ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം വ്വി മലയാളവും ബുദ്ധമതവും ൩ ഠ ൧ ട്ടോ മറ്റോ ചില അർവ്വാചീനന്മാരാൽ നിർമ്മിയ്ക്കപ്പെട്ടിട്ടുള്ള വാക്യങ്ങളി ലും, കഴകം മുഴുത്ത് ഊരാണ്മയാവുന്നതുപോലെ ആചാരം പോയി സ്മൃ തിയായി അവതരിച്ചിട്ടുള്ള നടപടികളിലും വാസ്തവമായ ധർമ്മശാസ്ത്ര ത്തിന്റെ നിഴലുപോലും വ്യാപിച്ചിട്ടില്ല. ഒരാളുടേയോ ഒരു കുടുംബക്കാ രുടേയോ പ്രത്യേകസൌകർയ്യത്തിന്നുവേണ്ടി ചെയ്തിരുന്ന ഒരു നടപടി കാലാന്തരത്തിൽ ഒരു നാട്ടാചാരമായി മാറുന്നു. പിന്നെയും കുറെ കാ ലം ചെല്ലുമ്പോൾ അതുതന്നെ സ്മൃതിയായി പരിണമിക്കുന്നു. ഇങ്ങിനെ ഉണ്ടായിട്ടുള്ള ആചാരങ്ങളിലും സ്മൃതികളിലും കാണുന്ന പക്ഷപാതങ്ങ ളെ വേധവിധിയാണെന്നു തെറ്റിദ്ധരിച്ച് അവയിലെ സിദ്ധാന്തങ്ങളെ ചകാരതുകാരങ്ങളുടെ സഹായംകൊണ്ടു സമർത്ഥിച്ചു ബുദ്ധിമുട്ടേണ്ടുന്ന ആവശ്യമില്ല. ധർമ്മമൂലങ്ങളായ ശാസ്ത്രങ്ങളെ പരിശോധിച്ചു യുക്തിത ർക്കങ്ങളുടെ സഹായത്തോടുകൂടിയ സിദ്ധാന്തം കണ്ടു പിടിച്ചിട്ടു വേണം ധർമ്മത്തെ അനുഷ്ഠിയ്ക്കുവാൻ. അല്ലാത്തപക്ഷം വരുന്ന ഭവിഷ്യത്തിനെ പ്പറ്റി ഭാഷ്യകാരൻതന്നെ അഭിപ്രായപ്പെടുന്നതു നോക്കുക - ചിലർ ഒ ന്നിനെ ധർമ്മമാണെന്നു പറയുന്നു മറ്റു ചിലർ മറ്റൊന്നിനെ ധർമ്മമാ ണെന്നു പറയുന്നു. അതാലോചിയ്ക്കാതെ ഒന്നിനെ മാത്രം സ്വീകരിച്ചു നടക്കുന്നവൻ അനർത്ഥത്തിൽപ്പെട്ടു കുഴങ്ങുന്നതാണ്. കെ. വി. എം.

മലയാളവും ബുദ്ധമതവും

ഒരു രാജ്യത്തിന്റെ ചരിത്രത്തെപ്പറ്റി ചിന്തിയ്ക്കുന്ന സന്ദർഭ ത്തിൽ മതത്തിന്റെ പർയ്യാലോചന ഒഴിച്ചുകൂടാത്ത ഒരംഗമാകുന്നു. മ നുഷ്യരുടെ സമുദായനടപടികളിലും വിശ്വാസങ്ങളിലും തത്സാധകങ്ങളായ കർമ്മങ്ങളിലും അടിസ്ഥാനമായി നില്ക്കുന്നതു മതമാകയാൽ ഒരു

ജനസമുദായത്തെപ്പറ്റി അറിവാനുള്ള പ്രധാനസംഗതികളിൽ മിക്കതും അവരുടെ മതത്തെപ്പർയ്യാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/335&oldid=165408" എന്ന താളിൽനിന്ന് ശേഖരിച്ചത്