ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണിദീപിക ഇനിയൊന്നു പറയാനുള്ളത് ഗാ_സ്ഥാ_ദാ_ധാ_പാ_ഭുവാന്തു ലുങ് സംസ്കരണമായ സ് ലോപിക്കും എന്നുപറഞ്ഞാൽ ദാപ് ദൈപ് എന്ന ധാതുക്കളിൽ അനുബന്ധം സ്വീകരിക്കാത്ത പക്ഷം അവർക്കും ദാരൂപം ഉള്ളതിനാൽ ലോപിച്ചേക്കുമല്ലോ എന്നാണ്. ഈ ദോഷം പ്രസിദ്ധങ്ങളായി ഗണിച്ചു പഠിച്ചിട്ടുള്ള ധാതുക്കളുടെ കൂട്ടത്തിൽ ദാപ് ദൈപ്കളെക്കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിൽ അപരിഹാര്യമായിത്തീരുമായിരുന്നു. അതുതന്നെ ചെയ്യാത്ത പക്ഷം ലുങ്സംസ്കരണത്തിന്റെ ലോപവിധിയിൽ അനുബന്ധം അംഗീകരിക്കാത്തതിൽ യാതൊരു തരക്കേടും ഇല്ലതന്നെ. ദാപ് ലവനെ, ദൈപ് ശോധനെ എന്നിതുകൾ ഭാഷയിൽ നാടോടികൾ അല്ലെന്നുള്ളതും പ്രസിദ്ധമാണല്ല(4). പ്രസംഗവശാൽ പൂർവ്വനിരൂപണത്തിലുൾപ്പെട്ടിരിക്കുന്ന അംശങ്ങളെ എല്ലാം ഒന്നു വിമർശനം ചെയ്തുനോക്കാം. ൯0 30 സൂത്രത്തിൽ മൃദുവിനും ഘോഷത്തിനും ഒരു സ്വരം കൊണ്ടുള്ളമാവേ ഇരിക്കാവു എന്നതിന്റെ അർത്ഥം സ്വരംകൊണ്ടായാൽ ഒന്നുകൊണ്ടേ ആവൂ എന്നാണെങ്കിൽ അതു സ്പഷ്ടം ആകുന്നില്ല. അല്ലെങ്കിൽ ധ്രുട് എന്നിടത്ത് അതിവ്യാപ്തി(5)ദോഷം വരും എന്നു ശങ്കിച്ചുകാണുന്നു. ഈ ശങ്കക്ക് ഒരു എന്ന സ്വരവിശേഷണം സമാധാനം പറഞ്ഞുകൊള്ളട്ടെ. സ്വരം കൊണ്ടല്ലാതെ കേവലം വ്യഞ്ജനത്താൽ മൃദുഘോഷങ്ങൾക്കു വ്യവധാനം സംഭവിക്കുകയില്ലെന്നുള്ളതും മറക്കാൻ വയ്യാത്ത ഒരു വാസ്തവമല്ലേ?(6) മറ്റൊരു സംശയം ഇതാണ്;-൨0൨_ാം സൂത്രത്തിൽ നിഷേധപൂർവ്വമായുള്ള സമാസത്തിലൊഴിച്ചുകേൾ എന്ന സ്ഥലത്തിൽ നഞർത്ഥമായ നശബ്ദത്തിലോടുള്ള സമാസത്തിലെങ്ങിനെ? ഇതിലേക്ക് ൬൪൪ാം സൂത്രത്തിൽ പ്രായോ നകാരസ്ഥാനത്തിൽ എന്നുതുടങ്ങിപ്പറഞ്ഞിരിക്കുന്ന നിഷേധാർത്ഥനിപാതത്തെ സംബന്ധിച്ച സമാസസാമാന്യവിധിയിൽ പ്രായഃ എന്ന അംശംകൊണ്ട് നൈകഃ എന്ന മാറ്റം സിദ്ധിക്കുന്നതുതന്നെയാണ് നശബ്ദസമാസം എന്നും, ൨0൨_ാം സൂത്രത്തിലെ

(4)മണിപീടികയിൽ പ്രതിപാദിച്ചിട്ടുള്ളതെല്ലാം അതിന്റെ വിഷയം എന്നാണെങ്കിൽ യാതൊരാക്ഷേപത്തിനും വഴിയില്ല. ശരിതന്നെ. (5) അതിവ്യാപ്തിയല്ല. അവ്യാപ്തിയാണ്.‌

(6) സ്വരവും വ്യജ്ഞനവും കൂടിവരുന്നേടത്ത് ഒരു സ്വരം കൊണ്ടുള്ള മറവു മാത്രമേയുള്ളു. എന്നുപറയുന്നതെങ്ങിനെ ഇതര വ്യവച്ഛദത്തിൽപ്പെടുത്തീട്ടില്ലെന്നറിയുവാൻ എന്തുപായം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/461&oldid=165471" എന്ന താളിൽനിന്ന് ശേഖരിച്ചത്