ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മരണം

സുഖങ്ങളെ അനുഭവിച്ചു കഴിഞ്ഞുകൂടുന്ന  അവസരത്തിലും , നിദ്രാഗമനത്തിന്റെ വർത്തമാനം വിജൃംഭരണം (കോട്ടവായ ) മുതലായ കമ്പിവഴിക്കറിയുമ്പോഴും  വിഷയസുഖങ്ങളെ അതിരയും വെടിഞ്ഞ് ഈ പുതിയ അതിഥിയെ വേണ്ടതുപേലെ സ്വീകരിച്ചു സൽക്കരിക്കാനൊരുങ്ങുന്നു .   തനിക്കു സ്വൈരക്കോടുണ്ടാക്കുന്ന ഒരുവന്നുവേണ്ടി  ആരും  സുഖകരങ്ങളായ മറ്റുവിഷയങ്ങളെ  ഉപേക്ഷിക്കുകയും അവനെ സൽക്കരിക്കാനൊരുങ്ങുകയും ചെയ്യുന്നതല്ല . ഇതുകൊണ്ടു സുഷുപപ്തിയിൽ സർവ്വപ്രാണികളും ഏതൊ ഒരു അപൂർവ്വസുഖം അനുഭവിക്കുന്നുണ്ടെന്നു നല്ലപോലെ തെളിയുന്നുണ്ട് . ഒരുവനിൽ സുഷുപ്തിയുടെ  ഭരണം നടന്നുകൊണ്ടിരിക്കുമ്പോൾ  അവന്റെ പ്രേമസർവ്വസ്വമായ ഭാര്യയും വാത്സല്യഭാജനമായ പുത്രനും കൂടി അധികാരമില്ലാതത്തവരായിത്തീരുന്നു . ഇങ്ങിനെ എല്ലാവരാലും  സർവ്വാസ്മനാ സസന്തോഷം സ്വാകരിക്കപ്പെട്ടുവരുന്ന  നിദ്ര ഒരുവന്നു കുറവാണെന്നു വരുന്നപക്ഷം  അവന്റെ ജീവിതം ഏറ്റവും ക്ലിഷ്ടമായ   ഒന്നാണെന്നു നമുക്കനുഭവമുണ്ടല്ലോ . ഈ സുഷുപ്തിയാകുന്ന സോപാനത്തിൽ  കയറിനിന്നിട്ടുവേണം  നമുക്കു മരണപ്രസാധത്തിനെ  നോക്കിക്കാണുവാൻ.   അതിന്നു നിദ്രയിൽ ഒരുവന്റെ  സ്ഥിതിയെന്തായിരിക്കുമെന്നു മുമ്പെ വിചാരിക്കണം .   നിദ്രയിലുള്ള രണ്ടുതരങ്ങളെ  സ്വപ്നമെന്നും സുഷുപ്തിയെന്നും  വ്യവഹരിച്ചുവരുന്നു . എന്നാൽ നിദ്രാശബ്ഗത്തിന്റെ  ശരിയായ അർത്ഥം സുഷുപ്തിനിദ്രകളെ  അഭിന്നമായിപ്പറഞ്ഞതാണ് . 

മനുഷ്യന്നു സ്ഥൂലങ്ങളായ ഇന്ദ്രിയങ്ങളുടേവഴിക്കു സ്ഥൂവിഷയാനുഭവമുണ്ടാവുമ്പോൾ ആ അവസ്ഥയെ ജാഗ്രത്തെന്നു പറഞ്ഞുവരുന്നു . സൂക്ഷ്മേന്ദ്രിയങ്ങൾ , അതായത് അനുഃകരണത്തിൽ ലയിച്ചുകിടക്കുന്ന ഇന്ദ്രിയവാസനകൾവഴിക്കു സീക്ഷവിഷയങ്ങളുടെ അനുഭവമുണ്ടാകുമ്പോൾ ഈ അവസ്ഥയെ സ്വപ്നമെന്നു പറയുന്നു.ഒരേ അവസരത്തിൽ ജാഗ്രൽസ്വപ്നാവസ്ഥകൾ രണ്ടും ചേർന്നുണ്ടാവുകയില്ല അതുകൊണ്ടു സ്വപ്നാനുഭവമുണ്ടാവേണമെങ്കിൽ ജാഗ്രദാവസ്ഥയെ മുഴുവൻ ആവരണം ചെയ്യത്തക്കവിധത്തിലുള്ള ഒരു മോഹമാകുനേന തിരശ്ശീലയെ മുമ്പെ കെട്ടിട്ടഴിയണം . പിന്നെ സ്വപ്നനാടകത്തിന്റെ ആരംഭമായി . സാധാരണനാടകത്തിന്നും സ്വപ്നനാടകത്തിന്നം തമ്മിൽ പ്രധാനമായ ഒരു വ്യത്യാസമുണ്ട് . സാധാരണനാടകത്തിൽ നടന്മാരും കാഴ്ചക്കാരും വേറെവേറെയാണല്ലോ . സ്വപ്നനാടകത്തിൽ ഒരാൾതന്നെ പലവേഷങ്ങളും ധരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/445&oldid=165455" എന്ന താളിൽനിന്ന് ശേഖരിച്ചത്