ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൧ഠ൮൫

______________________________________________________________________________________ പുസ്തകം ൨ കർക്കിടകമാസം [ ലക്കം ൻ ______________________________________________________________________________

മംഗളം _____________________________

                              കേരളത്തിലൊരു  വിപ്രനായവതരിച്ചു   ശങ്കരഗുരുക്കൾതൻ 
                              സാരമേറിയ  ശിഷ്യനായി. പ്രഥിതപത്മപാദപദപാത്രമായ് 
                              പാകത്തു വളരെസ്ഥലത്തു നടകൊണ്ടു കണ്ട ബദരീപുരം
                              കേരളീയവശമാക്കിവെച്ച  നരസിംഹമൂർത്തി  തുണയാകണം

___________ പത്മപാദാചായ്യർ


ജഗൽഗുരുശ്രീശങ്കരാചാർയ്യസ്വാമികളുടെ പ്രഥമശിഷ്യനും ,അ

                             ദ്ദേഹമുണ്ടാക്കിയ സൂത്രഭായ്ഷ്യത്തിന്റെ ടീകാകാരനും ആയ പത്മപാദാ
                                                    ചാർയ്യരെപ്പറ്റി  കേട്ടട്ടില്ലാത്തവർ ആരും ഉണ്ടായിരി
                                                    ക്കില്ല.  സ്വാമികളുടെ ശിഷ്യരിൽവെച്ച്  എല്ലാം 
                                                    കൊണ്ടും പ്രധാനപ്പെട്ട്  അദ്ദേഹത്തിന്റെപ്രത്യേക
                                                    പ്രീതിക്കും പാത്രീഭവിച്ച പത്മപാദാചാർയ്യരുടെ ചരി
                                                     ത്രത്തെ ചുരുക്കത്തിൽ പ്രസ്താവിക്കുന്ന ആർക്കും രസ
                                                     കരമാകാതിരിക്കയുമില്ല. ശങ്കരാചർയ്യസ്വാമികളെ
                             പ്പോലെതന്നെ പത്മപാദചാർയ്യരും  കേരളബ്രാഹ്മണവർഗ്ഗത്തിനിന്നു
                             സന്ന്യസിച്ച ആളാകയാൽ കേരളബ്രാമണർക്കു പ്രത്യേകിച്ചു അദ്ദേഹ
                             ത്തിന്റെ  ചരിത്രം അറിയുന്നതാവശ്യമാകുന്നു.[*]	 	   	                                            		                                                    ‌‌‌‌‌‌‌‌‌‌‌‌‌‌‌‌
                                 -_____________________________________________________________________________
         

[*]സ്വർഗ്ഗാരോഹണമായ തെക്കേമഠം മൂപ്പിൽ സ്വാമിയാർ തിരുമനസ്സിലെ അനുവാദപ്രകാരം ത്രശ്ശിവപേരൂർതെക്കേമഠം [സ്വാമിയാർ മഠം]ത്തിലെ

      	ഗ്രന്ഥശേഖരപ്പിന്നു ഞങ്ങളുട  ആവശ്യപ്രകാരം ത്രിശ്ശീവപ്പേരൂർ തെരെഞ്ഞെടുക്കപ്പട്ട പത്മപാദചക്യചരിതു എന്ന സാസംക്രതഗ്രന്ഥത്തിൽ നിന്നാ​ണ് 
    	ഈ  ഉപന്യാസത്തിലെ കാര്യങ്ങൾ സംഗ്രഹിക്കപ്പെട്ടിട്ടുള്ളത്  

മഠം പത്രാതിപർ

_________________________________________________________________________________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/381&oldid=165434" എന്ന താളിൽനിന്ന് ശേഖരിച്ചത്