ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സമ്മാനലേം പേരും പണവും നേടാനുളള ഉത്ത ക്ഷയിച്ചുവരുന്ന ഒരുസമുദായത്തിന്ന് അഭ്യദയമാ൪ഗ്ഗം കാണി യേവേണ്ട. അത് മംഗളോദയത്തിന്റെ ൧൮ ഭാഗങ്ങളിലേക്കു മതിയാവുന്ന ഒരു ലേഖനാമുഖേനയായിരിക്കണം. വാചകത്തിന്ന് ഒഴുക്കും ഭംഗിയും ഒഴിച്ചുകൂടാത്തതാണ്. കുംഭം ൩൦- നുക്കു മുംപായി കിട്ടിപ്പിച്ചാൽ മതി. ൩൦ ഉറുപ്പിക സമ്മാനം തൽക്കാലം നിശ്ചയിച്ചിരിക്കുന്നു. പരിശോധകരഭിപ്രായപ്പെടുന്ന പക്ഷാ അധികം കൊടുപ്പാനും ഒരുക്കമുണ്ട്. പരിശോധകരന്മാരിൽ അധികംപേ൪ സമ്മതിച്ച ലേഖനത്തിന്നേ സമ്മാനം കൊടുക്കുകയുളളു.

                          പരിശോധകരന്മാ൪ ൧. ബഹുമാനപ്പെട്ട കൊച്ചി ൧൧-കൂ൪ രാമവ൪മ്മകൊച്ചുത്തംപുരാ൯ തിരുമനസ്സുകൊകൊണ്ട്.

൨.രാജശ്രീ കൊടുങ്ങല്ലൂ൪ കുഞ്ഞിക്കുട്ട൯തമ്പുരാ൯ തിരുമനസ്സുകൊണ്ട്. ൩.ബ്രഹ്മശ്രീ നടുവത്തു മഹ൯നമ്പൂതിരി അവ൪കൾ. ൪. ,, പുന്നശ്ശേരിനമ്പി നിലകണ്ഠശ൪മ്മാ അവ൪കൾ. ൫.പത്രാധിപ൪.

                  ലേഖനത്തിൽ പ്രധാനമായി പ്രധാനമായി പ്രതിപാദിക്കേണ്ട വിഷയങ്ങളെ  ഞങ്ങൾ മുമ്പുതന്നെ പ്രസിദ്ധപ്പെടുത്തീട്ടുളളതിനെ ലേഖകന്മാ൪ മറന്നിട്ടില്ലെന്നു വിശ്വസിക്കുന്നു. ഓ൪മ്മയില്ലാത്താവ൪ ഒന്നുകൂടിവായുച്ടുകൊളളട്ടെ.
                   വിഷയം- നമ്പുതിരിസമുദായാ അതിന്റെ പരിപൂ൪ണ്ണമായ ഉൽകൃഷ്ടസ്ഥിതിയിൽ ഇരുന്നിട്ടുളളത് ഏതുക്കാലത്താണ്? അതിനുളള കാരണങ്ങൾ എന്ത്? അതിന്ന് അധോഗതി വന്നിട്ടുണ്ടൊ? ഉണ്ടെന്കിൽ അധോഗതി എപ്പോൾ ആരംഭിച്ചു? അധോഗതിയുടെ കാരണം എന്ത്? മേലിൽ അഭ്യുന്നതിക്കായി ഏതുവിധമെല്ലാം പ്രവ൪ത്തിക്കണം? ഈ അംശങ്ങളെ പ്രമാണത്തോടും യംക്തിയോടും കൂടി പ്രതിപാദിക്കുക.

മംഗളോദയ പ്രവ൪ത്തകന്മാ൪










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/44&oldid=165454" എന്ന താളിൽനിന്ന് ശേഖരിച്ചത്