ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു മാസികയാകുന്നു. ഇതിന്റെ ഒന്നാം ലക്കം ഞങ്ങൾക്ക് അയച്ചുതന്നതിൽ മലയാളത്തിൽ അർത്ഥത്തോടുകൂടയ ഈശാവാസിയോപനിഷത്തൂവേദാന്തചാർയ്യന്മാരുടെ ചരിത്രങ്ങടളടങ്ങിയ ഒരു ലഘു പുസ്തകവും ആണ് ഉള്ളത്. ആയതിൽ ഉപനിഷത്തിന്റെ ആദ്യത്തിലൊരു ആമുഖോപന്യാസവും പിന്നെ ശബ്ദാർത്തോടുകൂടിയ മൂലവും, അതിനുശേഷം വിസ്താരമായി പുതിയരീതിയിൽ ലൗകികവിഷയങ്ങളിൽ നല്ലവണ്ണം യോജിപ്പിച്ച് വേദാർത്ഥത്തെ വെളിവാക്കുന്ന ഒരു സാരനിത്രപണവും അടങ്ങീട്ടുണ്ട്. ഇതിൽ പ്രത്യകിച്ചു പറയത്തക്കതായ ദോഷങ്ങളൊന്നുമില്ല. എന്കിലും ആമുഖോപന്യാസത്തിൽ ഞങ്ങൾക്കുള്ള ഒരു അഭിപ്രായഭേദത്തെ ഇവിടെ പറയാം. മനുഷ്യോപദിഷ്ടമാണെന്കിൽ തന്നെ അങ്ങിനെയായതുകൊണ്ട് ഉപനിഷത്തുകൾ വേദങ്ങളല്ലാതെയാവാനോ പൗരുഷേയങ്ങളാവാനോ പാടുള്ളതല്ല. ആ അംശം 'ശുദ്ധവേദ' ങ്ങൾക്കും സമാനമാണ്. ബ്രാഹ്മണങ്ങൾ ശ്രുതിയല്ലെന്നുപറയുന്ന പുതിയ സിദ്ധാന്തത്തിന്റെ അടിസ്ഥാനമെന്താണെന്നു മനസിലാവുന്നില്ല. പല ഭാഗങ്ങളിലും പ്രസാധകൻ ഉദ്ദേശിച്ചിട്ടുള്ള സാരള്യം കുറവായിപ്പോയെന്ന് ചിലർ പറയുമായിരിക്കാം. പക്ഷേ ഇത്ര ദുർജ്ഞേയമായ വിഷയത്തെ ഈമാതിരി മറ്റൊരു ഭാഷയിലേക്ക് പകർത്തിയതിൽ ഞങ്ങൾക്ക് ആശ്ചര്യമാണുള്ളത്. വേദാന്തചാര്യന്മാർ എന്ന പുസ്തകത്തിൽ ശ്രീ ശന്കരാചാര്യ സ്വാമികൾകത്തുടങ്ങി സദാനന്ദസ്വാമികൾവരെയുള്ള വേദാന്തപ്രവർത്തകന്മാരുടെ ചരിത്രസാരത്തെ പ്രതിപാദിച്ചിട്ടുണ്ട്. രഹസ്യങ്ങളായ പരമതത്വങ്ങളെ പ്രതിപാദിക്കുന്ന ഈവക മാസികകളെകൊണ്ട് മലയാളസാഹിത്യത്തിന് എത്രമാത്രം അഭിവൃദ്ധിയുണ്ടാകുമെന്നു പറവാൻ പ്രയാസമാണ്. വരിസംഖ്യാ ഒരു കൊല്ലത്തേക്ക് മൂന്നര ഉറുപ്പികയാകുന്നു. ദേശക്ഷേമത്തിനായി ദീക്ഷിച്ചിരുന്ന ശ്രീമാൻ ടി. പി .ആർ. മേനോന്റെ പരിശ്രമം കേരളീയരുടെ മഹാഭാഗ്യവിലാസം തന്നെ. പലവക

൧ "എന്റെ ഗുരു", ൨ "ചരമശ്ലോകങ്ങൾ" എന്നീ പുസ്തകങ്ങൾ ഞങ്ങളുടെ അഭിപ്രായത്തിന്നയച്ചുതന്നിട്ടുള്ളതു നന്ദിപൂർവ്വം കൈപ്പറ്റിയിരിക്കുന്നു. അഭിപ്രായം വഴിയെ .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/41&oldid=165451" എന്ന താളിൽനിന്ന് ശേഖരിച്ചത്