ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

      പ്രത്യുദാഹരണം അസഃ  അനേഷാഃ  എന്ന് ൬൪൪൧൦ സൂത്രത്തിലുള്ള പ്രവൃത്ത്യംശത്തെ  പുരസ്കരിച്ചേ സംഭവിക്കൂ എന്നു കൂടി  ധരിക്കുമ്പോൾ (7) ൬൬൧൦ സൂത്രത്തിന്റെ പ്രവൃത്തിയുണ്ടെങ്കിലെ  ൨൦൨ാം സൂത്രത്തിലെ  പര്യൂദാസത്തിനന്നു  വിഷയമുള്ളു എന്നു വന്നുകൂടുന്നതിനാൽ സമാധാനത്തിന്നു വഴിയുണ്ട് .
                             ൪൧൭-ാം  സൂത്രത്തിൽ '  ദൃഢാദിയാമഗുണ്യത്തിൽ ശൂന്യമാംപ്രത്യയത്തിലും ' എന്നു തുടങ്ങി 'ജാ ഖായാം ജനഖന്നുകൾ '   എന്നു പറഞ്ഞിരിക്കുന്നതിൽ ശൂന്യപ്രത്യയങ്ങളിൽ ജനഖന്നുകൾക്കു  ജാഖാഭാവം  എങ്ങിനെ വരും  എന്ന സംശയവും ആലോചനയിൽ മാറ്റാവുന്നതേയുള്ളു  . 'സംഭവ വ്യഭിചാരാഭ്യം സ്യാദ്വിശേഷണമർത്ഥാൽ ' എന്ന മട്ടിൽ  സംഭവം ഇല്ലാത്തതിനാൽതന്നം ശൂന്യപ്രത്യയങ്ങളിൽ ശങ്കക്കേ അവകാശം ഇല്ല.  ' ബഹുവചനേ ഝല്യേൽ ' എന്ന ശാസ്ത്രത്തിന് ഝകാരാദിയായ സുപ്പ് ഇല്ലാത്തതുകൊണ്ട് വാക്യാർത്ഥമിപ്പൊഴുമവസാനിച്ചിട്ടില്ലെന്ന്  ആർക്കെങ്കിലും സാധിക്കാൻ കഴിയുമോ ? ജനിവാചരതി ഖനിവാചരതി  (8)  എന്നു മറ്റും ഉണ്ടാക്കിത്തീർക്കാവുന്ന  ശൂഷ്തരൂപങ്ങൾ  നമ്മുടെ ദീപികക്കു ലക്ഷ്യങ്ങളല്ലാ എന്ന് മുൻപ്രസ്താവിച്ച  ദീപികയുടെ ഉദ്ദേശംകൊണ്ടുതന്നെ അറിയാവുന്നതാണ് . വിശേഷിച്ചും  വിവരണത്തിൽ  ഗ്രന്ഥകർത്താവുതന്നെ 'ജനഖനങ്ങൾക്കു ജാതാഖാതം എന്നു നിഷ്ഠാദിയിലുദാഹരണത്തെ   വിളിച്ചുപറകയാൽ ആദിശബ്ദംകൊണ്ട്  ശൂന്യപ്രത്യയത്തിന്റെ കഥപോലും ശൂന്യംതന്നെയെന്നു സ്പഷ്ടമാകുന്നുമുണ്ട്  .(9) 
    ലിട്ടിലൊരിടത്തുമിട്ടില്ലാത്തതായ് കൃ-സൃ-ഭൃ-വൃ- എന്ന നാലെണ്ണമേ പറഞ്ഞിട്ടുള്ളു എന്നതും സമ്പ്രസാരണവികല്പം അജ്തൂഹാവൽ -അ 
      
       (7) ഇങ്ങിനെ ധരിപ്പാൻ ഗ്രന്ഥത്തിൽ മാർഗ്ഗമൊന്നും കാണുന്നില്ല . ലേഖകൻ അവലംബിച്ച മാർഗ്ഗത്തെ ആശ്രയിപ്പാൻ ഞങ്ങൾക്കു സാധിച്ചില്ല  . ലേഖകൻ പറഞ്ഞ സമാധാനം ശരിയാണോ എന്നുള്ള കാര്യം ഗ്രന്ഥകാരനോടുതന്നെ ചോദിക്കേണ്ടതാണ്  .
       (8) ശൂന്യപ്രത്യയത്തിന്ന് ആചാരാർത്ഥംവരെ പോയിട്ടുവേണാ ? 

(9) ഒരുദാഹരണം ഉദാഹരണാന്തരമില്ലെന്നുകൂടി ബോധിപ്പിക്കുന്നുവെന്നു വിചാരിച്ചുകൂടാ . ശൂന്യപ്രത്യയം ദീപികക്കു വിഷയമാണെന്നു ഗ്രന്ഥകർത്താവു സമ്മതിക്കുന്നു . അല്ലെങ്കിൽ അതു പറയേണ്ടല്ലോ . ജന്, ഖന് എന്ന ധാതുക്കളിൽനിന്നുള്ള ശൂന്യപ്രത്യയത്തെപ്പറ്റി എടുത്തുപറഞ്ഞിട്ടുമില്ല . അതുകൊണ്ട് തെറ്റിദ്ധാരണയുണ്ടാവാനിടയുണ്ടെന്നു ഇപ്പോഴും വിശ്വസിക്കുന്നു . അതു കൂടാതെകഴിയേണമെങ്കിൽ ദീപിക വായിക്കുന്നവർ ഈ ലേഖനം കൂടി വായിക്കേണ്ടിവരും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/462&oldid=165472" എന്ന താളിൽനിന്ന് ശേഖരിച്ചത്