ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നുന്നില്ല. ആ മഹാപുരുഷന്റെ സർവ്വതോമുഖമായ വൈദുഷ്യവിലാസം അവിടുത്തെ ഓരോ കൃതികളിലും പ്രതിഫലിച്ചു പ്രകാശിക്കുന്നുണ്ട്. മണിദീപിക അവിടുത്തെ പരിശ്രമത്തിന്റെ ഫലമായി മലയാളഭാഷക്കു കിട്ടീട്ടുള്ള ഒരു സംസ്കൃത വ്യാകരണഗ്രന്ഥമാണ്. ‌ അഗാധവും , ഗംഭീരവുമായ പാണിനീയപാരാവാരത്തെ ഗോഷ്പദത്തിന്നുള്ളിലൊതുക്കുന്നകാര്യം ആർക്കും തന്നെ സാദ്ധ്യമല്ല. അതിലുള്ള പ്രധാനഭാഗങ്ങളെയെങ്കിലും ഇത്ര ചെറുതായ പുസ്തകത്തിലടക്കിയതിനെപ്പറ്റി ഞങ്ങൾ ആശ്ചര്യപ്പെടുന്നു. ഇംഗ്ലീഷ് വ്യാകരണങ്ങളുടെ രീതിയെ അനുസരിച്ചുംകൊണ്ടു മണിദീപികയുടെ പ്രമേയത്തെ ശിക്ഷാകാണ്ഢം, പരിണിഷ്ഠാകാണ്ഢം, നിരുക്തകാണ്ഢം, ആകാംക്ഷാകാണ്ഢം, എന്നിങ്ങനെ നാലുപ്രകാരമായി ഭാഗിച്ചിരിക്കുന്നു. പാണിനീസൂത്രാർത്ഥത്തെ ഭാഷാകാരികകളിൽ സംഗ്രഹിച്ചിരിക്കുന്നു. അതുകളുടെ അർത്ഥത്തെ വിവരിക്കുന്ന വൃത്തികളുടെ പിന്നാലെ ഉദാഹരണങ്ങളെയും, ചിലേടത്തു പ്രത്യുദാഹരണങ്ങളെയും ചേർത്തിട്ടുണ്ട്. അവസാനത്തിൽ ധാതുപാഠം, പദവ്യവസ്ഥ മുതലായ വിഷയങ്ങളടങ്ങിയ ഒരു പരിശിഷ്ടവും കൊടുത്തിട്ടുണ്ട്. ഇതാണ് ​മണിദീപികയുടെ ആകൃതി.

അവിടുത്തെ ഗ്രന്ഥത്തെപ്പറ്റി വേണ്ടഃപോലെ ഗുണദോഷനിതുപണംചെയ്പാൻ ഞങ്ങൾക്കു ശക്തിയില്ലെങ്കിലും ഞങ്ങളുടെ കടപ്പാടിനെ നിർവഹിപ്പാനായി കുറച്ചൊന്നു പറയുന്നു. സൂത്രാർത്ഥങ്ങളെ കാരികകളിലൊതുക്കിയത് ഏറ്റവും ഉചിതമായിട്ടുണ്ട്. അത് സൂത്രോദ്ദേശത്തെ സൂത്രത്തെക്കാളധികം സാധിപ്പിക്കുമെന്നുതന്നെ പറയാം. എന്നാൽ ചില വിഷയങ്ങളുടെ പ്രതിപാദനത്തിൽ ഏതെങ്കിലും ഒരു ക്രമത്തെ അവലംബിക്കാത്തതുകൊണ്ട് വിഷയങ്ങൾ വിഷകലിതങ്ങളാ‌യി പോയിട്ടുണ്ടെന്നു പറയാതെ നിവൃത്തിയില്ല. അതുകൊണ്ടു വിദ്യാർത്ഥികൾക്കു വ്യാകരണം പഠിച്ചുറപ്പിപ്പാനുള്ള കാഠിന്യത്തിന്നു യാതൊരു കുറവും വന്നിട്ടില്ലെന്നുതന്നെയല്ല ചിലേടത്തു ആധികൃവുമുണ്ടായിട്ടുണ്ട്. പിന്നെ പാണിനീയപ്രസ്ഥാനത്തെ വിട്ടതുകൊണ്ടു പറയത്തക്കഗുണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നു ഞങ്ങൾ സംശയിക്കുന്നു. അനുബന്ധങ്ങളെ എടുത്തുകളഞ്ഞതുകൊണ്ട് വിഷയത്തിന്ന് അസംപൂർണത്വ ദോഷവും വന്നിട്ടുണ്ട്. ഗമാദികൾക്കുനിത്യമായും ഛിദാദികൾക്കു വികപ്പമായും ലുങ് സംസ്കരണം 'അ' ആണെന്നു പറഞ്ഞാൽ ആദിശബ്ദഗ്രാഹ്യം ഏതാണെന്നറിവാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/38&oldid=165432" എന്ന താളിൽനിന്ന് ശേഖരിച്ചത്