ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൦൪ മംഗളോദയം [പുസ്തകം ൩

ടർന്നുപിടിച്ചുകൂടിയ ബുദ്ധമതത്തിനോടു പൊരുതിനില്പാൻ ആർയ്യമതപ ക്ഷപാതികളായ മറ്റുള്ള മലയാളികൾ വളരെ ക്ലേശിച്ചിട്ടുണ്ടായിരിയ്ക്കു ണം. വെൺമണിഗ്രാമം മുതലായ തെക്കൻഗ്രാമങ്ങളിലെ പണ്ഡിതന്മാ രായ പലപോറ്റിമാരും ജിനമതാചാര്യന്മാരായി ഗുരുക്കന്മാർ എന്ന പേരോടുകൂടി ജിനമതം പ്രചരിപ്പിയ്ക്കുവാൻ പ്രസംഗിച്ചു നടന്നിന്നിട്ടുണ്ട്. ശ ങ്കരാചാര്യരുടെ കാലം വരെ ഹിന്തുമതക്കാരോട് വാദിയ്ക്കുവാൻ അവർക്കു വൈദഗ്ദ്ധ്യമുണ്ടായിരുന്നു. പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തിന്നിടയിൽ ഹരിശ്ചന്ദ്രപ്പെരുമാൾ (കോട്ടയത്തു രാജവംശത്തിന്റെ ആദിപുരുഷൻ) രാജ്യം രക്ഷിച്ചിരുന്ന കാലത്താണ് മലയാളത്തിൽ ബുദ്ധമതക്കാരുടെ ക യറ്റത്തിന്ന് ഒരു തടസ്ഥം നേരിട്ടതു്. ജൈമിനിസൂത്രത്തിന്റെ മീമാം സാവാർത്തികകാരനായ കുമാരിലഭട്ടാചാര്യരുടെ ഒരുത്തമശിഷ്യനായിരുന്നു ഹരിശ്ചന്ദ്രപ്പെരുമാൾ . ഈ രാജാവാണ് മലയാളത്തിൽ മീമാംസാശാ സ്ത്രം ആദ്യം കൊണ്ടുവന്നതു്. 'യേഷാം വംശേ സമജനി ഹിശ്ചന്ദ്രനാമം നരേന്ദ്ര: പ്രത്യാപത്തി: പതഗ! യദുവജ്ഞഞ്ചകൌമാരിളാനാം' എന്നു കോട്ടയത്തു രാജവംശത്തെപ്പറ്റി ഉദ്ദണ്ഡശാസ്ത്രികൾ പറഞ്ഞിരിയ്ക്കുന്നു. തന്റെ ശിഷ്യൻ കേരളാധിപതിയായപ്പോൾ കുമാ രിലഭട്ടാ ചാര്യർക്കു കേരളത്തിൽ വരുവാനും ആചാരനിഷ്ഠയുള്ള നമ്പൂതിരി മരോടിട പഴകി തിരുവഞ്ചക്കുളത്തു താമസിയ്ക്കവാനും സംഗതി വന്നു. ഭാട്ടമതം, അതായതു മീമാംസ അന്നു മുതൽക്കു മലയാളത്തിൽ അപ്രതി ഹതമായി പ്രചരിച്ചു വന്നു. അതിനെ തുടർന്ന് പ്രാഭാകരം എന്ന് ഒരു മീമാംസകസിദ്ധാന്തഭേദവും മലയാളത്തിൽത്തന്നെ ഉണ്ടായി. മീമാം സാശാസ്ത്രത്തിനു പ്രചാരം വന്നപ്പോൾ അതിനു തീരെ വിരോധികളാ യ ബൌദ്ധന്മാരുടെ മുഷ്ക്കു ശമിയ്ക്കുവാൻ തുടങ്ങി -- 'കുമാരിലമൃഗേന്ദ്രണ ജിതേഷു ജിനഹസ്തിഷു നി ഷ്പ്രത്യൂ ഹമവർദ്ധന്ത ശ്രുതിശാഖാ: സഹസ്രശ:' മേഴത്തോളഗ്നിഹോത്രി മുതലായവർ യജ്ഞകർമ്മങ്ങളെ കേരളബ്രാഹ്മണ രുടെ ഇടയിൽ പ്രചരിപ്പിച്ചതും ജിനബുദ്ധമതക്കാർക്കു ക്രമേണ വൈമന സ്യത്തിന്നു കാരണമായിത്തിർന്നു. പിന്നെ ഒരഞ്ഞൂറിലകം സംവത്സരം മീമാംസകന്മാരും ഇവരും തമ്മിൽ കിടപൊരുതിക്കൊണ്ടു നിന്നു. അതി ന്നു ശേഷമാണ് ശങ്കരാചാര്യയ്യസ്വാമികളുടെ അവതാരം. അവിടെ വെ

ച്ചാണ് മലയാളികളായ ബുദ്ധമതക്കാരുടെ ഉപസംഹാരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/338&oldid=165411" എന്ന താളിൽനിന്ന് ശേഖരിച്ചത്