ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൫൮ മംഗളോദയം (പുസ്തകം ൨ മധുരനാരങ്ങാതൊലിയുടെ നിറത്തോട് കൂടിയതാകുന്നു. വൃക്ഷങ്ങളിൽ തൂങ്ങിപ്പിടിച്ചാണ് അതു സഞ്ചരിയ്ക്കുക. ചിലപ്പോൾ കുന്നു കൂനി കൊമ്പുകളിൽ നടക്കുകയും ചെയ്യും. വിഭക്ത കുടുംബങ്ങളായിട്ടാണ് താമസം. ഉച്ചയ്ക്കാണ് ഭക്ഷണം. വിഭവങ്ങൾ എലകളും ഫലങ്ങളും തന്നെ മനുഷ്യനെ സാധാരണ ഉപദ്രവിയ്ക്കുകയില്ല. മുതലയേയും പെരുംമ്പാമ്പിനേയും കണ്ടാൽ പിടിച്ചുകീറും. ഇണങ്ങിയവ മാംസവും മുട്ടകളും ഭക്ഷിയ്ക്കാറുണ്ട്. മദ്യപാനവും ചെയ്കയില്ലന്നില്ല. ചായ വളരെ ഇഷ്ടമാണ്. ഒരിക്കൽ ഈ ജാതി ഒരു കുരങ്ങനെ ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറ്റി കൊണ്ടു പോവുകയുണ്ടായി. കപ്പൽക്കാരെപോലെ കയറുകളിൽ തൂങ്ങികളിയ്ക്കുകയും ഭക്ഷണം കൊടുക്കാതിരുന്നാൽ ആത്മഹത്തിചെയ്യാനെന്ന് നടിച്ചു കപ്പലിൽ നിന്ന് എടുത്ത് ചാടി പുറമേയുളള ചങ്ങലകളിൽ പിടിച്ച് പതുങ്ങിയിരിക്കുകയും ചെയ്യുന്നത് കാണാറുണ്ടത്രെ. കാലം പോയ പോക്കു്

൧ ദോഷം കഥിച്ചീടുകയല്ലുലകിങ്കലോരോ

  വേഷങ്ങൾ നാമഹഹ! കണ്ടു വരുന്നതില്ലേ?
  ഭോഷത്വമാണതുകളായതിലൊക്ക നിത്യം
  ജോഷം നമുക്കുചിതമെന്നുതികച്ചു ചൊല്ലാം. 

൨ അച്ഛൻ കുലപ്രഭവസന്തതിയെപ്പുലർത്താ

  തച്ഛന്നപുത്രരെയടുത്ത് വളർത്തിടുന്നൂ
  സ്വച്ഛന്ദചാരികൾ കുമാരകച്ഛനായി

ട്ടച്ഛന്നവൈരമൊടു മല്ലിടുമല്ല തല്ലും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/528&oldid=165486" എന്ന താളിൽനിന്ന് ശേഖരിച്ചത്