ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൮] മലയാളവും ബുദ്ധമതവും ൩0൩

ജിനമതത്തിൽ പ്രവേശിച്ചു ജയസിംഹൻ എന്നപേരും എടുത്തു വളരെ ധർമ്മനിഷ്ഠയോടുകൂടി രാജ്യഭാരം ചെയ്തു. അദ്ദേഹത്തിന്റെ പേരിന്മേ ലാണ് ആ നാടു ജേശിംഗനാടായിത്തീർന്നതു്. ആ സ്ഥലങ്ങളിൽ കാ ട്ടിലും മൂട്ടിലും കായൽനടുക്കും മറ്റുമായി പലേ ബുദ്ധവിഗ്രഹങ്ങളും ക ണ്ടുകിട്ടീട്ടുണ്ട്. കരുമാടിക്കുട്ടൻ എന്നു പ്രസിദ്ധിയോടുകൂടി അമ്പലപ്പുഴ യ്ക്കടുത്ത പുഴയിൽ കാണുന്ന ശിലാവിഗ്രഹവും, വിശാഖംതിരുനാൾ മ ഹാരാജാവിന്നു നായാട്ടിൽ കിട്ടിയവയും തിരുവനന്തപുരത്തു കാഴ്ചബങ്ക ളാവിൽ വെച്ചിട്ടുള്ളവയുമായ മറ്റു ചില ബുദ്ധവിഗ്രഹങ്ങളും കേരളത്തി ലെ ബുദ്ധമതപ്രചാരത്തിന്റെ സൂചകങ്ങളാകുന്നു ദേശാന്തരങ്ങളിൽ നിന്നു കേരളത്തിൽ കടന്നു കൂടിയ ജൈന ന്മാർ വിദ്യഭ്യാസവിഷയത്തിൽ പലേ സഹായങ്ങളും മലയാളികൾക്കു ചെയ്തിട്ടുണ്ട് . ജിനമതക്കാരുടെ ഉത്തമഗ്രന്ഥങ്ങൾക്കു മലയാളത്തിൽ പ്രത്യേകിച്ചൊരു പ്രചാരവും പ്രാശസ്ത്യവും സിദ്ധിച്ചതായിക്കാണുന്നുണ്ട്. വാഹചാർയ്യരുടെ അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം മുതലായ വൈദ്യഗ്രന്ഥങ്ങൾ മലയാളത്തിലെ വൈദ്യന്മാർക്കു വേദംപോലെ പ്രമാ ണമായി പരിണമിച്ചിരിയ്ക്കുന്നു. അമരസിംഹന്റെ നാമലിംഗാനുശാസനം അല്ലങ്കിൽ അമരകോശം പഠിയ്ക്കാതെ ഒരു മലാളിക്കുട്ടിപോലും അക്ഷരജ്ഞാനമുള്ളവനായിതീർന്നിട്ടുണ്ടോ എന്നു സംശയമാണ്. ശ്രീഹ ർഷദേവന്റെ കൃതിയായ നാഗാനന്ദനാടകം മലയാളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ദേവോപാസനയ്ക്കു് ഒരു സാധനവും നാട്യവിദ്യോപജീവി കളായ രാജാക്കന്മാർക്കു പ്രാഗത്ഭ്യപ്രകടനവിഷയവുമായിത്തീർന്നിരിയ്ക്കുന്നു. പറക്കുംകൂത്ത് മുതലായ അത്യത്ഭുതാഭിനയസമ്പ്രദായങ്ങൾ നാഗാനന്ദ ത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണല്ലോ പരിഷ്കരിച്ചിട്ടുള്ളത്. ഇ ത്രയും പ്രചാരവും പ്രശസ്തിയും സിദ്ധിച്ചിട്ടുള്ള ബുദ്ധമതങ്ങഗ്രന്ഥങ്ങൾക്കു ഹിന്തുമതാചാരനിഷ്ഠയുള്ള ബ്രാഹ്മണർ ഒരു ഭ്രഷ്ടു കല്പിച്ചിട്ടില്ലെന്നില്ല. പു ണ്യദിവസമായ ഏകാദശിനാൾ ഈ വക ഗ്രന്ഥങ്ങളെ വർജ്ജിപ്പാൻ വി ധിച്ചിട്ടുണ്ട്. ആ വിധി ഇന്നും നടന്നുവരുന്നു. അച്ചടിച്ചു പുസ്തകം വിൽ ക്കുന്ന സമ്പ്രദായം തുടങ്ങുന്നതിന്ന് എത്രയോ മുമ്പ് ഉത്തരദേശീയരു ടെ ഗ്രന്ഥങ്ങൾക്കു മലയാളത്തിൽ പ്രചാരം ആദ്യമായി സിദ്ധിച്ചിട്ടുള്ള തു ബൌദ്ധഗ്രന്ഥങ്ങൾക്കല്ലാതെ മറ്റൊന്നിന്നുമല്ല. ഇപ്രകാരം അന്യരാജ്യങ്ങളിലെന്നപോലെ മലയാളത്തിലും പ

75*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/337&oldid=165410" എന്ന താളിൽനിന്ന് ശേഖരിച്ചത്