ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൮] കാലടി ൩൦൯

യേണ്ടി വരുന്നു. അയ്യായിരം അടിവരെ കനത്തിൽ ചോക്ക് ഇപ്പോൾ കണ്ടിട്ടുണ്ടു്. ഈകണക്കുപ്രകാരം മുൻപറഞ്ഞ മൂന്നു പ്രധാനപതനങ്ങ ളിലെ അവാന്തരപതനങ്ങളിൽ ഒരു പതനമുണ്ടാകുവാൻ അറുപതു ല ക്ഷം കൊല്ലം ചെല്ലേണ്ടിയിരിയ്ക്കുന്നു .ഈകണക്കിൽ ഒരു സ്ഥലത്തു യാതൊരു മാറ്റവും ഉണ്ടാവാത്ത കാലം ഉൾപ്പെടുന്നതുമില്ല. ശേഷം ചിന്ത്യം. ആർ. വി


<poem>

                 കാലടി 

യതിരാജമഹാവതാരപുണ്യ- ക്ഷിതിയാം കാലടിനാടു കാടുപോലേ ഗതിയറ്റു കിടന്നിരുന്നതിപ്പോൾ മതിയാം പട്ടണമായ് വിളങ്ങിടുന്നു.

ശരിയായിഹ കൊല്ലവർഷകാല- പ്പിരിവിൻ മുപ്പതുമേഴുമാണ്ടു മുമ്പിൽ ഗിരിശാംശജശങ്കരൻ പിറന്നു പെരിയാറ്റിൻകരയീ പ്രശസ്തദിക്കിൽ ൧

അവിടുത്തെ മഹാവതാരകാല- ത്തിവിടുത്തെ ദ്വിജരാ ദ്വിജേന്ദ്രനേയും അവിവേകവശാൽ തിരസ്കരിച്ചൂ ഭുവി സാധാരണമാണു മൌഢ്യമല്ലോ.

ശിശുവാംപൊഴുതീ മഹാനേയെന്തോ

പശുയജ്ഞപ്രിയരാം ധരാസുരന്മാർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/343&oldid=206232" എന്ന താളിൽനിന്ന് ശേഖരിച്ചത്