ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨. നല്ലാർകളും നരരുമിങ്ങിനെ രണ്ടു ജാതി- യല്ലാതെ ഭേധഗതി ജാതിമതത്തിലില്ല എല്ലാം നിനയ്ക്കിലുലകേകമയം കടുപ്പം! ചെല്ലാതെകണ്ടൊരിടമില്ല കലിപ്രഭാവം.

൧൩.ക്രിസ്ത്യാനി, നായരവനീസുരർ,തിയ്യരെന്നീ വ്യത്യാസമില്ല തലയും നിലയും നിനച്ചാൽ ഇത്യാദി കണ്ടുവരുമീക്കലിവൈഭവത്തിൽ പ്രീത്യാ ലയിയ്ക്കുരുതിതൊക്കു മുരച്ച കമ്പം.

൧൪. കാലത്തുണർന്നു കളി, ഭക്തിയൊടോത്തു സന്ധ്യാ- കാലത്തു സന്ധ്യാവിധി,യാചമനാദികൃത്യം മാലറ്റു ചെയ്ക, വെറുതേ കളയായ്ക പിച്ച- ക്കോലം ധരിച്ച കലവൃത്തികൾ വിപ്രരാരും.


൧൫. ആരും ബ്രാഹ്മണരെബ്ഭയപ്പെടണമേ, പേടിക്കണം ഭുസുര- ന്മാരും സന്ധ്യകളെസ്സദാപി, വളരെസ്സത്താണിതോർത്തീടണം കാരുമ്പോൾ ഭയമില്ല സന്ധ്യകളിലീ വിപ്രർക്കിദാനീം, ഭയം ചേരുന്നില്ലൊരുവർക്കുമായവരിലും, കണ്ടോ കലിപ്രാഭവം.

നടുവത്ത് മഹൻനമ്പൂരി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/530&oldid=165489" എന്ന താളിൽനിന്ന് ശേഖരിച്ചത്