ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ഗദ്യരചനാരീതി ൪

   അതാതു ഘട്ടങ്ങളിൽ ഉചിതമായിട്ടുള്ള പദങ്ങളെ ഉപയോഗിക്കു

ക; ആദ്യവസാനം ഓരേജാതി പദങ്ങളേയും വാക്യങ്ങളെയുമെഴുതി മുഷി പ്പിക്കാതെ അവക്കു ഭേദഗതി വരുത്തുക; ഒരു ദീർഘമായ വാചകത്തെ ആരഭിച്ചാൽ അതിനെ പെട്ടന്ന് അവസാനിപ്പിക്കാതെ രണ്ടുതലക്കലും തുക ശരിയാക്കിനിർത്തുക;എല്ലാം ഒരേമാതിരി ദീർഘങ്ങളായ വാചകങ്ങ ളല്ലതെ (രണ്ടുതലക്കലുമുള്ള തുക്കത്തിന്നു വ്യത്യാസാ വരാത്തവിധത്തിൽ) ഇടക്കിടക്കു ചില ചെറിയ വാചകങ്ങളെ പ്രയോഗിക്കുക; വായിക്കുന്ന വരുടെ ഉള്ളിൽ പതിയത്തക്കവണ്ണമുള്ള ദൃഷ്ടാന്തങ്ങളെ എടുത്തുപറയുക; ഉച്ചാരണത്തിന്നും ശ്രവണത്തിന്നും രസാനുഗുണമായിട്ടു സുഖമായിരി ക്കത്തക്കവണ്ണമുള്ള പദങ്ങളെ കഴിയുന്നതും ഉപയോഗിക്കുക; എന്നിവ യെല്ലാം എല്ലാമാതിരി വാചകരീതിക്കും അത്യന്തം ആവശ്യമാകുന്നു.ഇ വയെല്ലാം പരമർത്ഥത്തിൽ സഹജമായിട്ടുണ്ടാകേണ്ടവയാകുന്നു; അല്ലാ തെ കേവലം പഠിപ്പുകൊണ്ടുമാത്രാ ഒരുവന്റെ എഴുത്തിൽ ഈവക ഗു ണങ്ങളുണ്ടകുന്നതല്ല. മേല്പറഞ്ഞ ഗുണങ്ങളെല്ലാമുണ്ടായിരുന്നാലും വാചകങ്ങൾ അന്യോന്യസംബന്ധം കൂടാതെയിരിക്കുകയോ, അർത്ഥത്തി ന്നു സംശയം വരത്തക്കവണ്ണം പദങ്ങളേയും വാക്യങ്ങളേയും അവസ്ഥാന

ത്തിൽ പ്രയോഗിക്കുകയോ ചെയ്യുന്നതായാ ഏതു വാചകരിത്വയായാലും അതു നല്ലതാണ് എന്നു പറയുവാൻ പാടില്ല. വാചകങ്ങൾ അന്വയിക്കായ്കനമത്തം അർത്ഥം മനസ്സിലാക്കാതെ കഷ്ണിക്കുവാനിടവരുത്തുന്നതുതിരെ തൊമതന്നെയാകുന്നു. അതിനാൽ ആ ഭാഗം ഒന്നാമതായി മനസ്സിരുഞ്ഞാൽ ബാക്കി എന്തുകൊണ്ടും ഒരു പ്രയോജനവുണ്ടാകന്നതല്ല. പിന്നെ കഴിയുന്നേടത്തേളം ഭാഷാശബ്ദങ്ങളെ പ്രകാശിപ്പിക്കുന്നതിന്നു തക്കതായ ശബ്ദങ്ങൾ ഭാഷയിലില്ലെങ്കിൽ മാത്രമേ സംസകൃതം മുതലായ അന്യഭാഷകളിലുളള പദങ്ങളെ ഉപയോഗിക്കുവാൻ പാടുളളു. അവയിൽത്തന്നെ പ്രസിദ്ധപദങ്ങൾക്ക് അപ്രസിദ്ധങ്ങളായിട്ടുളളവയെക്കാൾ മുമ്പു കൊടുക്കുകയും വേണം. ഒരു ദിക്കൽക്കുടി സംസകൃത പദങ്ങളെക്കൊണ്ടു പ്രയോഗിച്ചാൽ വിരോധമില്ല. രണ്ടോ മൂന്നോ ഭാഷാശബ്ദങ്ങളെക്കെണ്ടു പ്രകാശിപ്പിക്കുന്ന അർത്ഥത്തെ ചിലപ്പൊൾ ഒരു സംസകൃതപദംകൊണ്ടു വെളിവാക്കാൻ കഴിയും. അങ്ങനെയുളള ദിക്കിൽ അന്വയം ദിർഘച്ച് അർത്ഥത്തിന്നു വ്യക്തി പോരാതെവരുമെന്നു തോന്നിയാൽ അവിടെ ആവക സംസകൃതപദങ്ങളെത്തന്നെ പ്രയോഗിക്കണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/53&oldid=165488" എന്ന താളിൽനിന്ന് ശേഖരിച്ചത്