ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൨ മംഗളോദയം [പുസ്തകം ൨

ലോചിക്കുന്നതിൽനിന്നും വെളിപ്പെടുന്നതാണ്. ഒരേ രാജ്യത്തിലെ ജന ങ്ങളിൽതന്നെ കാലഭേദംകൊണ്ടും ജ്ഞാനഭേദംകൊണ്ടും അതാതുകാല ത്തെരാജാക്കന്മാരുടെയും ആചാര്യയ്യന്മാരുടേയും പ്രവർത്തികൾക്കനുസരി ച്ച് ഓരോകാലങ്ങളിൽ ഓരോമതങ്ങൾ പ്രചാരത്തിൽ വന്നിട്ടുണ്ടായിരിയ്ക്കും. ഇന്നത്തെ ദൃഷ്ടിയിൽ അസംഭാവ്യങ്ങളായിക്കാണാവുന്ന പലേ മാറ്റങ്ങളും കാലപരിവർത്തനത്തിൽ ജനസമുദായത്തിന്നു തട്ടീട്ടുണ്ടെങ്കിൽ ആ വക മിക്ക മാറ്റങ്ങൾക്കും പ്രധാനകാരണം മതവിശ്വാസമായിരിയ്ക്കുമെന്ന് ഏതു ചരിത്രം നോക്കിയാലും അറിയാവുന്നതാണ്. മലയാളത്തിലെ പ്രാചീനജനങ്ങൾ ഭൂമി, ജലം, സൂര്യൻ മുത ലായ പ്രകൃതിതത്ത്വങ്ങളെ ഉപാസിച്ചിരുന്നതിന്നിപ്പുറം, കാടുകളിലും മ റ്റുമുള്ള അരയാൽ മുതലായ ഉത്തമവൃക്ഷങ്ങളേയും, അവയിൽ സ്ഥിതി ചെയ്യുന്നതിനായി വിശ്വസിയ്ക്കപ്പെട്ടിരുന്ന വനദേവതാവിശേഷങ്ങളേയും, സർപ്പം മുതലായ ഉഗ്രജന്തുക്കളേയും യോഗക്ഷേമരക്ഷയ്ക്കുവേണ്ടി ഉപാ സിച്ചിരുന്നുവെന്നുള്ളതിന്ന് ഇന്നും പരമ്പരയായി നടന്നുവരുന്ന ആൽ പ്രദക്ഷിണം പാന, പാലുംവെള്ളരി, കളംപാട്ട്, സർപ്പബലി മുതലായ വ തക്ക ലക്ഷ്യങ്ങളാണല്ലോ. ഇടക്കാലത്തു മുമ്പും പിമ്പുമായി മലയാള ത്തിൽ വന്നു കൂടിയവരായ നമ്പൂതിരി, നായർ മുതലായ ഇപ്പോഴത്തെ മലയാളികളുടെ പൂർവ്വന്മാർ മലയളം കീഴടക്കിയതിന്റെ ശേഷം പൂർവ്വ നിവാസികളെ രഞ്ജിപ്പിയ്ക്കുന്നതിന്നു വേണ്ടിയോ മറ്റു വല്ല ഉദ്ദേശ്യത്തി ന്മേലോ അവരുടെ ആചാരങ്ങളെ സ്വീകരിയ്ക്കുയും മതത്തെ ആര്യയ്യമത ത്തോടു കൂട്ടിച്ചേർത്തു പരിഷ്കരിയ്ക്കുകയും ചെയ്തതായിട്ട് അനേകം ലക്ഷ്യങ്ങ ളുണ്ട്. നമ്പൂതിരിമാരുടെ രാജ്യഭരണകാലം, അല്ലങ്കിൽ ഗ്രാമഭരണ കാലം ഇങ്ങിനെ പരിഷ്കൃതമായ ഒരാര്യയ്യമതത്തെ അവലംബിച്ചിട്ടാണ് ജ നസമുദായങ്ങളെ രക്ഷിച്ചുപോന്നത്. കുറച്ചു കഴിഞ്ഞപ്പോൾ കാലം ആ അവസ്ഥയിൽ നിന്നു വ്യത്യാസപ്പെട്ടു. ഇന്ത്യയിലെന്നു മാത്രമല്ല ചീന, ജപ്പാൻ, സിലേൺ മുതലായ അന്യരാജ്യങ്ങളിലും കൂടി പടർന്നു പിടി ച്ചിരുന്ന ബുദ്ധമതം അക്കാലത്തു മലയാളത്തിലും വ്യാപിയ്ക്കാതിരുന്നില്ല. പക്ഷേ ബുദ്ധമതത്തിന്റെ ഒരു വകഭേദമായ ജിനമതമാണ് മലയാളികളെ അധികം വശീകരിച്ചത് . ജിനമതാചാര്യന്മാരായ പലരും കടൽവ ഴിയ്ക്കും കരവഴിയ്ക്കും മലയാളത്തിൽ വന്നു പ്രസംഗം നടത്തി സ്വമതത്തെ സ്താപിച്ചിട്ടുണ്ട്. അക്കാലത്തു തെക്കൻ കൊല്ലം ജിനമതക്കാരുടെ ഒരു

പ്രധാനസ്ഥലമായിരുന്നു. ആനാടുവാണിരുന്ന ഒരു സാമന്തരാജാവ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/336&oldid=165409" എന്ന താളിൽനിന്ന് ശേഖരിച്ചത്