ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧ കുരങ്ങന്മാർ ൪൭൫ ദുതിനെപ്പറ്റി 'സ്ട്രാബോ' എന്ന പണ്ഡിതൻ ക്രിസ്താബ്ദം ൨൦ ആണ്ടിൽ വിവരിച്ചിരീയ്ക്കുന്നു. റോമാ രാജ്യത്തുള്ള പത്താക്കു മുതലായ സ്വർണ്ണനാണ്യങ്ങൾ കേരളത്തിൽ

പ്രചരിച്ചും കൊണ്ടു വളരെ കാലം കഴിഞ്ഞിരിക്കുന്നു 'ബിഷപ് കാൾഡ്വൽ', അഗസ്റ്റസ് എന്ന റോമൻ ചക്രവർത്തിയുടെ ആദ്യകാലം മുതൽ നടപ്പുണ്ടായിരുന്ന ൩൦ തരം 

നാണ്യങ്ങൾ തിരുവിതാംകൂർ മഹാരാജാവിന്റെ കൈവശത്തിലുള്ളതായി പ്രസ്താവിച്ചിട്ടുണ്ട്. ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടിൽ കേരളത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരാ ണെന്ന് പ്ലീനിയും ക്രി -൫൫൨ൽ ബാലദേവപട്ടണവും മരീചിപട്ടണവും കേരളത്തിലെ പ്രധാനപട്ടണങ്ങളാണെന്നു ബൃത്സംഹിതയിൽ വരാഹമിഹിരനും പറഞ്ഞിരിക്കുന്നു. 'ഫൊയിനീഷൻസ്' എന്ന പാരദേശികവ്യാപാരികൾ ചന്ദനവും കുരുമുളകും അന്വേഷിച്ച് ക്രി -മൂവായിരാമാണ്ടു കേരളത്തിൽ വന്നിരിക്കുന്നു. ഇങ്ങിനെ ഇറട്ടാസ്തേനിസ്, സെൻ തോമസ്സ് മുതലായി ഓരോരോ കാലത്തു കേരളത്തിൽ വന്നിട്ടുള്ളവരുടെ രേഖകൾ പരിശോധിക്കുന്നതായാൽ കേരളത്തിന്റെ പഴക്കം ഊഹിച്ചല്ല കണ്ടുതന്നെ അറിയാവുന്നതാണ്.

'റവറൻ ടേഗ'രുടെ അഭിപ്രായത്തിൽ ചുരുങ്ങിയ പക്ഷം കേരളത്തിന്നു നാലായിരത്തിയിരുന്നൂറു കൊല്ലത്തെ പഴക്കം തീർച്ചയായും ഉണ്ട്. കേരളീയരുടെ പരമ്പരാവിശ്വാസത്തിൽ ഇതുകൊണ്ടൊട്ടു മതിയാവുന്നതുമല്ല.


കുരങ്ങന്മാർ

ഇംഗ്ലീഷ് പേർ ആകൃതിയ്ക്കനുസരിച്ച മലയാളപ്പേർ Apes 1. Chimpanzee 1.വാലില്ലാ മനുഷ്യൻ 2. Gorilla 2.മനുഷ്യക്കുരങ്ങൻ 3. Orang-utan 3.ചെറു മനുഷ്യൻ 4. White handed gibbon 4.വെള്ളക്കയ്യൻ 5. Hulock gibbon 5.ദീർഗ്ഘബാഹു

Monkeys 6. Proboscis Monkey 6.ചഞ്ചനാസൻ 7. Cross-bearing Langur 7.നീണ്ടവാലൻ 8. Hinnalayan Langur 8.ഹിമാലയൻ

115










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/525&oldid=165483" എന്ന താളിൽനിന്ന് ശേഖരിച്ചത്