ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൦ മംഗളോദയം [പുസ്തകം ൧ മാണ്യമില്ലെന്നു സിദ്ധിയ്ക്കുന്നു. ഭാഷ്യകാരന്റെ പക്ഷപ്രകാരം വേദമൂല കത്വമില്ലാത്ത സ്മൃതികൾ ലോഭമൂലകങ്ങളാകുന്നതികൊണ്ടും മറ്റും അശ്ര ദ്ധേയങ്ങളാകുന്നപക്ഷം, പല സ്മൃതികളിലും കാണുന്ന പക്ഷപാതങ്ങൾ ക്ക് എത്രത്തോളം പ്രാമാണ്യമുണ്ടെന്നു പറയേണ്ടതില്ലല്ലോ. വേദത്തിൽ നിന്നോ സ്മൃതികളിൽനിന്നോ യാതൊരു മൂലവും ക ണ്ടുകിട്ടാത്തവിധത്തിൽ ആചാരഭേദേനയും ദേശഭേദേനയും ഒരോരോ ധ ർമ്മങ്ങൾ നടപ്പിലായിട്ടുണ്ട്. അവയുടെ പ്രാമാണ്യത്തിന്നും കീഴ്പോട്ടു കീ ഴ്പോട്ടു ശക്തി കുറയുന്നു. സ്മൃതിമൂലകമല്ലാത്ത ഒരാചാരത്തിന്റെ പ്രാമാ ണ്യം വേദമൂലകമല്ലാത്ത സ്മൃതിയുടെ പ്രാമാണ്യം പോലെ ശിഥിലമാകു ന്നു. ശ്രുതി, സ്മൃതി, സദാചാരം എന്നിങ്ങനെയാണ് ധർമ്മമൂലങ്ങളെ പരിഗണിച്ചിട്ടുള്ളത്. വേദവിരുദ്ധമായ സ്മൃതിയും, സ്മൃതിവിരുദ്ധമായ ആചാരവും പ്രാമാണ്യമില്ലാത്തവയാകുന്നു. ഇതുകൊണ്ടു, വേദവിരുദ്ധങ്ങളല്ലാത്ത സ്മൃതിവിധികൾ ഓരോ കാലത്തിലെ ലോകരക്ഷയ്ക്കുവേണ്ടി നിർമ്മിച്ചിട്ടുള്ളവയാണെന്നും, അവയു ടെ പ്രാമാണ്യം ജനസമുദായത്തിന്റെയും കാലത്തിന്റെയും സ്ഥിതിഭേദ ത്തെ അനുസരിച്ചാണ് വ്യവസ്ഥപ്പെട്ടിരിയ്ക്കുന്നതെന്നും, ഇതു തന്നയാ ണ് കുലദേശാദ്യാചാരങ്ങളുടേയും മാർഗ്ഗമെന്നും പർയ്യവസിയ്ക്കുന്നു. ഇത്രയും പറഞ്ഞതുകൊണ്ടു,ലോകസ്ഥിതിസാധകങ്ങളായ ധ ർമ്മശാസ്ത്രങ്ങളിൽ അതാതു കാലത്തെ ലോകരക്ഷയ്ക്കുപയുക്തങ്ങളായ അ നേകം മാറ്റങ്ങൾ പ്രാചീനന്മാരാൽത്തന്നെ ചെയ്യപ്പെട്ടിട്ടുണ്ടന്നും, അ ങ്ങിനെ ചെയ്യാതിരുന്നാൽ ലോകസ്ഥിതി എന്ന ധർമ്മശാസ്ത്രപ്രയോജ നം സാധിയ്ക്കുന്നതല്ലെന്നും സിദ്ധിച്ചുവല്ലോ. പണ്ടുകാലങ്ങളിൽ നട പ്പുണ്ടായിരുന്ന ധർമ്മങ്ങളെ ഇടകാലത്തു മാറ്റിയതായിക്കാണുന്നുണ്ടെന്നു വെച്ച് ഇപ്പോൾ അവയെ അനുഷ്ഠിയ്ക്കരുതെന്നോ, ഇപ്പോൾ ഉള്ളവയെ ത്തന്നെ എന്നും ഒരേവിധത്തിൽ അനുഷ്ഠിയ്ക്കേണമെന്നോ ഇല്ല. ഇ പ്പോഴത്തെ ലോകസ്ഥിതിയ്ക്കു പ്രതിബന്ധകങ്ങളായവയെ വർജ്ജിയ്ക്കുന്നതി ന്നാകട്ടെ അനുരൂപങ്ങളായവയെ സ്വീകരിയ്ക്കുന്നതിന്നാകട്ടെ ധർമ്മശാ സ്ത്രപ്രകാരം യാതൊരുവിധത്തിലും ശങ്കിയ്ക്കുവാനില്ല. എന്നാൽ വേദവ ചനത്തിന്നു വിരോധമായിട്ടു വല്ല പരിവർത്തനങ്ങളും ചെയ്യുന്നതായാൽ അതുമാത്രം അയുക്തമാകുന്നു. വേദവചനങ്ങൾക്കു വിരോധമായി ധർമ്മ പരിഷ്കാരം ചെയ്യേണ്ട സന്ദർഭം നേരിടുന്നതുതന്നെ സംശയമാണ്. വേ

ദതത്ത്വങ്ങളെ ഒരു വിധത്തിലും സ്പർശിക്കാതെ വെറുംലോഭമൂലകമായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/334&oldid=165407" എന്ന താളിൽനിന്ന് ശേഖരിച്ചത്