ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഒരു ബാലൻ തന്നെക്കാൾ യൌവനമുള്ള മറ്റൊരുവന്റെ നടപടികളെക്കണ്ടുപഠിക്കുന്നതുപോലെ ഒരു സമുദായം മറ്റൊരു സമുദായത്തിന്റെ ആചാരങ്ങളെ അനുകരിക്കുന്നു. ഇങ്ങിനെ ഈ പ്രപഞ്ചത്തിലുള്ള ഓരോ വ്യഷ്ടികളും ഓരോ സമുദായങ്ങളിലും മറ്റുള്ളവയുടെ സ്ഥൂലസൂക്ഷ്മങ്ങളായ വൃത്തി ഭേദങ്ങളെ അനുകരിക്കുകയാണു ചെയ്യേണ്ടത്. ഈ അനുകരണം എന്ന സ്വഭാവമില്ലാതെ ജീവിച്ചിരിക്കുന്ന വ്യക്തിയും സമുദായവും ജഗത്തിൽ ദുർല്ലഭമാകുന്നു. അനുകരണം ചിലപ്പോൾ തെറ്റിദ്ധാരണയോടുംകൂടിയിരിക്കും. ഒരു സമുദായം മറ്റൊന്നിനെ അനുകരിക്കാൻ പുറപ്പെടുന്ന സമയത്ത് ആ മറ്റെ സമുദായം അനുകരണീയംതന്നെയോ എന്നാലോചിച്ചുറയ്ക്കണം. ഈ ആലോചന ചിലപ്പോൾ അബദ്ധമായ വഴിക്കായിവരും. അതുനിമിത്തം അനുകരണംകൊണ്ടു സിദ്ധിക്കേണ്ടതായ ഫലം വിപരീതത്തിലായിക്കലാശിക്കും. അന്യസമുദായം തന്നെ അപേക്ഷിച്ചു പൂർണ്ണമായ യൌവനമുള്ളതും പൌരുഷമുള്ളതുമാണെന്നുവരുന്നതായാൽ മാത്രമേ അതിനെ അനുകരിക്കുന്നതിൽ ഗുണമുണ്ടാകയുള്ളു. ഇതറിഞ്ഞു തെറ്റാതെ പ്രവർത്തിപ്പാനാണു വിഷമം. ഇതിൽ ദേശകാല പ്രവർത്തികളെ നന്നായി വിചാരിക്കണം. ജീവിത സൌകര്യം, അല്ലെങ്കിൽ സുഖം ലഭിക്കാനുള്ള വഴി ആ അനുകരണത്തിൽ ഉണ്ടാകണമെങ്കിൽ ആ അനുകരണം വിവേകപൂർണ്ണം ചെയ്യുന്നതായിരിക്കണം. ഇങ്ങിനെ വിവേകപീർണ്ണമായ അനുകരണത്തെയാണ് ഒരു സമുദായത്തിന്റെ പൌരുഷമെന്നു പറയുന്നത്. വിവേകരഹിതമായ അനുകരണവും ചിലപ്പോൾ സുഖഹേതുവായ് വരാം. അങ്ങിനെ സുഖഹേതുവായ് വരുന്ന അനുപരണം ഫലം കൊണ്ടു മാത്രം പൌരുഷത്തെ അനുമിപ്പിക്കുന്ന ഒരു പ്രവൃത്തിയാണെന്നേയുള്ളു. അതിനെ അപ്രബുദ്ധമായ പൌരുഷപ്രയത്നമെന്നോ, പൌരുഷഭാസമെന്നോ പറയാം. ഈ പൌരുഷഭാസത്തെയാകുന്നു ചിലർ യദൃച്ഛ (ചാൻസ്)യെന്നും ചിലർ കർമ്മമെന്നും, ഭാഗ്യമെന്നും പറയുന്നത്. ബാലന്മാരുടെയും മറ്റും വ്യാപാരം സുഖഹേതുവായിപ്പരിണമിക്കുന്നുണ്ടെങ്കിൽ അതിനെയും ഈ പൌരുഷാഭാസവർഗ്ഗത്തിൽ ഉൾപ്പെടുത്തുന്നതിനു വിരോധമില്ല. ഓരോ മനുഷ്യർക്ക് അബുദ്ധിപൂർവ്വമായി നടത്തുന്ന ക്രിയകൾക്കു ഫലമുണ്ടായി കാണുമ്പോൾ ചിലർ അവരെ പൌരുഷമുള്ളവരാണെന്ന് ആലോചനകൂടാതെ പറഞ്ഞുപോകുന്നതാണ്. അവരുടെ ഭാഗ്യമാണതെന്നും ചിലർ പറയാറുണ്ട്. അതു പക്ഷെ കുറെക്കൂടി നല്ല അഭിപ്രയാമാണെന്നിവിടെ സമ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/456&oldid=165467" എന്ന താളിൽനിന്ന് ശേഖരിച്ചത്