ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൧ കുരങ്ങന്മാർ ൪൭൭

കുറഞ്ഞതും വിരലുകൾ തവളക്കാലു പോലെ നേരിയ തോലുകൊണ്ട് അന്യോന്യം ബന്ധിക്കപ്പെട്ടിട്ടുളളവയും ആകുന്നു. കഴുത്ത് വളരെ കഷ്ടി . കണങ്കാലിന്നു വണ്ണം കുറയും. കാൽവിരലുകൾ കനത്തു തടിച്ചവയും പെരുവിരൽ തളളവിരൽ പോലെ ഇളകുന്നതുമാകുന്നു. തലവലുതും പിന്നോട്ട് നിരങ്ങിയതുംമാകുന്നു. കണ്ണുകൾക്ക് മീതെ തളളിനില്ക്കുന്നഎല്ലുകൾ അതിന്റെ ക്രൂരതയെകാണിക്കുന്നു. അണപ്പല്ലുകൾ ദംഷ്ട്രങ്ങൾ പോലെ വർദ്ധിച്ചവയാകുന്നു. മൂക്കിന്ന് ഒരു നീണ്ട പാലം ഉണ്ട്. നാസാരന്ധ്രങ്ങൾ കീഴ്പ്പോട്ട് ദർശനമായിട്ടാകുന്നു. ചെവി ചെറുതും മനുഷ്യരുടെതുപോലെയുമാണ്. നിറം കരിങ്കാപ്പുമുതൽ ചാരനിറം വരെ പലതരത്തിലുമുണ്ട്. തലയിൽ കുറച്ചൊരു ചുവപ്പുമുണ്ട്. പെണ്ണ് ആണിനേക്കാൾ ചെറുതും വൈര്യൂപ്യം കുറഞ്ഞതുമാകുന്നു. പല്ല് വളരെ വലുതല്ല. തലയെല്ലുകൾക്ക് തള്ളിച്ചയില്ല. 

ഈ ജാതി കുരങ്ങൻ പുലിയെ തോൽപ്പിക്കുമെന്നുള്ളതു വാസ്തവം തന്നെ. സിംഹത്തിനെയും ആനയേയും ജയിക്കുമെന്ന് പറയുന്നതിന്നു ലക്ഷ്യം പോര. വാസം മരങ്ങളിൽ തന്നെ. ഭക്ഷണം ഫലങ്ങളും. പ്രസവിച്ചു കിടപ്പാനും കുടുംബത്തിന്നു താമസിപ്പാനും അടികൊമ്പുകളിൽ ഒരു ആച്ഛാദനം നിർമ്മിയ്ക്കുന്നു. ആൺ ഗൊറില്ല മരത്തിന്റെ ചുവട്ടിൽ ചാരിയിരുന്ന് ഉറങ്ങുന്നു. താഴത്തു നടക്കുമ്പോൾ ആടിക്കുഴഞ്ഞ് നാലുകാലിന്മേൽ ആണ് നടക്കുക. അണ്ണാൻ കുരു തകർക്കുന്നതുപോലെ നായാട്ടുകാരന്റെ തലയോട് ഉടയ്ക്കുവാനും ഒരടികൊണ്ട് ആളുകളെ പിളർക്കുവാനും ഒരു ക്രൂദ്ധനായ ഗൊറില്ലയ്ക്ക് കഴിയും. ശുണ്ഠി എടുത്താൽ അത് മാറിലടിച്ചു തുടങ്ങും.

ഈ ചുവന്ന ജാതിയിൽ മൂന്നുതരമുണ്ട്. വലിപ്പത്തിലും മൂന്നും ഓരോതരമാകുന്നു. ബോർണിയോ സുമാറ്ററി ഈ ദ്വീപുകളിലാണ് ഇവയെ സാധാരണകാണുക. മുൻ പറഞ്ഞ രണ്ടു തരത്തിനേക്കാൾ ഇതിനു മനുഷ്യനോട് അടുപ്പം കുറയും.3അടി 10ഇഞ്ചു മുതൽ 4 അടി 6 ഇഞ്ചു വരെ ഉയരമുണ്ട്. കാലിന്നു നീളും കുറയും. നെറ്റിയ്ക്ക് ഉയരം കൂടും. മൂക്കു സാമാന്യം വലുത്. ചെവികൾ മനുഷ്യരുടേതുപോലെ തൊണ്ടയിൽ രണ്ടുവലീയ സഞ്ചികൾ ഉണ്ട്.തലച്ചോറു വാരിയെല്ല് ഇതുരണ്ടും മനുഷ്യർക്കുള്ളതുപോലെതന്നെ. മീശയുണ്ട്. തോളത്തും തുടകളിലും ഒരടിയിലധികം നീളമുളള രോമം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/527&oldid=165485" എന്ന താളിൽനിന്ന് ശേഖരിച്ചത്