ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മരണം പറയുവാൻ തരമില്ല. ഇങ്ങിനെ വാസനകൾ കാര്യകാരപരിണാമത്തെ പ്രാപിക്കാതെ അടങ്ങിയിരിക്കുന്ന സ്ഥിതിയത്രെ സുഷുപ്തിയെന്നുപറയപ്പെടുന്നത്. ഈ അവസ്ഥയെ നിത്യപ്രളയമെന്നു പുരാണങ്ങളിൽ പറഞ്ഞുവരുന്നു.ഈ അവസ്ഥയുടെ സമഷ്ടിഭാവത്തെ പ്രളയമെന്നു പറയാം. ഏതായാലും ഇപ്പോൾ കാര്യങ്ങളായി കാണപ്പെടുന്ന സകലപദാർത്ഥങ്ങളും ഏതോ ഒരു സൂഷ്മകാരണത്തിൽനിന്നു പുറപ്പെട്ടവയാകുന്നുവെന്നും ഇനിയും ആ കാരണഭാവത്തെത്തന്നെ പ്രതിധാവനംചെയ്തുകൊണ്ടിരിക്കുന്നുവെന്നും തീർച്ചപ്പെടുത്തുന്നതിൽ വിരോധമില്ല.ആ കാരണാകാരസ്ഥിതി ഈ സുഷുപ്ത്യവസ്ഥപോലുള്ള ഒന്നായിരിക്കുവാനാണവകാശമുള്ളതെന്നും അനുമിക്കുന്നതിൽ ഒരു വിപ്രതിപത്തിക്കും അവകാശം കാണുന്നില്ല. നാം ഈ സ്ഥിതിയിൽനിന്നു മരണത്തെപ്പറ്റി പ്രബലമായി ഒന്നാലോചിക്കണം.ഏതൊരുകാരണംനിമിത്തം ഇന്ദ്രയങ്ങൾക്കു വിഷയങ്ങളോടുള്ള സംബന്ധം അവസാനിച്ച് ഇന്ദ്രിയങ്ങളുടെ ശക്തി ക്ഷയിക്കുന്നു എന്ന് നിദ്രയുടെ പൂർവക്ഷണാനുഭവത്തിൽനിന്ന് നമുക്കു ഗ്രഹിക്കുവാൻകഴിയുന്നുണ്ട്.ഒരു പത്തായത്തിൽ ഒരുകൊല്ലത്തെക്കു മുഴുവൻ ഭക്ഷണത്തിനുവേണ്ടിവരുന്ന നെല്ലു മുതലായ പതാർത്ഥങ്ങളെ സൂക്ഷിച്ചുവെച്ച് അതിൽ നിന്നു ക്രമേണ ഓരോമാസത്തേക്കെന്നുവേണ്ട, ഓരോ ദിവസത്തേക്കും ഉള്ള പദാർത്ഥങ്ങളെ വിഭജിച്ചു കൊടുക്കുന്നതുപോലെ ഈ ശരിരഗ്രഹണത്തിന്നുശേഷം ഇന്നിന്നദിവസങ്ങളിൽ ഇന്നിന്നവിധം ഇത്ര അവസരത്തോളം വ്യാപരിക്കേണമെന്നു ഏതൊ ഒരു ശക്തി ജനങ്ങളെ പ്രേരിപ്പിക്കുന്നതായിരിക്കുന്നുണ്ട്.അതിന്നു ഫലോന്മുഖകർമ്മമായ പ്രാപാബ്ധകർമമ്മെന്നു ശാസ്ക്രങ്ങളിൽ പേർകൊടുത്തിരിക്കുന്നു. ഒരുകൊല്ലത്തെ ഭക്ഷണപദാർത്ഥസ്ഥാനത്തിലിരിക്കുന്ന പ്രാരാബ്ധകർമ്മസാമാന്യത്തിന്റെ ഓരോ ഭാഗങ്ങളാകുന്നു പ്രാണികളാൽ പ്രതിദിനം അനുഭവിക്കപ്പെടുന്നത്. ഇങ്ങിനെ അനുഭവിക്കുന്നതിലും ഒരു നിശ്ചയമുള്ളതുകൊണ്ടായിരിക്കണം ഇന്ദ്രിയങ്ങൾക്കു ചിലപ്പോൾ വ്യാപാരോപരമം നേരിടുന്നത്. അഥവാ നിരന്തരം വ്യാപരിക്കുന്ന ഇന്ദ്രിയങ്ങൾക്കു തളർച്ചനേരിടുന്നുവെന്നും വരുന്നതാ​ണ്.മേൽകാണിച്ച പ്രാരാബ്ധകർമ്മത്തിന്റെ അവസാനത്തിൽ ജീവന്ന് ശരീരത്തോടും വേർപെടേണ്ടിവരുന്നു.ഈ വേർപാടിനെയാകുന്നു മരണമെന്ന പദംകൊണ്ടു വ്യവഹരിച്ചുവരുന്നത്. ഇപ്പോൾ മരണത്തിന്നും സുഷുപ്തിക്കും തമ്മിൽ എത്ര അന്തരമുണ്ടാവാൻ അവകാശമുണ്ടെന്നു നാം ആലോചിക്കുക. സുഷുപ്തിയിൽ സകലവാസനകളേയും

തങ്കൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/447&oldid=165457" എന്ന താളിൽനിന്ന് ശേഖരിച്ചത്