്രകാരവും കാണുന്നതായാൽ ഏതിന്നാണ് പ്രാമാണ്യമുള്ളത് ?

ജ്യോതിഷ്ടോമത്തിൽ  സദസ്സ്  എന്നു പേരായ മണ്ഡപത്തിന്റെ  മദ്ധ്യ

ത്തിൽ ഉദുംബരവൃക്ഷത്തിന്റെ ഒരു കൊമ്പു നാട്ടേണ്ടതുണ്ട്. അതിനെ വ സ്ത്രംകൊണ്ടു ചുററണേമെന്നു സ്മൃതി പറയുന്നു. വേദത്തിലാകട്ടേ അതി നെ തൊട്ടുംകൊണ്ട് എന്തോ ഒന്നു ജപിയ്ക്കണമെന്നു വിധിച്ചിരിയ്ക്കുന്നു.

മുഴുവൻ  ചുറ്റുന്നതായാൽ  തൊടുന്നതെങ്ങിനേ ?  ഇവിടെ  ശ്രുതിസ്മൃതികൾ

ക്കു വിരോധമില്ലയോ?പിന്നെ ഒരേടത്തു, പുത്രനുണ്ടായാൽ കൃഷ്ണകേ ശനായ പിതാവ് അഗ്ന്യാധാനം ചെയ്യേണമെന്നു വേദം ; നാല്പത്തെട്ടു

 വയസ്സുവരെ  ബ്രഹ്മചർയ്യം  ചെയ്യേണമെന്നു  സ്മൃതി ;  നാല്പത്തെട്ടു വയസ്സു

വരെ ബ്രഹ്മചർയ്യം വേണമെങ്കിൽ വിവാഹവും പുത്രോൽപാദനവും കഴി ഞ്ഞ് അഗ്ന്യാധാനകാലമാവുന്നതുവരെ കേശം കറുക്കാതിരിയ്ക്കുന്നതെ ങ്ങിനെ എന്നു സംശയം . ഇനി ഒരു ദിക്കിൽ, 'ക്രീതരാജക'ന്റെ അന്നം

ഭക്ഷിച്ചുകൂടെന്നു  ശ്രുതി  ശാസിയ്ക്കുന്നു. അഗ്നിഷോമീയത്തിന്നു  യജമാന

ന്റെ ഗൃഹത്തിൽ ഭക്ഷണം കഴിയ്ക്കേണമെന്നു സ്മൃതി സിദ്ധാന്തിയ്ക്കുന്നു. ഇ വരിങ്ങിനെ വേണമെന്നും വേണ്ടെന്നും വാദിയ്ക്കുന്നതായാൽ ഭക്ഷിക്കേണ മോ വേണ്ടയോ? ഇപ്രകാരം പരസ്പരവിരുദ്ധങ്ങളായ ശ്രുതിസ്മൃതികൾ ഇ‌ നിയും ധാരാളമുണ്ടു്. ഇങ്ങിനെയുള്ള ഘട്ടങ്ങളിൽ ഏതിനെയാണ് പ്രമാ ണീകരിയ്ക്കേണ്ടതെന്നുള്ള കാർയ്യത്തിൽ സ്മൃതി അപ്രമാണമാണെന്നാണ് സൂത്രക്കാരന്റെയും ഭാഷ്യകർത്താവിന്റേയും സിദ്ധാന്തം. ഭാഷ്യാകാരൻ സ്മൃ തികളുടെ അപ്രമാണ്യത്തെ സ്ഥാപിയ്ക്കുന്ന സന്ദർഭത്തിൽ ഈ വക സ്മൃ തികളുടെ ആഗമത്തെപ്പറ്റി ഇങ്ങിനെ പറയുന്നു:-'ഉദുംബരവൃക്ഷത്തി ന്റെ ശാഖയിൽ ചുറ്റുന്ന വസ്ത്രം എടുപ്പാനവകാശപ്പെട്ടവർ ലോഭംനി മിത്തം മുഴുവൻ ചുറ്റിപ്പോയി. അതാണ് സ്മൃതിയിൽ മുഴുവൻ ചുറ്റേണ മെന്നു പറഞ്ഞിട്ടുള്ളതിന്റെ മൂലം. ബുഭുക്ഷകൊണ്ടു ചിലർ ക്രീതാരാ ജകന്റെ അന്നം ഭക്ഷിച്ചതിനാൽ തദ്വിധായകമായ സ്മൃതി ഉണ്ടാ യിത്തീർന്നു. നപുംസകത്വമുണ്ടായിരുന്നതിനെ മറച്ചു വെച്ചുംകൊണ്ട് ചിലർ നാല്പത്തെട്ടു കൊല്ലം ബ്രഹ്മചർയ്യം ദീക്ഷിച്ചിരുന്നു. എന്തോ കാരണത്താൽ ഒരാൾക്കു നാല്പത്തെട്ടു വയസ്സുവരെ നപുംസകത്വം (പ്രജോൽപാദനശക്തി) വന്നുപോയതിനാൽ അവൻ അത്രയുംകാലം അഗത്യാ ബ്രഹ്മചർയ്യം അനുഷ്ഠിച്ചു. അതിനാലാണ് നാല്പത്തെട്ടുകൊല്ലം വേദബ്രഹ്മചർയ്യം വേണമെന്നുള്ള സ്മൃതിയുണ്ടായത്.'ഇത്രയും പറഞ്ഞതു

കൊണ്ടു വേദവചനവിരുദ്ധങ്ങളായ സ്മൃതികൾക്ക് ഒരു വിധത്തിലും പ്രാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/333&oldid=165406" എന്ന താളിൽനിന്ന് ശേഖരിച്ചത്