ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൩൬ മംഗളോദയം [പുസ്തകം ♦

                               ________________________________________________________

൩ - മാർക്കണ്ഡേയചരിതം

സാമൂതിരികോളേജ് സാംസ്കൃതപണ്ഡിതരായ ബ്രഹ്മശ്രീ എ-നാ

                       രായണശാസ്ത്രികളവർകളാൽ സാസ്കൃതത്തിൽ ഗദ്യപദ്യമയമായി എഴുത
                       പ്പെട്ടതും ഇടയ്കിടയ്കു ഭക്തിപ്രധാനങ്ങളായ കീർത്തനങ്ങളടങ്ങിയതും, മല
                      യാളത്തിൽ അർത്ഥാല്പർയ്യത്തോടുകൂടി  അച്ചടിപ്പിയ്കപ്പെട്ടതും  ആയ  പ്ര
                      സ്തുതഗ്രന്ഥത്തെ ഞങ്ങൾ  മനസ്സിരുത്തി  വായിച്ചുനോക്കി. കഥ  പുരാ
                     ണപ്രസിദ്ധമായ മാർക്കണ്ഡേയചരിതംതന്നെയാണ്. ആദ്യത്തിൽ ഒരു
                      സദുപദേശവും നാമസിദ്ധാന്തവും പല പുരാതനഗ്രന്ഥങ്ങളിൽനിന്നും
                     തിരഞ്ഞെടുത്തു ചേർത്തിട്ടുള്ളതു ഗ്രന്ഥത്തിലെ പ്രമേയത്തിന്റെ അവ
                      സ്ഥയ്ക്കു പറ്റിയിരിയ്ക്കുന്നു.
                              'സ ദിശതു ഗജാനോ മമ ദിവ്യചരിത്രസ്യ വർണ്ണനേ മേധാം
                                യസ്യ പ്രസാദലേശാന്മന്ദമതിർഗ്ഗീഷ്പതിഭവതി.'
                   എന്നു മുതലായ ചില പദ്യങ്ങൾ വായിയ്ക്കുമ്പോൾ വ്യഖ്യാനം കൂടിയുള്ള
                    ത് അത്യാവശ്യമായിത്തോന്നാതിരിയ്ക്കയില്ല. വ്യഖ്യാനം ഗ്രന്ഥകാരൻത
                   ന്നെ എഴുതിയതാകകൊണ്ടു കവി വിചാരിച്ച അർത്ഥം മാറുവാനോ, ക
                    വിയുടെ മനോധർമ്മങ്ങൾ വിട്ടുപോവാനോ തരമില്ലല്ലോ. ശാസ്ത്രികളവർ
                    കളുടെ ഈ ഉദ്യമം കേരളത്തിലെ ഭക്തന്മാർക്ക് ഉപകാരപ്രദമാകുമെന്നു 
                     ഞങ്ങൾ വിശ്വസിയ്ക്കുന്നു. പുസ്തകത്തിനു വില എട്ടണയാണു്


-----------------------

നമ്പൂതിരിമാരുടെ

                                                ജനവിവരം         			                            

__________


                                  സമുദായസംബന്ധമായ കാര്യങ്ങളിൽ പരിശ്രമിക്കുന്ന പല 
                    മഹാന്മാരുള്ള ഏതെങ്കിലും ഒരു സമുദായം ക്രമേണ അഭിവൃദ്ധിയെ പ്രാ
                    പിയ്ക്കാതിരിക്കയില്ലെന്നു കാണിപ്പാൻ പല സാമുദായിക ചരിത്രങ്ങളും
                    ലക്ഷ്യങ്ങളാകുന്നു.നമ്പൂതിരിമാരുടെ ഇടയിൽ തന്നെ യോഗം,സഭ,സം
                     ഘം,കൂട്ട് മുതലായ പലവക സാമുദായികകാർയ്യവിചാരസ്ഥാനങ്ങളേയും,

അവയ്ക്കു വേണ്ടുന്ന സ്വത്തുക്കളേയും സ്ഥാപിച്ചു പരിഷ്കരിച്ച് ഓരോ ഏ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/370&oldid=165422" എന്ന താളിൽനിന്ന് ശേഖരിച്ചത്