ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                       നിന്നുകൂടി  മരണത്തെ ഒന്നു നോക്കിക്കണ്ടതിന്നുശേഷം പ്രകൃതത്തെ അവസാനിപ്പിക്കാം . 

ഇന്ദ്രിയദ്വാരാ വിഷയാനുഭവമുണ്ടായിരിക്കെത്തന്നെ എന്തെങ്കിലും കഠിനമായ ദുഃഖമോ , അല്ലെങ്കിൽ സ്ഥൂലശരീരത്തിൽ വല്ല വിഷാവേശമോ മറ്റോ ഉണ്ടാകുന്ന അവസരത്തിൽ വാസനകളൊന്നുമടങ്ങാതെ പെട്ടന്നു വ്യാപാരശാന്തിയും , ജാഗ്രദവസ്ഥക്ക് ആവരണവും നേരിടുന്നു. ഈ അവസ്ഥ മൂർഛയെന്നു പറയപ്പെടുന്നു .ഈ മൂർഛയിൽ ചിലപ്പോൾ ചില ജനങ്ങൾക്കു പരലോകത്തിന്റെ അനുഭവമുണ്ടാകുമെന്നു ശാസ്ത്രങ്ങളിൽ പറയുന്നതിനെ അനുസരിച്ചി മൂർഛയെ അനുഭവിച്ച ചിലർ പറഞ്ഞു കേൾക്കുന്നുണ്ട് . അതുകൊണ്ട് നാമാലോചിക്കേണ്ടതെന്തെന്നാൽ , ഒരുവിധത്തിലുള്ള വാസനകൾക്ക് ആവരണം നേരിടുമ്പോൾ മറ്റുചില വാസനകൾക്ക് പ്രകാശമുണ്ടാകുന്നുവെന്നു , ആതുകൾ അനുഭവയോഗ്യങ്ങളായിത്തീരുന്നുവെന്നുമാകുന്നു . ഈ അനുഭവത്തെ ഉണ്ടാക്കിത്തീർക്കുന്ന മൂർഛക്കും മരണമൂർഛക്കും തമ്മിൽ ഒട്ടും വ്യത്യാസമുണ്ടാകുവാൻ തരമില്ല . ഇതേമാതിരി മൂർഛയോടുകൂടിയ മരണത്തെ നാം കേൾക്കാറുണ്ട് . വല്ല അവയവഭാഗത്തോടുകൂടുയും ചിലപ്പോൾ മൂർഛയുണ്ടാവാം . അങ്ങിനെ വരുമ്പോഴും അവയവഭംഗജന്യമായ വ്യഥക്ക് മൂർഛിതൻ പാത്രീഭവിക്കുന്നില്ല . സ്പർശോന്ദ്രിയത്തിന്ന് അവനിൽ അധികാരമില്ലാത്തതിനാൽ സ്പർശജന്യമായ ഒരവസ്ഥയേയും അവൻ അറിയുന്നില്ല . അതുപോലെ മറ്റുള്ള ഇന്ദ്രിയങ്ങളുടെയും എല്ലാ ബാഹേന്ദ്രിയങ്ങളുടെയും തലവനായ മനസ്സിന്റെയും സ്വാതന്ത്ര്യം ഇവനിൽ അസാതമിച്ചിരിക്കുന്നു . യാദൃച്ഛികമായ മരണമൂർഛയിലും പ്രാണിക്കുകഷ്ടമുണ്ടാകുന്നില്ല . ഒന്നുകൂടി വ്യക്തമായി ആലോചിക്കുകയാണെങ്കിൽ പ്രാപ്തകാലമായമരണം സുഷുപ്തിയെപ്പോലെയും ആകസ്മികമായ മരണം മൂർഛയെപ്പോലെയുമാകുന്നു എന്നു കാണാം . സുഷുപ്തിമൂർഛകൾ ദുഃഖഹേതുക്കളാകാതെയിരിക്കുന്നതുപോലെ മരണവും ദുഃഖഹേതുവായിരിക്കുന്നില്ല. ഇങ്ങിനെ വിചാരിച്ച് മരണത്തെ നാം ദുഃഖഹേതുവല്ലെന്നു ശരിയായറിയുമ്പോൾ നമുക്കു വലുതായ ഒരു പ്രതിബന്ധം തീർന്നതായിവരുന്നു . അഭ്യുദയത്തിന്നുവേണ്ടി അശ്രാന്തം പ്രയത്നിക്കുന്നതിന്ന് ഒരു കൂസലും ആവശ്യമില്ല . രോഗാദ്യുപദ്രവങ്ങൾകൊണ്ടുള്ള ദുഃഖങ്ങൾ ഇന്ദ്രിയശക്തിക്ഷയം വരുന്നതുനരെ ബാധിച്ചുകൊണ്ടിരിക്കും . അതിന്നുള്ള നിവാരണങ്ങൾക്കു മുൻകരുതലൊടുകൂടിയിരിക്കണം . തൃഷ്ണ അധികമാകുമാകുമ്പോൾ തത്വജ്ഞാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/450&oldid=165461" എന്ന താളിൽനിന്ന് ശേഖരിച്ചത്