ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കാ൯] പത്മപദാചാര്യ൪ ൩൪൭

...............................................................................................................................

     മണ്ഡനമിശ്രന്റെ  അടുക്കൽച്ചെന്ന് അദ്ദേഹമായി  വാദാ൪നടത്തിയതിൽ അദ്ദേഹത്തെ തോൽപ്പിച്ച്  അദ്ദേഹത്തെയും

ഒരു ശിഷ്യനാക്കിയെടുത്തു. സന്യാസത്തിനു ശേഷംഅദ്ദേഹത്തിന്നു സുരേശ്വര൯ എന്നു പേരു കൊടുത്തു.പിന്നെ തോടക൯, ഹസ്താമലക൯ എന്നിങ്ങിനെ രണ്ടു ശിഷ്യരെക്കൂടി സമ്പാതിച്ചതിനു ശേഷം സ്വാമികൾ ദ്രുപ്രദക്ഷിണത്തിന്നാരംഭിച്ചു .നാലുശിഷ്യ രോടുംകൂടി വിദ്വത്സന്നിധികളിലും പുണ്യതീർത്ഥങ്ങളിലും സഞ്ചരിച്ച് സ്വാമികൾ ശ്രീകാശിയിൽ ചെന്നുചേർന്നു. അതിനും പിന്നീടാ ണ് സനന്ദന്നു പത്മപാദാചാർയ്യർ എന്നു പേരു കിട്ടിയത്.

   പത്മപദാചാർയ്യരുടെ ജിവിതത്തിലെ പ്രദാനഭാഗങ്ങ ഇനി ആരംഭിക്കുന്നതേയുള്ളു. അവയിലൊന്നു ശ്രീകാശിയിൽവെച്ചാണു 

നടന്നത്. കാശിയിൽ അക്കാലത്ത് ആസുരാംശമായ ഭൈരവൻ എന്നൊരുവനുണ്ടായിരുന്നു അയാൾക്കുണ്ടായിരുന്ന ഏകപുത്ര ൻ മരിച്ചുപോയപ്പോൾ തനിക്കിനിയും ഒരു മകനുണ്ടാകുന്നപക്ഷം മഹാകാളിക്കു സർവജ്ഞനായ ഒരാളെക്കൊണ്ടു ബലികൊടുത്തേ ക്കാമെന്നു സത്യം ചെയ്തിരുന്നു.അയാളുടെ അന്വേക്ഷണത്തിൽ സർവജ്ഞനായിക്കണ്ടുകിട്ടിയ പുരുഷൻ ആ ചാർയ്യസ്വമികളായി രുന്നു. സ്വാമികളോട് അയാൾചെയ്ത അപേക്ഷയെ സമ്മതിച്ച് സ്വാമികൾ അന്നർദ്ധരാത്രിക്കു കാളിക്ഷേത്രത്തിൽ എത്തിക്കോളാ മെന്നുപറഞ്ഞു. സ്വാമികളുടെ അന്തർഗ്ഗനം മനസ്സിലായ്പ്പോൾ പ്രദമപുരുഷനായ നമ്മുടെ കഥാപുരുഷൻ ഈവക ആസുരദുർവൃത്തി കൾക്ക് ഒരമർച്ചചെയ്യേണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി മുൻകൂട്ടിത്തന്നെ ക്ഷേത്രത്തിൽ ചെന്നുചേർന്നു.നരബലിയുടെ വട്ടം കണ്ട പ്പോൾ അദ്ദേഹത്തിന്റെ അന്തരംഗം വല്ലാതെ ക്ഷോഭിച്ചു.നരസിംഹമൂർത്ത്യപാസന ജന്മസിദ്ധമായിട്ടുള്ള അദ്ദേഹം സാങ്കൽപശക്തി കൊണ്ട് ഉഗ്രനരസിംഹരൂപത്തെ മനസ്സിലുറപ്പിച്ചതിനാൽ ഉത്തമനടൻമാർക്കു നാട്യത്തിലെന്നപോലെ അദ്ദേഹത്തിന് ഭയങ്കരമായ നരസിംഹരൂപം അവിടെ കാണിക്കുവാൻ പ്രയാസമുണ്ടായില്ല. നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ എന്നപോലെ സനന്ദാചാർ യ്യനരസിംഹം ഭൈരവനെ കടന്നു പിടിക്കുകയും,അതോടുകൂടി അവന്റെ കഥ കഴിയുകയുംചെയ്തു. ആ അവസരത്തിലാണ് സ്വമികൾ ക്ഷേത്രത്തിലെത്തിയത്.അദ്ദേഹം ശ്രീതാപനിയോപനിഷൽപ്രതിപാദ്യനായ നരസിംഹമൂർത്തിയെ സ്തുതിച്ചതിന്നുശേഷമേ ഭൈ രവാന്തകെന്റ ക്രോധം ശമിച്ചൊള്ളു.ഭൈരവന്റെ നരബലിയെ ഭൈരവബലിയാക്കിത്തീർത്ത് കാശിക്കാരുടെ കഷ്ടപ്പാടു കളയത്തക്ക

.........................................87....................................










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/385&oldid=165438" എന്ന താളിൽനിന്ന് ശേഖരിച്ചത്