ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

     ഇപ്പാരെല്ലാം ഗ്രസിക്കുന്നതിനു കൊതിപിടി-
                 ച്ചുച്ചലിക്കുന്ന വിദ്യ
    ജ്ജിഹ്വാഗ്രം നീട്ടമെന്നും;പ്രകൃതിമിനി-
                 ട്ടിന്നു മാറുന്നു കഷ്ടം!
    താപത്തിൻ ഹേതുതാനെങ്കിലുമതിനുപശാ-
                 ന്തിക്കു ചിന്തിച്ചുമാർഗ്ഗം
     തൻകയ്യാൽത്താങ്ങി മെല്ലെജ്ജലതതിയെ വഹി-
                 ച്ചങ്ങു മേല്പോട്ടു പോക്കി 
     പിൻകാലത്തിൽ ഘനപ്പെട്ടവ പലവഴി വ-
                 ന്നങ്ങയോടേറ്റുമുട്ടി-
      പ്പങ്കം പാരിൽപരത്തി;കരുമനകളിനി
                ക്കാട്ടുവാൻ ബാക്കിയുണ്ടൊ?.
      ഗോളങ്ങക്കൊക്കെയും താനധിപതി, സുമന-
                സ്സേവ്യനാമോക്ഷധീശൻ-
      പോലും പോഷിക്കുവാനായ്ത്തവ കരബലമാ-
               ണാശ്രയിക്കുന്നതത്രെ;
      ആമട്ടാന്യാദൃശശ്രീപെരുകിന ദിവസാ-
               ധിശ! നീ ദൈവയോഗാ 
      മൂലം കോലംപകർന്നു വിളറി വിവശനായ്
          കാണ്കെടൊ കാലഭേദം !.
     മന്ത്രങ്ങൾക്കേകദേശം  വിഷയ ,മിരുളുക-
          റ്റീടുവാൻ പോരുമെന്നോ-
   ർത്തെന്തായാലും ചലിക്കാതരുളുമൊരു മറ-
         ക്കാതലാതിത്യദേവൻ 
   അന്തംകൂടാതെടുത്തീടിന കരിമുകിലിൽ-
      ക്കഷ്ടമേ ! പെട്ടു വല്ലാ-
   തന്തസ്സില്ലാതെ മങ്ങും പരിധിയൊടു പരി-
      ക്ഷീണനായ്പാണിടുന്നൂ
   വേനൽക്കാലത്തു വേഴാമ്പലുകളുഴലുമാ-
     മൽക്കടോഷ്മാവുയർത്തി
  മാനത്തിൽ സ്വപ്രതാപത്തിനു കാവു വരാ-

തത്രയും സഞ്ചരിച്ചു ;










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/452&oldid=165463" എന്ന താളിൽനിന്ന് ശേഖരിച്ചത്