ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

പുസ്തകം ൨ ധനുമാസം ലക്കം ൨

                                          മംഗളം  

ഓരോവാചകരീതിയിൽപ്പലരുമായോരോതരം ജ്ഞാനവി- ത്തോരേന്നായി വിതച്ചു പുഷ്ടിവരുമാഠാക്കിച്ചമച്ചങ്ങിനെ നേരോടും നിജനാട്ടുകാക്കപകരീച്ചീടും കളംതന്നെയായ് പേരോടും ഭുവി "മംഗളേദയ"മുയന്നീടേണമേ മേൽക്കുമേൽ.

                                  കൊടുങ്ങല്ലുർ കുഞ്ഞിക്കുട്ടൻതന്വുരാൻ 
                                    ഗദ്യരചനാരീതി

ചിലരുടെ വാചകമെഴുത്തിൻറെ രീതി നല്ലതായിരിക്കുന്നുവെ ന്നു, വേറേ ചിലർ എഴുതുന്ന രീതി അത്രതന്നെ നല്ലതായിരിക്കുന്നി ല്ലെന്നും നാം പറയാറുണ്ട്. എന്നാൽ ഏതാണ് നല്ലരീതി- നല്ല ഗദ്യരീതിയുടെ ലക്ഷണമെന്താ കുന്നു-എന്നുള്ള ചോദ്യത്തിനു ശരിയായ സമാ ധാനം പറയുവാൻ ആക്കും അത്രവേഗത്തിൽ സാധിക്കുന്നതല്ല. ലോകത്തിൽ രുചിയുള്ള ഭക്ഷ്യപദാത്ഥങ്ങൾ അനവധിയുണ്ടങ്കിലും ഒരുവന്നു രുചിയുള്ളതു മറെറാരുവന്നു രുചികര മായിരിക്കുകയില്ല. ഇങ്ങിനെ ഓരോരുത്തരുടേയും രുചി ഓരോ പദാർത്ഥത്തെ വിഷയീ കരിച്ചിരിക്കുന്നതിനാൽ ഇന്ന പദാർത്ഥമാണു രുചിയുള്ളത് എന്നു സവ്വസമ്മതമായിട്ടൊന്നി നെ എടുത്തുപാവാൻ കഴിയുന്നതല്ല. ഗദ്യമെഴുത്തിലുള്ള രുചിഭേദവും ഇപ്രകാരംതന്നെയാകുന്നു.

ഇങ്ങനെയുള്ള രുചിഭേദത്തിന്നുള്ള കാരണം അദ്ധ്യാത്മശസ്ത്രസംബന്ധമായ ചില സാമാന്യതത്വങ്ങളുടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/47&oldid=165476" എന്ന താളിൽനിന്ന് ശേഖരിച്ചത്