ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൯] പൌരുഷം ൩൫൫ ...............................................

     ബ്രട്ടീഷുമലബാറിൽ ഒരു അമ്പലവാസിപ്രഭുകുടുംബത്തിൽ ജനി

ച്ചിട്ടുള്ള ഒരാൾ സാധാരണ ഗോതമ്പു ഭക്ഷണം കഴിച്ചുശീലിച്ചു സുഖമാ യിരിക്കുന്നു എന്നു വിചാരിക്കുക. ഈ ആൾക്കു തന്റെടം, അതായതു ലോകവ്യവഹാരപരിജ്ഞാനം വരുന്നതുവരെ ആഹാരത്തിനുവേണ്ടി പ്രയ ത്നം ചെയ്യതെതന്നെ കഴിച്ചുകൂട്ടാം. തന്റെടം വെക്കുന്നതോടുകൂടി തനി ക്കു സദൃശന്മാരായ ചിലരുടെ സഹവാസത്തിൽ സന്തോഷിക്കയും തന്നെ ക്കാൾ ഉൽകൃഷ്ടന്മാരായവർക്കു കീഴടങ്ങുകയും തനിക്കുതാഴെ ഉള്ളവരെ കീ ഴടക്കുകയും ചെയ്തിട്ടുള്ള പരിചയം അയാളെ വിട്ടുവോകുവാൻ പ്രയാസ മുണ്ട്. ഈ അവസ്ഥ ഈ അയാളുടെ പൌരുഷത്തിന്റെ ഫലമല്ല.പു രുഷപ്രയത്നത്തിന്റ ബീജം അംകുരിക്കുന്നതിന്നുമുമ്പായി ഈ മനുഷ്യ ന്നു ലഭിച്ചിട്ടുള്ള ഈ അനുഭവം അതിന്റെ ഫലമായിരിപ്പാനവകാശമില്ല. സാധാരണ ഗോതമ്പു ഭക്ഷിക്കുന്നവർ അധികമായി ഈ ദേശത്തിലില്ലാ ത്തതുകൊണ്ട് ഭക്ഷണകാർയ്യത്തിൽ ഈ ആൾക്കു സിദ്ധിച്ചിട്ടുള്ള ഒരു വലു പ്പം ഈ ദേശത്തിന്റെവകയാണ്. പ്രയത്നം ചെയ്യാതെ ആഹാരംക ഴിക്കാനുള്ള സമ്പത്തിനെ സംബന്ധിച്ചേടത്തോള​മുള്ള യോഗ്യത മുഴുവനും ഈ ആളുടെ കാരണവരിലിരിക്കുന്നു.അമ്പലവാസികൾക്കിവിടെ നാ യന്മാരേക്കാൾ ഉൽകർഷമുണ്ടെന്നുള്ളതുകൊണ്ട് ഈ ആൾക്കുണ്ടായ അഭി ജാത്യം ഇവിടുത്തെ സമുദായചാരക്രമത്തിനിന്നു ജനിച്ചതാണ്. ഇ ങ്ങിനെ തനിക്കുള്ള ആഭിജാത്യവും സംപത്തും ഭക്ഷണവൈഭവവും ഈ ആളുടെ പൌരുഷത്തിന്റെ വകയല്ല. അവ ചില പൂർവ്വപുരുഷന്മാരു ടെയോസമുദായനായകന്മാരുടെയോ പൌരുഷഫലമാണെന്നു പക്ഷെ പറയുന്നതിന്നു വിരോധമില്ല. തനിക്കു സിദ്ധിച്ചിട്ടുള്ള ഈ അവസ്ഥ യെപ്പറ്റി ഏതെങ്കിലുംപ്രകാരത്തിൽഈ മനുഷ്യന്നു:മനസ്സിലാക്കാതിരി പ്പാൻ നിവൃത്തിയില്ല. തന്നത്താനറിയായ്മ,കഥയില്ലായ്മ,തന്റെടമി ല്ലായ്മ,എന്നൊക്കെപ്പറയുന്ന ദോഷത്തിന്നു മനുഷ്യൻ പാത്രമാകാതിരിക്ക ണമെങ്കിൽ മേൽപറഞ്ഞ പ്രകൃതിസൌകർയ്യങ്ങളെ ശരിയായി ധരിച്ചിരി ക്കണം. ഈ അവസ്ഥാഭേദത്തെ ഒരുപ്രകാരത്തിലും മനസ്സിലാക്കാതെ ഒരുത്തന്നു ജീവിച്ചിരിപ്പാൻ അശക്യമാകുന്നു.പക്ഷെ ചിലരിതിനെ തെറ്റിദ്ധരിക്കുകയും ചിലർ മുഴുവൻ അറിയാതിരിക്കയും ചെയ്യുന്നുണ്ടന്നു മാത്രമല്ലാ ചിലർക്കിതിന്റെ പരിജ്ഞാനമുണ്ടാകുന്നതു താനറിയാത്ത ഒരു നിലയിലായിരിക്കുകയും ചെയ്യും ഇത് പ്രകൃതിയുടെ വൈചിത്യങ്ങളി ലൊന്നാകുന്നു. ഈ വൈഷമ്യങ്ങൾക്കുള്ള പരിഹാരമാർഗ്ഗം വിദ്യഭ്യാസ

89*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/393&oldid=165447" എന്ന താളിൽനിന്ന് ശേഖരിച്ചത്