ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪൬ മംഗളോദയം [പുസ്തകം ൨ _____________________________________________________________________


ങ്ങളും കച്ചവടം കൊണ്ടുസമ്പാദിച്ച വളരെ ദ്രവ്യമായിട്ട് ഒരു കാട്ടുവഴി

                                                               യോടുകൂടി  പോകുമ്പോൾ നേരം അസ്തമിച്ചുപോയി. അവിടെ ഒരു നദീതീര
                                                               ത്ത്  ഈക്കൂട്ടർ വിശ്രമിച്ചു.  ആളുകൾ മിക്കപേരും ഉറങ്ങിക്കിടക്കുന്ന
                                                              സമയം ചില കാട്ടുക്കള്ളൻമാർ കടന്നുകൂടി ധനസഞ്ചയവും വിലപിടിച്ച 
                                                              സമാനങ്ങളും  അപഹരിച്ചു.  പെട്ടന്നുണർന്ന് എതൃക്കാവരുന്ന ആൾ 
                                                              ക്കാരെ ഉപദ്രവിവിക്കുകയും ചെയ്തു.
                                                                      ഇതെല്ലാം കണ്ടുങ്കൊണ്ട് വിഷ്ണുശർമ്മാവ് ഒരു പാറപ്പുറത്തിരു
                                                            ന്നു. അദ്ദേഹം ഭയം, സംഭ്രമം, വ്യസനം, മുതലായ മനോവികാരങ്ങളോ
                                                            ടുകൂടി ഓരോന്ന് വിചാരിച്ച് വിചാരിച്ച് ക്ഷണങ്കൊണ്ടൊത്തിരു കണ്ടെ
                                                            ത്തി. ചിരിച്ചുങ്കൊണ്ടിങ്ങിനെ തീർച്ചപ്പെടുത്തി. ഇതൊക്കെ ആരുടെ മു
                                                            തലാണ്. ? എന്റെയാണെന്നു ഞാൻ പിഴച്ചു ധരിച്ചിരുന്നു.എന്റെയല്ല.
                                                            ഈക്കവർന്നുകൊണ്ടുപോകുന്ന കള്ളന്മാർ അവരുടെ യാക്കിക്കൊണ്ട്പൊ
                                                            യ്ക്കോട്ടെ.ഇനിക്കിതിലൊരു ബന്ധവുമില്ല.എന്റെ ശരീരവുംകൂടി_അ
                                                            ല്ല അതും എന്റെയല്ല . ഞാൻ അതാരാണ? അതാണ് അറിയേണ്ടത് .
                                                            അതിനാണു പ്രയത്നംചെയ്യേണ്ടത്.അതുകൊണ്ട് അതിനുള്ള വഴിനോ
                                                            ക്കുകതന്നെ  എന്നുനിശ്ചയിച്ച് അദ്ദേഹംതനിച്ച് അവിടന്നുതിരിച്ചു.. 
                                                            ഇങ്ങനെയാണ് ഇദ്ദേഹം വൈശ്യധർമ്മം വിട്ടു വീണ്ടും ബ്രാഹ്മണ്യത്തിലേ
                                                            ക്കു തന്നെ പ്രവേശിച്ചത്.

ഇദ്ദേഹം തത്ത്വജ്ഞാനം സമ്പാദിപ്പാൻവേണ്ടി ഒരുത്തുമഗുരുവിനെ അന്വേഷിച്ചു നടന്നു . ഒടുവിൽ ശ്രീശങ്കരാച ർയ്യസ്വാമിയുടെ അടുക്കിൽ ചെന്നു ചേർന്നു . തന്നെ ഒരു ശിഷ്യനായി സ്വീകരിയ്ക്കേണമെന്ന് അറിഞ്ഞ് യഥാവിഥി സന്ന്യസിപ്പിക്കുക. സന്ന്യാ സത്തിനു ശേഷം വിഷ്ണുശർമ്മാവിനുപേർ സനന്ദൻ എന്നായിരുന്നു .

സ്വാമികൾ സനന്ദനെ വേദാന്തം പഠിപ്പിച്ചു . സ്വാവികളുണ്ടാക്കിയഭാഷ്യം ആ ഗുരുമുഖത്തിങ്കൽ നിന്നു തന്നെ പഠിച്ച റിയുവാൻ സനന്ദനു സംഗതിവന്നു. അതിനു പഞ്ചപാദകയായ ഒരു ടീകയും സനന്ദൻ നിർമ്മിച്ചു.. ശിഷ്യന്റെ ബുദ്ധിശക്തിയുടെ യും പഠിപ്പിന്റെയും അവസ്ഥയ്ക്ക് അദ്ദേഹത്തിന്റെ ജീവിത്തിൽ ഈ ടീകാനിർമ്മാണം ഒരത്ഭുതമായ സംഗതിയില്ല . ടികായുണ്ടാക്കിയതിനു ശേ വും സനന്ദന്റെ താമസം ഗുരുവിനോടുകൂടിയായിരുന്നു.

സനന്ദ;നോടുകൂടി ആചാർയ്യസ്വാമികൾ ഉംബേകൻ എന്നുപേരുള്ള.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/384&oldid=165437" എന്ന താളിൽനിന്ന് ശേഖരിച്ചത്