ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩ഠ൨ മംഗളോദയം [പുസ്തകം ൮

ഭൂമിയുടെ വ്യാസാര്ദ്ധത്തില് നൂറ്ററുപതില് ഒരു ഭാഗം,അതായ ത് ഒരു ലക്ഷത്തി മുപ്പതിനായിരം അടി,അല്ലെങ്കില് ഇരുപത്തഞ്ചു നാഴി ക മാത്രമേ ഇപ്പോള് ക്ലിപ്തപ്പെടുത്തുക കഴിഞ്ഞിട്ടുള്ളു.ഇതിനെ മൂന്നു പ്രധാനപതനങ്ങളായിട്ടു വിഭാഗിച്ചിരിയ്ക്കുന്നു.ഉള്ളതിലും താഴെയുള്ള തും പഴമയുള്ളതും ആയ പതനം 'ലാറീഷ്യന്' എന്നു പേരായി മുപ്പതി നായിരം അടിയുള്ളതാകുന്നു.രണ്ടാമത്തേതായ 'ക്യാംബ്രിയന്' പതിനെ ണ്ണായിരം അടിയും,'സൈലൂറിയന്'എന്ന മൂന്നാം പതനം ഇരുപത്തീ രായിരം അടിയും ആകുന്നു.

      സാധാരണയായി കോള്ക്കരി കിടക്കുന്ന പതനം കളിമണ്ണുകൊ

ണ്ടുള്ള ഒരു പതനത്തിന്റെ മുകളിലായിരിയ്ക്കും.അതിന്റെ മീതെയുള്ള പതനം വെള്ളാരങ്കല്ലും ആയിരിയ്ക്കും.സൗത്ത് വെയില്സ്,നോവാസ് കോഷു്വാ എന്നീ രാജ്യങ്ങളില് ഈ മൂന്നു പതനങ്ങള് എണ്പതും നൂറും നിലകളായിട്ടു കാണുന്നുണ്ടു്.ചില കോള്പ്പതനങ്ങള്ക്കു മുപ്പതടിവരെ കനമുള്ളതുമുണ്ടു്.ചില കോള്ഖനികളില് കോള്പ്പതനങ്ങളുടെ ആക മാനമുള്ള കനം പതിന്നാലായിരം അടിവരെ കണ്ടുകിട്ടീട്ടുണ്ടു്.ഈ കോള്പ്പതനങ്ങളില് വേരു മുതലായതു കാണുന്നതുകൊണ്ടു കളിമണ്ണുള്ള പതനം ഒര കാലത്തു സസ്യാദികള് വളര്ന്നിരുന്ന സ്ഥലമായിരുന്നുവെ ന്നും,കരയെടുത്തുപോകുമ്പോള് മരങ്ങള് പുഴങ്ങിവീണു് അതിന്റെ മീ തെ മണ്ണുവന്നു മൂടി അമര്ച്ചതട്ടി കാലാന്തരത്തില് കോള്ക്കരിയായിത്തീ രുനക്കവെന്നും കണ്ടിരിയ്ക്കുന്നു.ഈ കോള്ക്കരി ഭൂതക്കണ്ണാടി വെച്ചു പരി ശോധിച്ചുനോക്കിയാല്,ഇക്കാലത്തുള്ള വൃക്ഷങ്ങളേക്കാള് എത്രയോ വലു തായ വൃക്ഷങ്ങള് ദ്രവിച്ചിട്ടുള്ളതാണെന്നും കാണാവുന്നതാണു്. ഇങ്ങിനെ ഒരു കാടുപോയി പുഴയായി,ആ പുഴപോയി കാടായി,ആ കാടുതന്നെ പിന്നേയും പുഴയായിട്ടാണു് ഈ കോള്പ്പതനങ്ങള് ഉണ്ടാവു ന്നതു്.ഡാക്ടര് ഡാസന് എന്നാള് ഒരടി കോളുണ്ടാവണമെങ്കില് അ മ്പതു കാടു പുഴയായിരിയ്ക്കണമെന്നും,ഒരു വൃക്ഷം വളരുവാൻ ശരാശരി പത്തുകൊല്ലം വേണമെന്നു വിചാരിയ്ക്കുന്നതായാൽ പന്തീരായിരം അടി കോളുണ്ടെങ്കില് ഏകദേശം എട്ടുകോടി കൊല്ലം കഴിഞ്ഞിരിയ്ക്കണമെന്നും പറയുന്നു.

       ചില ചെറുപ്രാണികളുടെ ഓടു ചീഞ്ഞുണ്ടാവുന്നതാകുന്നു ചോ

ക്ക് എന്നു പറയുന്ന സാധനം.ഈ സാധനം കടലുകളിൽ ഊറിയും മലകളായിട്ടും കാണുന്നുണ്ടു്.ചോക്കിന്റെ പൊടി എത്രയും ലോല മായിട്ടുള്ളതാകുന്നു.ഒരിഞ്ച് ചോക്കുണ്ടാകുവാന് നൂറു കൊല്ലം വേണ്ടിവരു

ന്നതുകൊണ്ട് ഒരടി ചോക്കുണ്ടാകുവാന് ആയിരത്തിരുനൂറുകൊല്ലം കഴി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/342&oldid=165416" എന്ന താളിൽനിന്ന് ശേഖരിച്ചത്