ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൮] ഭൂതതത്ത്വം ൩൪൯ .........................................................................

       ത്തിന്നു.സ്ഥലം നിശ്ചയിച്ചു.രാജാവിന്റെഅനുവാദപ്രകാരം  പത്മപാദാചാർയ്യർ സകലവിവരങ്ങളും തപോബലം കൊ

ണ്ടു മനസ്സിലാക്കി. അളകനന്ദയിൽ മുമ്പു മുങ്ങിപ്പോയിരുന്ന സ്വയാഭ്രലിംഗത്തെ മുമ്പാഞ്ഞ നീലകണ്ഠബ്രഹ്മണനെക്കൊണ്ടു മുങ്ങിയെടുപ്പിച്ച് വിധിപ്രകാരം പ്രതിഷ്ഠയും കഴിച്ചു. ആപ്രതിമക്ക് ഇപ്പോഴുംഅവയവങ്ങൾ പൂർയായിട്ടില്ലെന്നും,അതു സമ്പൂർണ്ണ മായിക്കണ്ടാൽ ജനങ്ങൾക്കു ജീവന്മുക്തിവരെ സിദ്ധിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്. ബദർയ്യാശ്രമക്ഷേത്രത്തിൽ പൂജക്കാ യി കേരളബ്രഹ്മണനെത്തന്നെ നിയമിച്ചു.ഇപ്പോഴും അവിടെ പൂജക്കു കേരളബ്രഹ്മണരായ നമ്പൂതിരിമാരാണ്.തണുപ്പേറിയ ആ സ്ഥലത്തു താമസിക്കന്നവരുടെ സൌകർയ്യത്തിനായി പല ഏർപ്പാടുകളും ചെയ്തിട്ടുണ്ട്. പത്മപദാചാർയ്യർ പാറപ്പുറത്തു ദണ്ഡുകൊണ്ടടിച്ചു നിർമ്മിച്ചിട്ടുള്ള ദണ്ഡാഘാതീർത്ഥം ഇപ്പോഴും കവോഷ്ണമായിട്ടിരിക്കുന്നു.ഇങ്ങിനെ ബദയാശ്രമത്തിലെ പ്രതിഷ്ഠകഴിച്ചതിന്നുശേഷം പത്മപദാചാർയ്യർ മൂന്നുകൊല്ലം അവിടത്തന്നെ തപസ്സുചെയ്തു പാർത്തു.

     ബദർയ്യാശ്രമത്തിൽ കേരളബ്രഹ്മണർക്കു സർവ്വാദിപത്യം കൊടുത്തതിന്നുശേഷം പത്മപദാചാർയ്യർഅവിടുത്തന്നെ

പരമസമാധിയിൽ ലയിച്ചു ശിലാമൂർത്തിയായിത്തീർന്നു.

                        കൊടുങ്ങല്ലൂർ       കുഞ്ഞിക്കുട്ടൻതമ്പുരാൻ
                ---------------
                                         ഭൂതതത്ത്വം
                ---------------
        ദൃശ്യമായ ലോകംപഞ്ചഭൃതാത്മകമാണെന്നു വേദാന്തികൾ മുതലായ തത്ത്വശാസ്ത്രജ്ഞൻമാർ സിദ്ധാന്തിക്കുന്നു.

പൃഥിവി,ജലം,അഗ്നി,വായൂ,ആകാശംഎന്നിങ്ങനെ അഞ്ചു വസ്തുതകളാണ് പഞ്ചഭൂതങ്ങൾ. ഈ അഞ്ചുവസ്തുതകളെക്കൊ ണ്ട് അപാരമായബ്രഹ്മാണ്ഡംനിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നു സിദ്ധാന്തിക്കന്ന സന്ദർഭത്തിൽ പഞ്ചഭൂതങ്ങളെപ്പറ്റിയുള്ള വിവരണത്തെ ശാസ്ത്രനിർമ്മാതാക്കൾ വിട്ടുകളഞ്ഞിട്ടില്ല. എന്നാൽ ശബ്ദപ്രമാണത്തിന്റെ സാധുത്തത്തെക്കൂടി അടി സ്ഥാനപ്പെടുത്തി വിവരിക്കപ്പെട്ടിട്ടുള്ള ദാശനിക സിദ്ധാന്തങ്ങളിൽ നിന്നുപ്രത്യക്ഷസംഗതികളെ വ്യക്തമായി മനസ്സിലാക്കുന്നതു

പ്രയാസസാദ്ധ്യമായിരിക്കുന്നു അതിനാൽ രസതന്ത്രത്തെ അടിസ്ഥാനപ്പെടുത്തിക്കെണ്ടാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/387&oldid=165440" എന്ന താളിൽനിന്ന് ശേഖരിച്ചത്