ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫൪ മംഗളോദയം [പുസ്തകം d .................................................................

                                 പൌരുഷം
                നമുക്ക് ജന്മസിദ്ധങ്ങളായ പല സ്വഭാവഭേദങ്ങളമുണ്ട്. നമ്മു
     ടെ  സുഖജീവിതത്തിനാവശ്യങ്ങളായ  വിഷയങ്ങളെ  തീർച്ചപ്പെടുത്താനുള്ള

ഒരു ശക്തി നമുക്ക്ജനനകാലത്തിൽതന്നെ സിദ്ധിച്ചിരിക്കമെങ്കിലും ആ ശക്തി പാരോന്മുഖമായിത്തീരേണ്ടതിന്നു ചില അവസ്ഥാഭേദങ്ങളുടെ ആനുകൂല്യാ ആവശ്യമാണ്. സാധാരണയായി ജനങ്ങൾ ഈ ശക്തിയുടെ വ്യപാരകാലത്തെ മനപ്പൂർ‌വ്വമായി ഗ്രഹിക്കുന്നില്ല. എങ്കിലും ഒരു വിചാരശലമായ ഹൃദയത്തിന്നു ആ കാലത്തെ ഊഹിച്ചറിയുവാൻ പ്രയാസമില്ല. ഒരു കുട്ടി തനിക്കുള്ള കളിക്കോപ്പുകളെ ആഗ്രഹിക്കുന്നതിനും അവ കിട്ടഞ്ഞാൽ വ്യസനിക്കുന്നതിനും കിട്ടിയാൽ സന്തോഷിക്കുന്നതിന്നും ശീലിച്ചിട്ടുള്ളപോലെ മനുഷ്യജീവിതോദ്ദേശത്തേയോ ജീവിതസുഖത്തിനനുകൂസലങ്ങളായ വിഷയങ്ങളെയോ തീർച്ചപ്പെടുത്തുന്നതിന്നു സമർത്ഥനായിരിക്കയില്ല. ലോകസ്വഭാവത്തെപ്പറ്റി സാമാന്യമായ ഒരു പരിചയം സിദ്ധിക്കുന്നതിനുമുമ്പായി ഈ കാര്യത്തിൽ ഒരു മനുഷ്യന്നു ന്യായമായ നിശ്ചയംചെയ്യുന്നതിന്നു സാധിക്കുകയില്ല. തന്നെ സംബന്ധിച്ചവരുടേയും തന്റെ പൂർവ്വന്മാരുടെയും തന്റെ സമുദായത്തിന്റേയും അവസ്ഥാഭേദങ്ങളിൽനിന്നു പല പരിജ്ഞാനങ്ങളും തനിക്ക് സംപാദിക്കേണ്ടതുണ്ട്. ഈ സംപാദനത്തിനുശേഷമാണു ലൌകികജീവിത്തിൽ തനിക്കുള്ള സ്ഥാനത്തെ തീർച്ചപ്പെടുത്തുവാനുള്ള സൌകർയ്യമുണ്ടകുന്നത്. ലൌകികസുഖങ്ങളെ സംപാദിക്കുന്നതിന്നു ഏതെല്ലാം ഉപകരങ്ങളാവശ്യമുണ്ടെന്നാണു നാം ഒന്നാമതു മനസിലാക്കുന്നത്. താൻ ജീവിച്ചിരിക്കുന്ന ദേശത്തിൽ തനിക്ക് എത്രത്തോളം അവകാശമുണ്ടെന്നും തന്നെ ഭരിക്കുന്ന ഒരു തറവാട്ടുകാരണവന്നോ ഒരു സമുദായകന്നോ രാജാവിന്നോ തന്റെ മേൽ ഏതെല്ലാം അധികാരങ്ങളുണ്ടെന്നും നാം ശരിയായി ധരിക്കണം. ഈ ധാരണയാകുന്ന തുറമുഖത്തിനിന്നാണു പുരുഷപ്രയത്നമെന്നുള്ള കപ്പൽ പുറപ്പെടുന്നത്. ഈ ധാരണയിൽ വരുന്ന വൈഷമ്യങ്ങൾ

പൌരുഷത്തിന്നു ബാധകങ്ങളായിരിക്കുകയും ചെയ്യുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/392&oldid=165446" എന്ന താളിൽനിന്ന് ശേഖരിച്ചത്