ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩ഠ൬ മംഗളോദയം [പുസ്തകം൨

ന്മാര് .ഇവര്ക്കു സാമൂതിരിപ്പാടന്മാരി​​​​​ൽനിന്നു പല സഹായങ്ങളും സിദ്ധി ച്ചിട്ടുണ്ടു്.ചില ദേശങ്ങളിൽ ആചാര്യസ്ഥാനവും കൂടി കൊടുത്തിട്ടു ണ്ടെന്ന് അവരുടെ എഴുത്തച്ഛന് എന്നുള്ള പേരുകൊണ്ട് തെളിയുന്നു ണ്ടല്ലോ. ഒടുവില് കച്ചവടക്കാരായി അംബരേശസ്സേട്ടു മുതലായ ചില ജിന മതക്കാര് കോഴിക്കോട്ടു വരികയും,സാമൂതിരിപ്പാടന്മാരുടെ അനുമതിയോ ടുകൂടി അവിടെ സ്ഥിരവാസികളായിത്തീരുകയും ചെയ്തിട്ടുണ്ടു്.അവര് ഇന്നും ജിനമതക്കാര് തന്നെ.അവര് കോഴിക്കോട്ടു പട്ടണത്തിന്റെ മ ദ്ധ്യത്തില് ഒരു വിഹാരം അല്ലെങ്കില് ജിനമതക്ഷേത്രം പ്രതിഷ്ഠിച്ചിട്ടുണ്ടു്. അതിന്ന് ൭ഠഠ കൊല്ലത്തെ പഴക്കമുണ്ടെന്ന് അവര്ക്കു സാമൂതിരിപ്പാടു കല്പിച്ചുകൊചുത്ത ഒരു തിരുവെഴുത്തുകൊണ്ടു കാണുന്നു.

                         കൊടുങ്ങല്ലൂര് കുഞ്ഞിക്കുട്ടന് തമ്പുരാൻ
              കാലാന്തരം

   ജ്യോതിശാസ്ത്രസഹായം കൊണ്ടു സൂര്യനക്ഷത്രാദികളുടെ

നിലയും അകലവും ജ്യോതിര്ഗോളങ്ങളുടെ സംഖ്യയില്ലായ്മയും അറിഞ്ഞ്, ആ അറിവില് നിന്നു ദിഗന്തരത്തിന്റെ പരമമഹത്ത്വ ത്തെ,അല്ലെങ്കില് അപാരതയെ ഊഹിയ്ക്കാവുന്നപോ ലെ ഭൂലോകത്തിന്റെ ആകൃതിപ്രകൃതികളുടെ സൂക്ഷ്മ മായ ജഞാനത്തില്നിന്നു കാലാന്തരത്തിന്റെ വലുപ്പ ത്തേയും നമ്മള്ക്ക് ഏറെക്കുറെ ആലോചിയ്ക്കുവാന് കഴി യുന്നതാണു്.

   ഭൂമിയുടെ പണിപ്പാടു നമ്മള് ശാസ്ത്രരീതിയ്ക്കനു

സരിച്ചു പരിശോധിയ്ക്കുന്നതായാല്,ഭൂഗോളഗര്ഭത്തിലേയ്ക്കു പോകുന്തോറും പല കനത്തിലുമുള്ള അനേക പടലങ്ങളായിട്ടു വേര്തിരിച്ചു കാണാവുന്ന താണു്.പല ധാതുക്കളും കൂടിച്ചേര്ന്നു വെന്തുരുകിക്കിടക്കുന്ന ഭൂഗര്ഭമദ്ധ്യ ത്തെ മൂടി അണ്ഡാകൃതിയില് ഒരു പാട മാത്രമേ ഇപ്പോള് നമ്മള്ക്ക് ഉറച്ചു കിട്ടീട്ടുള്ളൂവെങ്കിലും ആ പാടയില് ഒതുങ്ങിയിരിയ്ക്കന്ന പടലങ്ങള്

കാലഗതിയെ വിശദീകരിയ്ക്കവാന് മതിയായ ലക്ഷ്യങ്ങളാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/340&oldid=165414" എന്ന താളിൽനിന്ന് ശേഖരിച്ചത്