ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം പ ഗദ്യരചനാരീതി ൪൩ ക്കന്നതായാൽ വിലപിടിച്ച അംശം അതിൽ വളരെക്കുറച്ചുമാത്രമേ ഉള്ളു വെന്നറിയുന്നതാണ്. അങ്ങിനെയുള്ളവരുടെ വാചകമെഴുത്തും പ്രായേണ അവരുടെ സംഭാഷണത്തെ അനുസരിച്ചുതന്നെയായിരിക്കുന്നു. ഈ കുട്ടരിലുള്ള എഴുത്തുകാർആദ്യംപറഞ്ഞ വകക്കാരെപ്പോലെ ഒട്ടംതന്നെ പിശുക്കുപിടിക്കുന്നവരല്ല; അവരെപ്പോലെ ഓരോ പദത്തേയും ഭ്രതക്കണ്ണാടിയിൽക്കുടി നോക്കിപ്പരിശോധിക്കുകയോ, തുലാസ്സിലിട്ടു പണത്തുക്കം പിടിക്കുകയോ ചെയ്യുകയില്ല. മൊത്തമായിട്ടുള്ള കയ്യകണക്കുതന്നെയാണ് അവരുടെ പദപ്രയോഗങ്ങൾക്കുള്ള പ്രമാണം. നാമങ്ങൾക്കും ക്രിയകൾക്കും വിശേഷണങ്ങളെക്കൊടുക്കേണ്ട കായ്യത്തിലും അവർ അശേഷം ലുബധുകാണിക്കകയില്ല. 'അധികസ്യ അധികം ഫലം' എന്ന ന്യായപ്രകാരം ഒന്നോരണ്ടോ അധികം കിടന്നോട്ടെ എന്നേ അവർ വിചാരിക്കുകയുള്ളു. ഇങ്ങനെ ഓരോവിധത്തിലു മനുഷ്യസ്വഭാവത്തെ മനസ്സിരുത്തിനോക്കുന്നതായാൽ അതാതിന്നനുരുപമായിട്ടോരോ വാചകരീതിയും ഉണ്ടാവാതെ കഴികുയില്ല എന്നു സ്പഷ്ടമായിക്കാണാവുന്നതാണ്.

                          ഇതോടുകുടി വേറൊരു സംഗതി അറിയേണ്ടതായിട്ടുണ്ട്. അതും വിസ്മരിക്കുവാൻ പാടുള്ളതല്ല. വിഷയങ്ങളുടെ സ്വഭാവത്തെ അനുസരിച്ചും വാചകരീതിയെ ഭേദപ്പെടുത്തേണ്ടതായിട്ടുവരുന്നു. ശാസ്ത്രവിഷയങ്ങളെപ്പറ്റി എഴുതുന്വോൾ ഓരോ പദത്തെയും ഭുതക്കണ്ണാടിയിൽക്കുടി നോക്കി പരിശോധിക്കുകയും തുലാസ്സിലിട്ടു തുക്കുകയും മാറ്റം അത്യാവശ്യമായി ഭവിക്കുന്നു. അത്ഥത്തിന്നു സംശയം വരാതേയും, പ്രക്രതം വിട്ട അപ്രക്രതത്തിലെക്കു ചാടാതേയും ഇരിപ്പാൻവേണ്ടി പദങ്ങളേയും വാക്യങ്ങളേയും പ്രയോഗിക്കുന്നതിൽ ലവലേശം ധൂത്തുകാണിക്കുവാൻ പാടുള്ളതല്ല. എന്നാൽ ഉത്സവാദികളെ വർണ്ണിക്കുകയോ, അല്ലെങ്കിൽ ഒരു നഗരത്തെ വർണ്ണിക്കുകയോ, അല്ലെങ്കിൽ ഒരുവെൻ ഒരു ദേശയാത്രയെപ്പറ്റി വിസ്തരിക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിൽ മേൽപ്രസ്താവിച്ച രണ്ടാമത്തെ വാചകരീതിയെ പ്രയോഗിച്ചാലായിരിക്കും ജനങ്ങൾ അധികം രുചിക്കുക. ഇങ്ങിനെ എല്ലാദിക്കിലും അറിഞ്ഞു പ്രയോഗിക്കേണ്ടതാകുന്നു. 

എന്നാൽ അതിയായി ക്ഷോഭിച്ചിരിക്കുന്ന ഹഷാദിചിത്തവ്രത്തികളെ പ്രകാശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടുകുടിയുള്ള വാക്കോ എഴുത്തോ മുൻപറഞ്ഞ രണ്ടു രീതികളിൽ നിന്നു വളരെ ഭേദപ്പെട്ടിരാക്കുന്നതാണ്. ഇതിനെ നല്ലവണ്ണം മനസ്സിലാക്കുന്നതിന്നു നമുക്ക് അദ്ധ്യത്മശാസ്ത്രത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/49&oldid=165478" എന്ന താളിൽനിന്ന് ശേഖരിച്ചത്