ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൨ മംഗളേദയം [പുസ്തകം
ജ്ഞാനംകൊണ്ടുമാത്രമേ നമുക്കു വെളിപ്പെടുന്നുള്ളു.അതിനാൽ ആദ്യം
തന്നെ ആവക തത്വങ്ങളെപ്പറ്റി ധരിക്കുവാനുത്സാഹിക്കുക.

മനുഷ്യരുടെ പല സ്വഭാവങ്ങളേയും പരിശോധിച്ചറിയുന്നതിന്നു
നാം ശ്രമംചെയ്യന്നുവെങ്കിൽ വാചകമെഴുത്തിൽ പല രീതിയും വരാതി
രിപ്പാൻ നിവ്വത്തിയില്ല എന്നു

നമുക്കനുഭവപ്പെടുന്നതാണ്.ചില ഉദാ
ഹരണങ്ങളെക്കൊണ്ട് ഈ സംഗതിയെ വിശദമാക്കാം. ചില മനുഷ്യാ
സ്വഭാവേന മിതഭാഷികളായിരിക്കും. എങ്കിലും അവർ പറയുന്നതെ
ല്ലാം സാരമായിരിക്കും ചെയ്യും. അങ്ങിനെയുള്ളവർക്ക്, ഓരോ വിഷ
യങ്ങളെ കായ്യകാരണസംബന്ധത്തോടുകൂടി യുക്തിയുക്തമായും, പ്രകൃതം
ലേശം വിടാതേയും, ആരംഭിച്ചു യഥാക്രമം അനസാനിക്കുന്നവിധമായും
പ്രതിപാദിക്കുന്നതായിരിക്കും അധികം ഇഷ്ടം. അതിനെ അനുസരിച്ച്
അവർ വാചകമെഴുതുന്വോൾ ഓരോ വാചകത്തിലുമുള്ളപദങ്ങളെ എല്ലാം
നല്ലവണ്ണം പരിശോധിച്ച് അതാതുഘട്ടങ്ങളിൽ അത്ഥത്തിന്നു കറച്ചെ
ങ്കിലും സംശയംവരാത്ത വിധത്തിൽ തക്കതായ പദങ്ങളെ പ്രയോഗിക്കു
കയും, അനാവശ്യപദങ്ങളെ വജ്ജിക്കുകയും ചെയ്യുന്നു. വാചകമെഴു
ത്തിൽ അവർ കുറെ പിശുക്കുപിടിക്കുന്ന സ്വഭാവക്കാരാക്കുന്നു. കുറച്ചു
വ്യാപകങ്ങളെകൊണ്ട് അധികം കായ്യം പറയേണമെന്നാണ് അവരു
ടെ ഉദ്ദശ്യം. പ്രായേണ ലോകത്തിലുള്ള ആന്തരമായ തത്വങ്ങളെക്കാ
ണുന്നവർ അങ്ങിനെയുള്ളവരായിരിക്കും. പിന്നെ, സ്വഭാവത്താൽത്ത
ന്നെ കുറെ അധികം സംസാരിക്കുന്നവരായിട്ടിനി ഒരു കൂട്ടരുണ്ട്. ലോ
കത്തിൽ പുറെമ കാണുന്ന ഓരോ കായ്യങ്ങളെ വർണ്ണിക്കാൻ അവക്കു
സാധാരണയായിട്ടു നല്ല സാമത്ഥ്യമുണ്ടാകും. അവരിൽചിലരുടെ സം
ഭാഷണംതന്നെ വളരെ ഫലിതത്തോടുകൂടിയുമായിരിക്കം. മറ്റൊരുവ
നെ'കലശൽകൂട്ടു'ന്നതായിട്ടുള്ള പ്രയോഗങ്ങൾ അവരുടെ സംഭാഷണ
ത്തിൽ ചിലപ്പോൾ പുറപ്പെടുമെങ്കിലും അവന്നു സുഖക്കേടു തേന്നത്ത
ക്കവണ്ണം കുത്തായിട്ടുള്ള വാക്കുകൾ യാതൊന്നും അതിൽ ഉണ്ടാകുന്നതല്ല.
അതിനാൽ അവരായിട്ടുള്ള സംഭാഷണം വളരെ രസകരമായിരിക്കുന്ന
താണ്. നാലാളുകൂടി 'വെടി' പറയുന്ന സമയത്ത് അധികം സംസാരി
ക്കുക അങ്ങിനെയുള്ളവരായിരിക്കും,ബാക്കിയുള്ളവർമിക്ക സംഗതികളി
ലും കേവലം ശ്രോതാക്കന്മാരായിരിക്കുകയേയുള്ളു; അവരുടെ വാക്ക്
അത്ര വശ്യമായിരിക്കുന്നതാണ്. എന്നാൽ വെടി അവസാനിച്ചതി
ൻറ ശേഷം അവർ എന്തെല്ലാമാണു പറഞ്ഞത് എന്ന് ഓമ്മവെച്ചനോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/48&oldid=165477" എന്ന താളിൽനിന്ന് ശേഖരിച്ചത്