ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൪ മംഗളോദയം [പുസ്തകം ൨

ത്വങ്ങളെത്തന്നെ ആശ്രയിക്കണം. സ്വഭാവത്താൽത്തന്നെ തത്വാ ലോചന, സൂക്ഷഗ്രഹണം എന്നീവക ബുദ്ധിവൃത്തികളും ഹർഷാദിചിത്ത വൃത്തികളും അന്യോന്യം വേർതിരിഞ്ഞു ഭിന്നങ്ങളായിട്ടാണിരിക്കുന്നത് . ബുദ്ധിയുടെ ധർമ്മങ്ങൾക്കുൽകർഷം വന്നിരിക്കുന്ന സമയത്ത് രാഗദ്വേഷ ഭയമദമാത്സർയ്യാദിചിത്തവൃത്തികളിൽനിന്നുണ്ടകുന്ന വേഗങ്ങൾ അത്ര പ്രകാശിക്കുന്നതല്ല. മറിച്ച് രാഗാദികൾക്കൽകർഷം വരുമ്പോൾ ബൂദ്ധി ധർമ്മങ്ങൾ മങ്ങിപ്പോകുന്നു. കാമക്രോധാദിവികാരങ്ങളെക്കൊണ്ട് ഒരു വന്റെചിത്തത്തിന്ന് അസ്വാസ്ഥ്യം സംഭവിക്കുമ്പോൾ അവന്നു കാർയ്യാ കാർയ്യങ്ങളെ തിരിച്ചറിഞ്ഞ് , കാർയ്യകാരണസാബന്ധത്തെ ചിന്തിച്ച് യു ക്തിയുക്തമായിട്ടാലോചിപ്പാനുള്ള ശക്തിയില്ലാതാകുന്നു, എന്നാൽ, അ തിന്നു വിപരീതമായിട്ടം, വിവേകത്തോടുകൂടി ആലോചനചെയ്യുന്ന സമ യത്ത് രാഗാദികൾക്കും ശക്തികറയുന്നു. ഇതൂ രണ്ടും എല്ലാവക്കും അ നുഭവസിദ്ധങ്ങളായ സംഗതികളാകുന്നു. അന്തഃകരണത്തിന്റെ അതാ രുവസ്ഥാഭേദത്തെ അനുസരിച്ച് ഒരുവന്റെ വാക്കിന്നു പ്രകാരഭേദം വന്നുപോകുന്നു. ചിത്തം ക്ഷോഭിച്ചിരിക്കുന്ന സമയത്തൂ പറയുന്ന ഒരുവ ന്റെ വാക്കുകൾ ന്യായരഹിതമായും, യൂക്തിഹീനമായും, ദീർഘാലോചന യോടുകൂടിയല്ലാതേയും, പൂർവ്വാപരസംബന്ധം കൂടാതേയും ഇരിക്കുന്നതാ ണ്. ചിത്താ സ്വസ്ഥമായിരിക്കുന്ന സമയത്തു മാത്രമേ ഒരുവന്ന ഒരു വിഷയത്തെപ്പറ്റി യുക്തിയോടുകൂടി വഴിക്കുവഴിയായി സംസാരിപ്പാൻ കഴികഴുള്ളു. അപ്രകാരംതന്നെ ചിത്തത്തിന്റെ അവസ്ഥാഭോദത്തെ അനുസരിച്ച് ഒരുവന്റെ എഴുത്തിന്റെ സമ്പ്രദായവും ഭേദപ്പെടുന്നതാ ണ്. അതിനാൽ രാഗാദിചിത്തവൃത്തികളുടെ അതിയായ ക്ഷോഭംനിമി ത്തമുണ്ടാകുന്ന ചിത്തത്തിന്റെ അസ്വാസ്ഥ്യത്തെ പ്രകാശിപ്പിക്കണമെ ന്ന ഉദ്ദേശ്യത്തോടുകൂടി എഴുത്തിന്റെ രീതി സ്വസ്ഥചിത്തതായെ പ്രകാശിപ്പി ക്കുന്നതിന്നുള്ള എഴുത്തിന്റെ രീതിയിൽനിന്നു വളരെ വ്യത്യാസപ്പെട്ടിരി ക്കണമെന്നു മേൽപ്പറഞ്ഞതുകൊണ്ടു സ്പഷ്ടമാകുന്നുണ്ട്. ചിത്തസമാധാ നത്തിന്നും അസ്വസ്ഥചിത്തതക്കും തമ്മിൽ എത്രത്തോളം അന്തരമുണ്ടോ അത്രയും അന്തരം അതാതവസ്ഥയെ പ്രകാശിപ്പിക്കുന്നതിന്നായിട്ടുള്ള എഴുത്തിന്റെ രീതിക്കും വരേണ്ടതാകുന്നു. ചിത്തം സ്വസ്ഥമായിരിക്കു ന്ന സമയത്തേ ഒരുവന്നു കാർയ്യാകാർയ്യങ്ങളെത്തിരിച്ചറിഞ്ഞു യുക്തിയോടു കൂടിആലോചിപ്പാനും എഴുതുവാനും ശക്തിയുണ്ടാവുകയുള്ളുവെന്നു മുമ്പിൽ

പറഞ്ഞുവല്ലോ. അപ്പോൾ ശാസ്ത്രസംബന്ധമായ വിഷയങ്ങളെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/50&oldid=165480" എന്ന താളിൽനിന്ന് ശേഖരിച്ചത്