ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മണിദീപിക

                അജ്തുഹവ എന്നു പറഞ്ഞതും നിരൂപകന്റെ അഭിപ്രായംപോലെ വിസ്മൃതിവശാൽ വന്നിട്ടുള്ളതുന്നെ വന്നിട്ടുള്ളതുതന്നെ . എന്നാൽ ക്രാദിവിഷയത്തിൽ ഋതോ ഭാരദ്വാജസ്യ എന്ന ശാസ്ത്രത്താൽ ഭാരദ്യാജന്റെ  നിയമം അനുസരിച്ച് സ്തു-ദ്രു-സ്രു- ശ്രു- എന്ന നാലു ധാതുക്കളും   ഋകാരാന്തങ്ങല്ലാത്തതുകൊണ്ട്   ഥല്ലിൽ  വികല്പേനയെങ്കിലും ഇട്ടിന് വഴിയുണ്ടല്ലൊ എന്ന ശംക മേൽ പറഞ്ഞ വിസ്മൃതിയിൽ കാരണമായിത്തീർന്നിരിക്കാം (10) . അജ്തുഹാവൽ   അജാതുഹവൽ - എന്നിടത്ത് സംപ്രസാരണം വന്നു ഉപധാഹ്രസ്വവികല്പത്തിൽ ഉദാഹരണം എന്ന് ശോധിച്ചുകൊള്ളേണ്ടതുതന്നെയാണ് .
                 അഭാവയിഷാതം -അഭാവിഷാതാം ഇവിടെ പ്രയോജകപ്രത്യയത്തിന്റെ ലേപവികല്പത്തിനുള്ള കാരണം വെളിവാക്കാത്തതിന്റെ ഉദ്ദേ​ശം  എന്താണെന്ന് ആലോചിച്ചുനോക്കാം . ഈ ദീപികയിൽ പാണിനീയത്തിൽ പ്രസിദ്ധങ്ങളായ പല വികല്പനങ്ങളേയും ചിലേടത്തു നിത്യവിധ്കളായി സ്വീകരിച്ചും  മറ്റുചിലേടത്ത് പാടേ ഉപേക്ഷിച്ചും  മഹാകവികളുടെ മാർഗ്ഗത്തിൽമാത്രം  ദൃഷ്ടിവച്ചുനടക്കേണ്ടതായി വന്നിട്ടുണ്ട്.  ആ രീതിയിൽ , ഗ്രന്ഥകർത്താവ്  ൩൫൪-ാം സൂത്രംകൊണ്ട് പ്രയോജകപ്രത്യയത്തിന് ലോപം വിധിക്കുമ്പോൾ  മേൽപ്പറഞ്ഞ രൂപങ്ങളെ  ഇവിടെ ഉദാഹരിക്കേണ്ടവയായിത്തന്നെ വിചാരിക്കാനിടയില്ല .  എന്നാൽ മിശ്രപ്രകൃതികളിൽ ഭാവകർമ്മരൂപങ്ങൾക്കുള്ള ഉദാഹരണങ്ങളുടെ കൂട്ടത്തിൽ പ്രയോജകപ്രകൃതിയിൽ അഭാവയിഷാതാം - അഭാവിഷാതാം എന്നുകൂടിച്ചേർത്തതു  ഗ്രന്ഥകർത്താവിന്റെ സർവ്വതോമുഖമായി അനിവാരണീയമായി പ്രസരിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രസംസ്കാരത്തിന്റെ ശക്തികൊണ്ടായിരിക്കണം എന്നല്ലാതെ വേറെ സമാധാനത്തിന് വഴികാണുന്നില്ല. (11)  
             ജ്ഞാ- ശ്രു- സ്ക്രു- ഒര്- എന്നീ ധാതുക്കൾക്ക് സന്നന്തത്തിലാത്മനേപദം ഉണ്ടെന്നുള്ള സംഗതി കാവ്യപാഠ(12)ത്തിൽത്തന്നെ സാധാരണമായി 
    
              (10)     പറയുന്നുള്ളു.  കാരണം എന്തായാലും വിരോധമില്ല.  
       (11) മിശ്രപ്രകൃതിയിലെ ഉദാഹരണത്തിന്റെ  സാധൂകരണവും  മിശ്രപ്രകൃതിയായിപ്പോയി . ന്യൂനത പറ്റിയതുകൊണ്ട് മഹത്വത്തിന്നു കുറവുവരുന്നതല്ല . ന്യൂനതവരുന്നതു ശാസ്ത്രസംസ്കാരപ്രസരംകൊണ്ടാണെന്നും തോന്നുന്നില്ല . തെറ്റു വരുന്നതിനാലുള്ള മഹത്ത്വം ഈ ഗ്രന്ഥകർത്താവിനുണ്ടെന്നു ഞങ്ങൾ സമ്മതിക്കുന്നില്ല . 

(12) ആവശ്യം അറിയാനുള്ളതു കാവ്യപാഠത്തിൽനിന്നറിയാം . ശാസ്ത്രവാദത്തിനുള്ള ശുഷ്കരൂപങ്ങൾ വിഷയവുമല്ല. ഇങ്ങിനെ ദീപിക കേവലം നിരർത്ഥകമെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/463&oldid=165473" എന്ന താളിൽനിന്ന് ശേഖരിച്ചത്