ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിദ്യാർത്ഥികൾക്ക് യാതൊരു നിവൃത്തിയും ഇല്ല. 'ഗാ, സ്ഥാ, ദാ ധാപാഭുവാംതു'. ലുങ്സംസ്കരണമായ സർ ലോപിക്കും ദാപ്ധാതുവിലെങ്ങനെ? ഈ മാതിരിയുള്ള ന്യൂനതകൾ ധാരാളമുണ്ട്.പരം ബലവത്തരമാണെന്നു തുടങ്ങിയുള്ള പ്രമാണങ്ങളെ ആദരിക്കാത്തതുകൊണ്ട് പ്രക്രിയാകാര്യത്തിൽ പല സന്ദേഹങ്ങളും ഉണ്ടാവാനിടയായിരിക്കുന്നു. വൃത്തിയിൽ ചിലേടത്തു അസ്പഷ്ടാർത്ഥതയുണ്ട്. ൯൭- സൂത്രത്തിൽ 'മൃദുവിനും ഘോഷത്തിനും ഒരു സ്വരംകൊണ്ടുള്ള മറവെ ഇരിക്കാവൂ'. എന്നതിന്റെ അർത്ഥം സ്വരംകൊണ്ടായാൽ ഒന്നുകൊണ്ടേ ആവാവൂ എന്നാണെങ്കിൽ അതു സ്പഷ്ടമാകുന്നില്ല; അല്ലെങ്കിൽ 'ധ്രുട' എന്നേടത്ത് അവ്യാപ്തിദോഷം വരും. ൨൦൨- സൂത്രത്തിൽ 'നിഷേധപൂർമായുള്ള സമാസത്തിലൊഴിച്ചുകേൾ' എന്നു പറഞ്ഞിരിക്കുന്നു. എന്നാൽ നഞർത്ഥകമായ നശബ്ദത്തോടുള്ള സമാസത്തിലെങ്ങനെ? ൪൧൭ – സൂത്രത്തിൽ "ദൃഢാദിയാരഗുണ്യത്തിൽ ശൂന്യമാം പ്രത്യയത്തിലും " എന്നുതുടങ്ങി ജാഖായാം ജനഖന്നുകൾ എന്നു പറഞ്ഞിരിക്കുന്നു. ശൂന്യ പ്രത്യയങ്ങളിൽ ജനഖന്നുകൾക്കു ജാഖാഭാവമില്ലെന്നുള്ള അംശം വ്യത്തിയിൽനിന്നു വെളിവാകുന്നതുമില്ല . "ലിട്ടിൽ ഒരിടത്തുമിട്ടില്ലാത്തതായി കൃ, സൃ, ഭൃ, വൃ, നാലെണ്ണെമെ ഉള്ളു" എന്നു പറഞ്ഞിട്ടുള്ളതും, "സംപ്രസാരണവികല്പം അജൂഹവൽ, അജൂഹാവൽ "എന്നുദാഹരിച്ചതും പ്രമാദം പുരുഷധർമമാണെന്നുള്ളതിനെ ദൃഢപ്പെടുത്തുന്നു. 'അഭാവയിഷാതാം അഭാവിഷാതാം" ഇവിടെ പ്രയോജകപ്രത്യത്തിന്നുള്ളലോപം വികല്പമാവാനുള്ള കാരണവും വെളിവാകുന്നില്ല. സേട്ട്, അനിട്ട് ഇതുകളുടെ വ്യവസ്ഥയിലും ന്യൂനതകളില്ലെന്നില്ല. എങ്കിലും സംസ്കൃതവ്യാകരണത്തിന്റെ ഒരു സ്ഥൂലമായ ജ്ഞാനത്തെ ഉണ്ടാക്കുവാൻ അവിടുത്തെ 'മണിദീപികയുടെ വിളക്കം ധാരാളത്തിലധികമാണ്. സാമാന്യജ്ഞാനത്തിനായി അറിയേണ്ട അംശങ്ങൾ വിട്ടുപോയിട്ടുമുണ്ട് .ജ്ഞാ, ശ്രു, സ്മൃ , ദൃശ ഇതുകൾ സന്നന്തങ്ങളാകുമ്പോൾ ആത്മനേപദികളാകുന്നു തുടങ്ങിയ കാര്യങ്ങൾ ഇതിലേക്കുദാഹരണമാകുന്നു. പരിശിഷ്ടത്തിൽ ചേർത്തിട്ടുണ്ടെന്നു വൃത്തിയിൽ പറയുന്ന പ്രാണാദി , ക്ഷുഭ് നാദി ഇതുകളെ അതിൽ ചേർത്തുകാണുന്നില്ല. ഇങ്ങിനെ പലഗണങ്ങളും വിട്ടുപോയിരിക്കുന്നു. വ്യാകരണഗ്രനഥത്തിൽ അല്പമായ അച്ചടിപ്പിശകു കൂടി ആക്ഷേപാർഹമാണെന്നിരിക്കെ ​ഇതിൽപ്പറ്റിപോയിട്ടുള്ള അനേകം അച്ചടിപ്പിശകുകളെപ്പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/39&oldid=165443" എന്ന താളിൽനിന്ന് ശേഖരിച്ചത്