ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൮ മംഗളോദയം [പുസ്തകം ൨

                        ____________________________________________________________
                     നും. കേരളഭൂമിയെ ഏഴായി വിഭജിച്ചിട്ടുള്ളതിൽ ഓരൊ ഖണ്ഡത്തി
                     ലെ ഭാരം ഭരണസഭയിലെ ഓരൊ അംഗങ്ങൾ പ്രത്യേകിച്ചും വഹിയ്ക്കേ
                     ണ്ടതാണു്. അവരവരുടെ ഖണ്ഡങ്ങളിലുള്ള വിഷയസഭക്കാരെക്കൊണ്ട് 
                     അതാതാളുകൾക്ക് ഈ കൃത്യം നടത്തിയ്ക്കാവുന്നതാണു്. വിഷയസഭ
                     ക്കാർ ദേശതോറും ഓരൊ അധികാരികളെ നിയമിയ്ക്കുന്നതായാൽ അവ
                     ർക്ക് ഇല്ലംതോറുമുള്ള കണക്കെടുക്കുവാൻ സാധിയ്ക്കും. ഈ കണക്കു വിഷ
                    യസഭ മുഖാന്തരം ഭരണസഭക്കാരിൽ അതാതു ഖണ്ഡാധികാരികളുടെ 
                   റിക്കാർഡുപെട്ടിയിൽ എത്തട്ടെ . ഇത് ചുരുങ്ങിയപക്ഷം  രണ്ടൊ നാ
                   ലൊ മാസത്തിനുള്ളിൽ സാധിയ്ക്കാവുന്നതാണു്.
                  സിക്രട്ടരി ഈവക റിക്കാർഡുകളെല്ലാം പരിശോദിച്ച് നമ്പൂതി
                  രിമാർക്ക് ഏതേതു വിഷയങ്ങളിലാണ് കോട്ടമുള്ളതെന്നും, ഏതേതു ഭാഗ
                  ങ്ങളിലാണ് നേട്ടം കൂടിനില്ക്കുന്നതെന്നും നന്നായി വിവരിചിച്ചുംകൊണ്ട് ഒ
                 രു റിപ്പോർട്ടു തയ്യാറാക്കി വരുന്ന മഹാസഭയിൽ കൊണ്ടുവരേണ്ടതാകുന്നു. 
                എന്നാൽ പിന്നീടു ദോഷവൈഷമ്യങ്ങളെ പരിഹരിപ്പാനും അഭിവൃദ്ധി 
                 മാർഗ്ഗങ്ങളെ വേർതിരിപ്പാനും വളരെ ലാഘവം കിട്ടാതിരിയ്ക്കയില്ല.
                             ഗവർമ്മേണ്ടിൽനിന്നു പ്രസിദ്ധപ്പെടുത്തീട്ടുള്ള കാനേഷുമാരി ക
                 ണക്കുകളിൽ നിന്നു നമുക്കറിവാനാവശ്യമുള്ള ഭാഗങ്ങളിൽ അധികം അം
                 ശങ്ങളും കിട്ടാനിടയില്ല. അതു കൊണ്ടാണ് സഭ മുഖാന്തരം പ്രത്യേകി
                 ച്ചൊരു ജനവിവരം സമ്പാതിയ്ക്കേണമെന്നു പറയുന്നത്.

കെ. രാമവർമ്മരാജാ.


                                            പലവക   

.......................


                           കഴിഞ്ഞ എടവം  ൮-ാംനു-തൃശ്ശിവപേരൂർ വെച്ച്  'മംഗളോദ
                 യം കമ്പനി' റജിസ്ത്ര കഴിഞ്ഞിരിയ്ക്കുന്നു.
                                          .........................
           
                         മൂന്നു ഭാക്ഷാകാവ്യങ്ങൾ,പ്രബന്ധമഞ്ജരി, കഥാരത്നമാല,
               ശ്രീസതി,കേരളചരിത്രം എന്നീ പുസ്തകങ്ങൾ അഭിപ്രായത്തിന്നായി അ
             യച്ചിട്ടുള്ളതു സന്തോക്ഷപൂർവ്വം കയ്പറ്റിയിരിക്കുന്നു. അഭിപ്രായം വഴിയെ.
                                     ...................................
                        ൧o൮൫ മീനം ൨൧-ാനു- മാവേലിക്കരെ ബ്രഹ്മശ്രീ കെ- അമീ

ശ്വരൻ നമ്പൂതിരി അവർകളുടെ കെട്ടിടത്തിൽ വെച്ചു നമ്പൂതിരിയോ ഗക്ഷേമസഭയുടെ ഒരുപസഭ നടന്നിരിയ്ക്കുന്നു.അതിൽ വെച്ചു സാമുദായി കങ്ങളായ പല കാർയ്യങ്ങളും ആലോചിക്കപ്പെട്ടതായി അറിയുന്നു.

                                 ----------------------

----------------------










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/372&oldid=165424" എന്ന താളിൽനിന്ന് ശേഖരിച്ചത്