ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കാൻ) ഭൂതതത്ത്വം ൩൫൩

................................................... ത്തേക്കു കടക്കുന്നു. അത് അകത്തു മാറിന്നുചുവട്ടിലായി പ്രവേശിച്ച് അവിടെപ്പുരന്നുകിടക്കുന്ന രക്തനാഡികളോട്കൂടിച്ചേരുന്നു. അപ്പോൾ രക്തത്തിലുള്ള അംഗാരം മുതലായ ത്യജ്യപദാർത്ഥത്തിന്നും വായുവിന്റെ അമ്ലജനകാംശത്തിന്നും സംശ്ലേഷണംവരികയും, അതിൽനിന്നുണ്ടാവുന്ന അംഗാരാമ്ലവായു അടുത്തക്ഷണത്തിൽ പുറത്തേക്ക് പോകുകയും ചെയ്യുന്നു അംഗാരാമ്ലത്തിൽനിന്ന് അംഗാരത്തിന്റെഭാഗം പോകുമ്പോൾ അമ്ല വായു മാത്രമായി ശേഷിക്കുന്നു. അതു പ്രാണികളുടെ ജീവനത്തിന്നുപകരി ക്കുന്നു. സസ്യാദികൾ അവയിൽ പ്രവേശിക്കുന്ന ദൂഷണപദാർത്ഥമായ അംഗാരാമ്ലത്തെ വിട്ട് അമ്ലവായുവിനെ ആകർഷിക്കുന്നു. അതാണ് അവ വളരുന്നതിന്നും, പൂക്കുന്നതിന്നും, കായ്ക്കുന്നതിന്നും കാരണമാവു ന്നത്. ജലവായുമുതലായ വായുഭേദങ്ങളേപ്പറ്റി വിസ്തരിക്കുവാൻ ഇവി ടെ ആരംഭിക്കുന്നില്ല. ഇനി ആകാശത്തെപ്പറ്റിയാണല്ലോ നിരൂപിക്കേണ്ടത് ആകാശത്തിന്റെ

സ്വഭാവം ഇതേവരെയായിട്ടും  നിശ്ചയിച്ചിട്ടുകഴിഞ്ഞിട്ടില്ല.

ഏറ്റവും ലഘുവായ സൂഷ്മവുമായ ഒരു ദ്രവ്യമാണിതെന്നു വിചാരിച്ചുവരു ന്നു. അതു ശബ്ദഗുണകമാണെന്നു താക്കികൻമാർ സിദ്ദാന്തിക്കുന്നു. പ്ര ക്രതിശാസ്തപ്രകാരം ശബ്ദം ആകാശത്തിന്റെ ഗുണകമല്ല;അതു വായുവി ന്റെയാകുന്നു. ശബ്ദം ശ്രവണഗോചരമായി തീരുന്നതു താഴെ പറയുന്ന പ്രകാരമാകുന്നു:-കണ്ഠാദികാര്യങ്ങളിൽ ജീഹ്വാവ്യാപാരംവരുമ്പോൾ മുഖവിചാരത്തിനടുത്തുള്ള വായുവിന്റെ പരമാണുക്കളിൽ ഒരമർച്ചതട്ടുന്നു അപ്പോൾ അവ അവയുടെ അടുത്തുളള അണുക്കളേയും അമർക്കുന്നു. ഇ ങ്ങിനെ വക്താവിന്റെ വായിൽക്കൂടിയ വായുപരമാണുക്കൾ ഓരോന്നോ രോന്നായിക്കൂട്ടമുട്ടി അമർത്ത് കേൾക്കുന്നവന്റെ ശ്രോത്രദ്വരത്തിങ്കലോ ളം ഉള്ള വായുപരമാണുക്കളെ ശ്രോത്രദ്വരഗതമായ വായുവിലേക്ക് നയിക്കുന്നു. അതിന്നു ശ്രോത്രേന്ദിയത്തിയത്തിനോടു സസർഗ്ഗംവരുമ്പോൾ അതു ജ്ഞാനഗോചരമായിത്തീരുകയും ചെയ്യുന്നു. അപ്പോഴാണ് ഒരാൾ

പറഞ്ഞതു മറ്റൊരാൾ കേട്ടു എന്നു പറയാറുള്ളത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/391&oldid=165445" എന്ന താളിൽനിന്ന് ശേഖരിച്ചത്