ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൮ ] കാലാന്തരം ൩ഠ൭

          മുഖ്യമായിട്ടു വെള്ളത്തില്നിന്നുള്ള ഊറലാകുന്നു ഭൂമിയെ ഇങ്ങി

നെ പടലങ്ങളായിട്ടു പണിചെയ്തിട്ടുള്ളതു്.മണ്ണും മണലും കല്ലും ചെ ല്ലിയും ചരലും പാറയും നിറ‍‍‍ഞ്ഞുകിടക്കുന്ന പ്രദേശങ്ങളില് കൂടി കുത്തി ച്ചാടിക്കലങ്ങിമറിഞ്ഞ് ഒഴുകിക്കൊണ്ടിയ്ക്കുന്ന നദികള് തടാകത്തിലോ പുഴയിലോ കടലിലോ ചെന്നു ചാടുമ്പോഴോ പോകും വഴിയ്ക്കോ മണ്ണു മുത ലായവ അതാതിന്റെ ഗുരുലഘുത്വത്തെ അനുസരിച്ച് മുമ്പില് മുമ്പില് ഊറി.തടാകം മുതലായവയുടെ അടിത്തട്ടുകളില് ചെന്ന് വിരിച്ചപോ ലെ പതനംപതനമായിട്ടു പരക്കുന്നു.അപ്രകാരം തന്നെ സമുദ്രത്തി ന്റെ അടികൊണ്ടു കലങ്ങുന്ന കരമണലും തേഞ്ഞുചേരുന്ന കരിമ്പാറയും ആഴിയുടെ അടിത്തട്ടില് ചെന്നു വേര്തിരിഞ്ഞു പടലംപടലമായിട്ടു ചേ രുന്നു.ഈ പടലങ്ങളുടെ ഇടയില്പെടുന്ന ശംഖ്,ഞവുഞ്ഞിക്കൂട്, പവിഴക്കൊടി മുതലായവ വെള്ളത്തിന്റെ പ്രവൃത്തിയെ എന്നും കാണി ച്ചുതരുന്ന തെളിവുകളാകുന്നു.ഭൂഗര്ഭമദ്ധ്യത്തില് നിന്ന് ഉരുകിത്തെറി ച്ചൊലിച്ച് അമര്ച്ചതട്ടിത്തണുത്തു കട്ട കെട്ടിയുണ്ടാകുന്ന പാറകളുടെ വ കഭേദങ്ങള് പരന്നുകിടക്കുന്ന ഇടങ്ങളൊഴികെ ഭൂമിയുടെ മറ്റു ഭാഗങ്ങ ളൊക്കെ ഇങ്ങിനെ പടലങ്ങളായിട്ടു വേര്തിരിയ്ക്കാവുന്നതാണു്.

           ഒരു പറ മണലു കടലില് കൂടുതലുണ്ടെങ്കില് അത്രയും മണലു

കരയില് കുറവും കാണാതെ തരമില്ലല്ലോ.ചുട്ടു പഴുത്ത വെള്ളത്തി ന്റെ പെരുന്തുള്ളി എന്നപോലെ ആദ്യത്തില് ഭൂമി ഒരു ദ്രവദ്രവ്യഗോള മായിരുന്നുവെന്നും,പിന്നീട് ആ ഗോളത്തിന്റെ പുറം തണുത്തു പാട കെട്ടി പാറ മുതലായതുണ്ടായിയെന്നുമാണു സിദ്ധാന്തം.ഈ പാറപ്പുറ ത്താണു് വെള്ളത്തിന്റെ പണി ആദ്യം തുടങ്ങിയിട്ടുള്ളതു്.ആദ്യത്തെ പാറയിന്മേല് വെള്ളം പിടുത്തം കൂടിയ കാലം മുതല് കരമാഞ്ഞു കടലാ വുന്നതുപോലെ കടല് നികന്നു കരയാവുന്നില്ലെങ്കില് ഭൂമിയുടെ പുറം ഉ റച്ചതിന്റെ ശേ​​​​ഷം വളരെക്കാലം കഴിയുന്നതിന്നു മുമ്പു വെള്ളം ഭൂമി മുഴു വന്പരക്കണമല്ലോ എന്നാണെങ്കില്,ഭൂഗര്ഭം തിളച്ചു മറിഞ്ഞുണ്ടാകുന്ന ക്ഷോഭംകൊണ്ടുത്ഭവിക്കുന്ന ഭൂകമ്പം,അഗ്നിപര്വ്വതം പൊട്ടിത്തെറിയ്ക്കുക മുതലായ പല വികൃതികളും കരയിലും കടലിലും മാത്രമായിട്ടു ചില മാറ്റങ്ങള് ചെയ്യുന്നുണ്ടു്.ഇങ്ങിനെയാണു് ഭൂമിയുടെ നിമ്നോന്നതതത്വം നിലനിര്ത്തിപ്പോരുന്നതു്.അറബിക്കടലില് ചളിയൂറുന്ന സമയം കൊച്ചി ക്കായലില് മണലാണു് ഊറുന്നതെങ്കില് എങ്ങിനെയാണു് ഈ രണ്ടു പ തനവും ഒരു കാലത്തുണ്ടായതാണെന്ന് അറിയുന്നതെന്നുവെച്ചാല്,അ താതു കാലത്തിനു പ്രത്യേകമായ ചില ജലജന്തുക്കള് ഈ പതനങ്ങളില്

സാമാന്യമായി കാണപ്പെടുന്നതുകൊണ്ടാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/341&oldid=165415" എന്ന താളിൽനിന്ന് ശേഖരിച്ചത്