ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

ക്കയും, ആയാൾ തന്നെ അതിനെ മുഴുവൻ കാണുകയും ചെയ്യുന്നു. ഇതാണു മനുഷ്യത്മാവിന്നുള്ള ഒരു അത്ഭുതമായ ശക്തി !. ഇങ്ങിനെ സ്വപ്നം ഉണ്ടാകത്തക്കവണ്ണമുള്ള വാസനകൾ മുഴുവനടങ്ങുമ്പോഴാണ് സുഷുപ്ത്യവസ്ഥയുടെ ആവിർ ഭാവം. ഇപ്പോൾ അനുത്ഭുതവാസനമായിരിക്കുന്ന നിദ്രയുടെ സ്ഥിതായാകുന്നു സുഷുപ്തിയെന്നു സുഷുപ്തിയെസംബന്ധിച്ച് നമ്മുക്കു നല്ലൊരു നിർവചനം കിട്ടി. ചിലദിവസം ചിലർക്ക് സ്വപ്നത്തിന്നുള്ള ഉപകരണങ്ങളായ വാസനകൾ ഒന്നും തയ്യാറായിട്ടില്ലെങ്കിൽ മേൽക്കാണിച്ച ആവരണത്തിൽ നിന്ന് സുഷുപ്തിക്കെത്താം. എന്നാൽ വളരെ സ്വൈരമായി. സ്വപ്നം സ്ഥൂലങ്ങളായ ഉപകരണങ്ങളൊന്നുമില്ലാത്തതാണെങ്കിലും അതിന്റെ ചില പാടവങ്ങൾ ചിലപ്പോൾ സ്ഥൂലദേശത്തിലും പ്രകാശിക്കാറുണ്ട്. അഥവാ ഈ സൂക്ഷ്മങ്ങൾ തന്നെയാണല്ലോ സ്ഥൂലങ്ങളായിമിരിക്കുന്നത്. ജാഗ്രദവസ്ഥയിൽ അനുകൂല പ്രതികൂലവിഷയങ്ങൾ എങ്ങിനെ സുഖദുഃഖങ്ങൾക്കു കാരണമായിരിക്കുന്നുവോ അതുപോലെ തന്നെ സ്വപ്നത്തിലും എല്ലാ ദ്വന്ദ്വങ്ങളും അനുവർത്തിക്കാറുണ്ട്. ഇതുകൊണ്ട് സ്വപ്നം സുഷുപ്തിയെപ്പോലെ ആഗ്രഹിക്കത്തക്കവണ്ണം സ്വൈരസ്ഥിതിയുമല്ല. ജാഗ്രത്തിൽ സ്ഥൂലേന്ദ്രിയങ്ങളും സ്ഥൂലവിഷയങ്ങളുമുണ്ട്. സ്വപ്നത്തിൽ സൂക്ഷ്മവാസനാവിശിഷ്ടമായ അന്തഃകരണമുണ്ട്. സുഷുപ്തിയിൽ നാടകരംഗത്തിൽ ഒരു തിരശ്ശീലയുടെ ഉള്ളിൽ മറ്റൊരു തിരശ്ശീലകൂട്ടിക്കെട്ടി പൂർവ്വരംഗത്തെ മറയ്ക്കുന്നതുപോലെ സ്വപ്നാനുഭത്തെ മുഴുവൻ മറയ്ക്കുന്നതായ ഒരാവരണം പിന്നെയും വേണ്ടിവരുന്നു. ഈ ആവരണത്തിന്റെ ആവശ്യം സ്വപ്നത്തിൽനിന്നു സുഷുപ്തിക്കുപോകുമ്പോൾമാത്രമേ വേണ്ടതുള്ളു. ജാഗരണത്തിൽനിന്നും സുഷുപ്തിക്കു ചെല്ലുമ്പോൾ ആവശ്യമില്ല. ഈ ആവരണത്തിന്നുശേഷം സ്വപ്നവാസനകളടങ്ങുന്നു. ഈ സ്വപ്നനാടകം ഏതൊരു ദീപസന്നിധാനത്തിൽ അഭിനയിച്ചുവോ ആ ദീപസ്ഥാനീയനായ ആത്മാവ് അതിസൂക്ഷമരൂപനാകയാൽ അവനെ അപേക്ഷിച്ച് സ്ഥൂലങ്ങളായ വാസനകൾ അവനിലടങ്ങുന്നു. തേജസ്സിനെ അപേക്ഷിച്ച് അതിന്റെ സൂഷ്മമായ കാരണശക്തയാൽ തേജസ്സു ലയിക്കുന്നു. അതുപോലെ ജലം മുതലായ പദാർത്ഥങ്ങളും കാര്യപേക്ഷയാ സൂക്ഷമങ്ങളായ തത്തൽ കാരണങ്ങളിൽ ലയിക്കുന്നു. ഇവിടെ ഈയാതിരി കാര്യകാരണഭാവം ആത്മാവിന്നും വാസനകൾക്കും തമ്മിലെന്തെങ്കിലും കല്പിതമായിട്ടെങ്കിലും ഉള്ളത് ഈ വിധത്തിലെ തരമുള്ളു. ഏതായാലും വാസനക്ക് പുനരുത്ഥാനം കാണുന്നസ്ഥിതക്ക് ആത്മാവിലല്ലാ ലയാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/446&oldid=165456" എന്ന താളിൽനിന്ന് ശേഖരിച്ചത്